Connect with us

വിസ്മയുടെ സ്വപ്നത്തിലെ വമ്പൻ ട്വിസ്റ്റ് ഇത്; ശ്രേയയുടെ മനസ്സിലുളളത് ആര് ? പുതിയ ഹിറോ ഉടൻ വരുമോ? പുതിയ ട്വിസ്റ്റുമായി തൂവൽസ്പർശം!

Malayalam

വിസ്മയുടെ സ്വപ്നത്തിലെ വമ്പൻ ട്വിസ്റ്റ് ഇത്; ശ്രേയയുടെ മനസ്സിലുളളത് ആര് ? പുതിയ ഹിറോ ഉടൻ വരുമോ? പുതിയ ട്വിസ്റ്റുമായി തൂവൽസ്പർശം!

വിസ്മയുടെ സ്വപ്നത്തിലെ വമ്പൻ ട്വിസ്റ്റ് ഇത്; ശ്രേയയുടെ മനസ്സിലുളളത് ആര് ? പുതിയ ഹിറോ ഉടൻ വരുമോ? പുതിയ ട്വിസ്റ്റുമായി തൂവൽസ്പർശം!

എത്ര തഴഞ്ഞിട്ടും പ്രൈം ടൈമിൽ നിന്ന് ഔട്ട് ആക്കിയിട്ടും 9 -ാം സ്ഥാനത്ത് പൊസിഷനിൽ എത്തിയിരിക്കുകയാണ്. തൂവൽസ്പർശം . ഫോഴ്സ് മാര്യേജ് , മരിറ്റൽ റേപ്പ്, മറ്റുള്ളവരുടെ ബെഡ് റൂമിലേക്ക് ഒളിഞ്ഞുനോട്ടവും ,ത്യാഗിയായ ഏട്ടത്തിയും,ഭാര്യയെ കാണുമ്പോഴേക്കും ഉറക്കം വരുന്ന ഭർത്താവിന്റെ ഒലിപ്പീര് റൊമാൻസും ഒന്നും കാണിക്കാതെ തന്നെ റേറ്റിംഗിൽ ഉയർച്ച കൊണ്ടുവരാൻ നമ്മുടെ തൂവൽസ്പർശത്തിനു കഴിഞ്ഞു എന്നാണ് പ്രേക്ഷകർ പറയുന്നത്.

കണ്ണും മനസും നിറച്ച ഒരു എപ്പിസോഡ് ആയിരുന്നു ഇന്നലത്തെ ശ്രേയ, സുകുമാരൻ സറും മാളുവിന്റെ ഇഷ്ടം മനസിലാക്കി അവളുടെ കൂടെ നിൽക്കുന്നുതും എല്ലാം കൊണ്ടും അടിപൊളിയായിരുന്നു. ഇവിടെ ഫുൾ പോസിറ്റീവിറ്റി മാത്രം മറ്റുള്ള സീരിയലുകൾക് മാതൃകയാണ് തൂവൽസ്പർശം. എന്ത് രസമാണ് ഈ സീൻ ഒക്കെ കാണാൻ ഇന്നലത്തെ എപ്പിസോഡിലെ ത്രില്ലിംഗ് സീൻസും , കൂടെ ശ്രേയയുടെ പഞ്ച് ഡയലോഗും എല്ലാം കൊണ്ടും കലക്കിയെന്നാണ് ആരാധകർ പറയുന്നത്.

ഇന്നലത്തെ ഹൈലൈഹറ്റ് ശ്രേയ കമ്മിഷണറെ കാണുന്നതാണ്. കമിഷണറോട് കാര്യം സംസാരിച്ചു തുടങ്ങിയ രീതി അടിപൊളി ആയിരുന്നു. . തന്റെ കൈയിലുള്ള തെളിവുകൾ കാണിച്ച ഇനി എന്റെ മാളുവിന്‌ നേരെ എന്തെങ്കിലും ചെയ്താൽ ഇത് ന്യൂസ് ചാനലിൽ കൂടെ എല്ലാവരും ഇത് അറിയും എന്ന് പറയുന്നുണ്ട്. ആ തെളിവുകൾ ഈശ്വർ സാറിന്റെ കൈയിൽ കൊടുത്തിട്ട് മാളുവിനോട് ദേഷ്യം തോന്നുമ്പോൾ ഇത് ഒന്ന് തുറന്ന് നോക്കിയ മതിയെന്ന ശ്രേയ പറയുന്നുണ്ട്.

എന്തായാലും ഈശ്വർ സാർ ഒന്ന് പേടിച്ചിട്ടുണ്ട്. ഇത് തുറന്നു നോക്കാൻ പോലും എനിക്ക് പേടിയാണ് എന്നാണ് ഈശ്വർ സാർ പറയുന്നത് . പിന്നെ ഇന്നലത്തെ ഹോസ്പിറ്റലിൽ സീൻ അടിപൊളിയായിരുന്നു. കൊച്ചുഡോക്ടറും മാളുവും സുകുമാരനെ കാണാൻ ചെല്ലുന്നുണ്ട് . കൊച്ചുഡോക്ടറോട് സുകുമാരൻ സംസാരിക്കുന്നതും. അവരുടെ കല്യാണത്തെ കുറിച്ച് പറയുന്നതൊക്കെ അടിപൊളിയായിരുന്നു . ശ്രേയ നേരത്തെ തന്നെ സുകുവിനോട് മാളുവിന് കൊച്ചു ഡോക്ടറെയാണ് ഇഷ്ടം എന്ന് പറയുന്നുണ്ട്. സുകുവിനും ഇവരുടെ ബന്ധത്തിൽ താല്പര്യ കുറവ് ഒന്നുമില്ല. അതുപോലെ തന്നെ ഡോക്ടർ അരുണിനോട് ചിലത് പറയുന്നുണ്ട്. സുകുമാരൻ അറ്റാക്ക് വരുന്നതിന് മുൻപ്പ് എന്തോ ഷോക്കിങ് വാർത്ത കേട്ട് അതുകൊണ്ടാവാം അറ്റാക്ക് ഉണ്ടായത്. അതുമാത്രമല്ല അദ്ദേഹത്തിന്റെ പെങ്ങൾ കാണാൻ വരുമ്പോഴൊക്കെ അദ്ദേഹം വല്ലാതെ പേടിക്കുന്നുണ്ട് . അത് ഒന്ന് ശ്രദ്ധിക്കണം എന്ന് പറയുന്നുണ്ട്. ഇതിനെ കുറിച്ച ശ്രേയ അറിയണം. ഗിരിജയുടെ കള്ളത്തരങ്ങൾ എല്ലാം പുറത്തുവരണം.

പിന്നെ നമ്മുടെ ചേച്ചി അനിയത്തി കോംബോ ഒരു രക്ഷയില്ല എന്നാണ് പ്രേക്ഷകർ പറയുന്നത് . അച്ഛനോട് ഞങ്ങളുടെ കാര്യം ചേച്ചി പറഞ്ഞു കൊടുത്തില്ലേ എന്നൊക്കെ പറഞ്ഞു ചെറിയ കുറുമ്പ് കാട്ടുന്നുണ്ട് മാളു . ഞാൻ പറഞ്ഞില്ലെങ്കിലും അങ്കിളിന് നേരത്തെ സംശയം ഉണ്ടായിരുന്നു എന്നൊക്കെ ശ്രേയ പറയുമ്പോൾ അതൊക്കെ വെറുതെ പറയുന്നത് . ചേച്ചി പറഞ്ഞിട്ടാണ് അച്ഛൻ അറിഞ്ഞത് എന്നൊക്കെ പറയുന്നുണ്ട് . ഞങ്ങളോട് ഇനി കാണരുത് എന്നൊക്കെ പറഞ്ഞിട്ട് അച്ഛനോട് ഇത്രെയും പെട്ടന്ന് കല്യാണം നടത്തണം എന്ന് പറഞ്ഞല്ലോ എന്നൊക്കെ പറയുമ്പോൾ “ഞങ്ങൾ ഞങ്ങളുടെ ഇഷ്ടത്തിന് നിങ്ങടെ കല്യാണം നടത്തി തരാം എന്നിട്ട് എല്ലാ മെഗാ സീരിയൽ പോലെ നിങ്ങൾ വഴക്കിട്ടോ” എന്ന് ശ്രേയ പറയുന്നുണ്ട് . നൈസ് ആയി ചില സീരിയലിനെ ഒന്ന് ട്രോളിയത് നന്നായിയെന്നാണ് പ്രേക്ഷകർ പറയുന്നത് . മാളുവിന്റെ വളർത്തച്ഛന്റെയും വളർത്തമ്മയുടെയും കഥ കൂടി ശ്രേയ അറിയണം. മാളു കള്ളിയാണെന്ന് അറിഞ്ഞപ്പോ ശ്രേയ ക്ഷമിച്ച പോലെ അവരോടും ക്ഷമിക്കണം.

ശ്രേയ കുടുക്കാൻ അടുത്ത പണി എന്തോ ഈശ്വർ സാർ ഒരുക്കുന്നുണ്ട്. സ്ഫോടനത്തെ കുറിച്ചുള്ള വിവരങ്ങൾ എ ൻ ഐ എ യോട് വെളിപ്പെടുത്തിട്ടില്ല. മാളുവിന്റെ അനിയത്തിയെ കുറിച്ചും ചില കാര്യങ്ങൾ ഞാൻ കേട്ട് എന്നൊക്കെ മന്ത്രി ശ്രേയയോട് പറയുന്നുണ്ട് . പിന്നെ നമ്മുടെ മാളു ശ്രേയടെ വിവാഹ കാര്യം പറയുന്നുണ്ട് . ചേച്ചിക്ക് പറ്റിയ ഒരാളെ കണ്ടത്തി അത് നടത്തണം എന്ന് . എനിക്ക് ഇത് കേട്ടാൽ മതി ഞാൻ പ്രോസീഡ് ചെയ്യട്ടെ എന്നാണ് ശ്രേയപറയുന്നത് .അപ്പൊ ചേച്ചി ഒരാളെ കണ്ടു പിടിച്ചോ എന്ന് ചോദിക്കുന്നുണ്ട് മാളു . അത് അവിനാഷിനെ കുറിച്ചായിരിക്കുമോ ശ്രേയ പറയുന്നത് .അതോ ശ്രേയയുടെ മനസിലെ ആ ഭാവി വരൻ ആരായിരിക്കും എന്നാണ് ആരാധകരും ചോദിക്കുന്നത്. പിന്നെ വിസ്മയുടെ സ്വപ്നം വീണ്ടും വരുന്നുണ്ട് .

ABOUT THOOVALSPARSHAM

More in Malayalam

Trending