Connect with us

സ്വാന്തനത്തിലെ ഉത്തമ മരുമകൾ ഇതാണ്; ലോജിക് ഉള്ള ബെസ്റ്റ് സീരിയൽ തന്നെ ! സ്വാന്തനത്തെ വിമർശിച്ച് പ്രേക്ഷകർ!

Malayalam

സ്വാന്തനത്തിലെ ഉത്തമ മരുമകൾ ഇതാണ്; ലോജിക് ഉള്ള ബെസ്റ്റ് സീരിയൽ തന്നെ ! സ്വാന്തനത്തെ വിമർശിച്ച് പ്രേക്ഷകർ!

സ്വാന്തനത്തിലെ ഉത്തമ മരുമകൾ ഇതാണ്; ലോജിക് ഉള്ള ബെസ്റ്റ് സീരിയൽ തന്നെ ! സ്വാന്തനത്തെ വിമർശിച്ച് പ്രേക്ഷകർ!

കുടംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര സാന്ത്വനത്തിൽ വീണ്ടും പ്രശ്നം ഉണ്ടാക്കാൻ തമ്പി എത്തുന്നുണ്ട് അതാണ് ഇന്നലത്തെ ഹൈലൈറ്റ് .അമരാവതിയിൽ പോയി കുറച്ച് ദിവസങ്ങൾ നിന്നെങ്കിലും സാന്ത്വനത്തിലേക്ക് തിരിച്ചുപോന്നിരുന്നു അപ്പു. തമ്പിയുടെ വാക്ക് കേൾക്കാതെ സാന്ത്വനത്തിലുള്ളവരെ മിസ് ചെയുന്നു എന്ന് പറഞ്ഞാണ് അപ്പു തിരകെ എത്തിയത് പക്ഷെ . ഇപ്പോൾ അപ്പുവിന് ഡാഡിക്ക് ഞാൻ അങ്ങനെ പോന്നതിൽ സങ്കടമായികാണും എന്നൊക്കെ ഹരിയോട് പറയുന്നുണ്ട്.

നിന്നോട് സ്നേഹമുണ്ടെങ്കിൽ നിന്റെ അച്ഛൻ ഇന്ന് നിന്നെ കാണാൻ ഇവിടെ വരും എന്ന് ഒരു വാശിക്ക് ഹരി അപ്പുവിനോട് പറയുന്നുണ്ട്. അതേപോലെ തന്നെ അപ്പുവിനെ കാണാൻ തമ്പി സാന്ത്വനത്തിൽ എത്തുന്നുണ്ട് . തമ്പി വരുന്നത് പുതിയ പ്ലാനുകൾ മനസ്സിൽ കണ്ടാണ്. എല്ലാവരോടും ഭയങ്കര സ്നേഹത്തോടെ പെരുമാറുന്നുണ്ട്. ഉമ്മറത്തിരുന്നു ഹരിയോടും ശിവനോടും ഒക്കെ സംസാരിക്കുന്നുന്നു . സ്നേഹം വഴിഞ്ഞ ഒഴുകുകയാണ് തമ്പിക്ക് .

കണ്ണൻ ഒരു പണി ഉണ്ടാക്കി വെക്കുന്നുണ്ട്. കണ്ണൻ അഞ്ജുവിനെ വിളിച്ച് കഴിഞ്ഞ രാത്രി ശിവേട്ടൻ ശരിക്കും ഹാപ്പി ആയിരുന്നെന്നും എന്തോ ഒരു പ്രശ്നം ഒഴിഞ്ഞുപോയതിന്റെ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നുവെന്നും പറയുന്നുണ്ട്. ഇത് കേട്ട് അഞ്ജുവിന് ഭ്രാന്ത് കേറുന്നുണ്ട്. ഇപ്പോഴാണ് അഞ്ജു കലിപ്പന്റെ കാന്താരി ആയ മാറുന്നുണ്ട് .
അതേ സമയം ഒരു രാത്രി പിരിഞ്ഞിരിക്കുന്ന അഞ്ജലിയുടെയും ശിവന്റെയും വിഷമം പരമ്പരയിൽ കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചിരുന്നു. ഇപ്പോൾ കഴിഞ്ഞ രാത്രി എങ്ങനെയെന്ന് ശിവൻ അഞ്ജലിയോട് പറയുകയാണ്. ശരിക്കും ബുദ്ധി മുട്ടിയെന്നും രാത്രി തന്നെ അങ്ങോട് വന്നാലോ എന്ന് വിചാരിച്ചെന്നുമാണ് ശിവൻ അഞ്ജുവിനോട്പറയുന്നത്. അത് കേട്ട് അഞ്ജലിക്ക് ശരിക്കും സതോഷമാകുന്നുണ്ട്.

ശിവനും അഞ്ജുവും അഞ്ജുവിന്റെ വീട്ടിൽ പോകുന്ന ട്രാക്ക് വളരെ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. ശിവനും , അഞ്ജുവും അഞ്ജുവിന്റെ ഫാമിലി ആയുള്ള മൊമെന്റ്‌സ്‌ കാണാൻ ആണ് ആഗ്രഹിച്ചത്. അത് കാണിക്കാതെ ജയന്തി – അഞ്ജു സീന്സും , ശിവൻ – അഞ്ജലിയുടെ അനവസര ഫോൺ കോൾസും കാണിപ്പിച്ചു ഈ ട്രാക്ക് നശിപ്പിച്ചു.. അമ്മക്ക് അസുഖം വരുമ്പോൾ ഒരു മകളുടെ സമീപനം എന്തായിരിക്കണമോ , അത് അവിടെയും ഇവിടെയും ഒരു മിന്നായം പോലെ വന്നു , എന്നല്ലാതെ യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ആവിഷ്കാരം ആയി പോയി.. ഇങ്ങനെ കഥാപാത്രങ്ങളെ നശിപ്പിച്ചിട്ടുള്ള റൊമാൻസ എന്തിനാണ് റൈറ്റർ മാമ്മ എന്നാണ് പ്രേക്ഷകർ പറയുന്നത് .


ഒരു മിനിമം ലോജിക്ക് വേണ്ടേ ഡയറക്ടർ സാറെ !ഒരു കുടുംബ സ്നേഹമുള്ള മരുമകൻ മകളും അമ്മയ്ക്ക് സുഖമില്ലാതായിരിക്കുമ്പോൾ എങ്ങനെ കൂൾ ആയിരിക്കുമോ . അതും പോകട്ടെ ‘അമ്മ സുഖമില്ലാതിരിക്കുമ്പോൾ അമ്മയുടെ കാര്യങ്ങൾ നോക്കുന്നതലും മകൾക്ക് ഭർത്താവ് തന്നെ മിസ് ചെയ്യുന്നുണ്ടോ എന്നറിയാനാണ് താല്പര്യം .തിരിച്ച സാന്ത്വനത്തിലേക്ക് പോകാൻ ഒരുങ്ങുകയാണ് അഞ്ജു അത് പുതിയ പ്രൊമോയിൽ കാണിക്കുന്നുണ്ട് വീട്ടിൽ നിന്നിട്ടു റൊമാൻസും ആരാധനയും ഒന്നും ശരിക്കും നടക്കുന്നിലാരിക്കും അതാ അമ്മ ഇത്ര വയ്യാത്ത അവസ്ഥയിലും തിരിച്ചു ഓടാൻ ഇത്ര തിടുക്കം. വലിയ പ്രസംഗം ഒക്കെ നടത്തി ജയത്തിയെ ഓടിക്കാൻ നോക്കിയിട്ടു അഞ്ജു സ്ഥലം വിടുവാണല്ലേ ഇനി സാവിത്രി അടുത്ത തവണ ഹോസ്പിറ്റലിൽ ആണെന്ന് ആരേലും പറഞ്ഞ് അറിയുമ്പോൾ ആരിക്കും നമ്മുടെ നായിക അമ്മ ജീവനോടെ ഉണ്ടെന്നു പോലും ആലോചിക്കുന്നത്.ഭർത്താവ് ഭർത്താവിന്റെ വീട്ടുകാർ മുഖ്യം ബീഗിലെ . ഉത്തമയായ മരുമകൾ …. ഇതാണ്.. ഇങ്ങനെയാണ് ഉത്തമയായ മരുമകൾ… എന്നാണ് പ്രേക്ഷകർ പറയുന്നത്.

പിന്നെ തമ്പി സാർ സ്നേഹം കട്ടി സാന്ത്വനത്തിലുള്ളവരെ മുഴുവൻ കൈയിലെടുക്കാൻ നോക്കുകയാണ് . അവിടുന്ന് ഭക്ഷണം കഴിക്കുന്നു . എന്തൊക്കെ പ്രകടനങ്ങളാണ് . പക്ഷെ ഹരി ഈ പ്രകടനം ഒന്നും വിശ്വസിച്ചിട്ടില്ല. ബാലനോട് കേസിനെ കുറിച്ച തമ്പി ചോദിക്കുന്നുണ്ട് . ബാലൻ അനിയന്മാരോടുപോലും പറയാതെ ഒളിപ്പിച്ചതാണ് അത് . ആത് ഇപ്പോൾ തമ്പി പറയുന്നത് വഴി ഇനി എന്തൊക്കെ സാന്ത്വനത്തിൽ നടക്കും എന്ന് കാത്തിരുന്നു കാണാം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top