Connect with us

ആ പേര് ഞാൻ നിഷേധിക്കും! മൊഴികൊടുത്ത സമയത്ത് നടന്നത്! ആ 3 പേർ സടകുന്നെഴുന്നേറ്റ് പാർവതി

Actress

ആ പേര് ഞാൻ നിഷേധിക്കും! മൊഴികൊടുത്ത സമയത്ത് നടന്നത്! ആ 3 പേർ സടകുന്നെഴുന്നേറ്റ് പാർവതി

ആ പേര് ഞാൻ നിഷേധിക്കും! മൊഴികൊടുത്ത സമയത്ത് നടന്നത്! ആ 3 പേർ സടകുന്നെഴുന്നേറ്റ് പാർവതി

താരസംഘടനയ്ക്കെതിരായ വിമർശനങ്ങൾ ആവർത്തിച്ച് നടിയും ഡബ്ല്യുസിസി അംഗവുമായ പാർവ്വതി . ഒരു ചാനൽ ചർച്ചയിലാണ് പാർവതിയുടെ പ്രസ്താവന. അമ്മ അല്ല എഎംഎംഎ ആണെന്നും സംഘടനയിൽ സ്ത്രീകൾക്ക് സ്ഥാനം നൽകുന്നു എന്നത് എന്തോ ചാരിറ്റി നൽകുന്നുവെന്ന പോലെയാണെന്നും പാർവതി ചൂണ്ടിക്കാണിച്ചു.

പാർവതിയുടെ വാക്കുകൾ

അമ്മ എന്ന പേര് ഞാൻ വീണ്ടും വീണ്ടും നിഷേധിക്കും. അത് എഎംഎംഎ ആണ്. അവിടെ സ്ത്രീകൾക്ക് സ്ഥാനം നൽകുന്നു എന്നത് എന്തോ ചാരിറ്റി നൽകുന്നു എന്ന പോലെ 17 അംഗ കമ്മിറ്റിയിൽ നാല് പേര് ചേർക്കുക. അതിൽ തന്നെ ഒരു തെരഞ്ഞെടുപ്പോ പിന്തുണയോ ഉണ്ടാകരുത് എന്നവർ ഉറപ്പ് വരുത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ കൈപൊക്കിയിട്ട് വോട്ട് പാസാക്കുന്ന പോലെയുള്ള പ്രവണതയാണ് അവിടെ. അല്ലാതെ കൃത്യമായ ഒരു തെരഞ്ഞെടുപ്പ് ഒന്നും ഒരിക്കലും അവിടെ നടക്കുന്നില്ല. ഞാൻ അവിടെ ഉള്ള സമയത്ത് ഒരിക്കലും അവിടെ അങ്ങനെ ഉണ്ടായിട്ടില്ല. എഎംഎംഎയെക്കുറിച്ച് പറയുന്നതിൽ കാര്യമില്ല. അതിജീവിച്ചയാളെ പിന്തുണയ്ക്കുന്നു എന്ന് റൂമിന് അകത്ത് പറയുകയും പുറത്ത് ഇറങ്ങിയാൽ നിശബ്ദത പാലിക്കുകയും ചെയ്യുന്നവരാണ് അവർ.

എനിക്ക് എതിരെ കോടതിയിൽ ഒരു കേസ് നടക്കുന്നുണ്ട്. അതിനാൽ തന്നെ എനിക്ക് പല കാര്യങ്ങളും തുറന്നു പറയാൻ സാധിക്കാത്ത അവസ്ഥയാണ്. നമ്മുടെ വായ മൂടുക എന്നത് വലിയ ഒരു പ്രവണത തന്നെയാണ്. എല്ലാവർക്കും അവരുടേതായ അവകാശങ്ങളുണ്ട്. പ്രതികരിക്കുക, നീതിയ്ക്ക് വേണ്ടി സംസാരിക്കുക എന്നീ കാര്യങ്ങൾക്ക് പോലും അവകാശം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ നടക്കുന്നത്. അതിൽ എനിക്ക് വലിയ സങ്കടമുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഒരു മണിക്കൂർ മുന്നേ ഇറങ്ങിയ തലക്കെട്ട് ഞാൻ വായിച്ചിരുന്നു അതിൽ ഹേമയുടെ തന്നെ വാക്കുകൾ പറയുന്നത് ഈ റിപ്പോർട്ട് കോൺഫിഡൻഷ്യൽ ആണ്, അത് പുറത്ത് വരില്ല. വേണമെങ്കിൽ ഈ സ്ത്രീകൾക്ക് മാധ്യമങ്ങളോട് സംസാരിക്കാം എന്നാണ്.

ഈ മൂന്നംഗ കമ്മറ്റിയുടെ മുന്നിലിരുന്ന് ഞാനടക്കമുള്ള നിരവധി സ്ത്രരകൾ നാല് മുതൽ എട്ട് മണിക്കൂർ വരെ നമുക്ക് നേരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്ന് ‘അയ്യോ അത് കഷ്ടമായി പോയി, ഇങ്ങനെയൊക്കെ സംഭവിക്കുമോ’ എന്ന് പറഞ്ഞവരാണ് ഈ മൂന്ന് പേർ. അതിൽ ഒരാൾ നടി ശാരദ പറയുന്നത് കോൺഫിഡൻഷ്യൽ ആക്കണം എന്ന് പറഞ്ഞിട്ടില്ല എന്നാണ്. ജസ്റ്റിസ് ഹേമ ഇത് കോൺഫിഡൻഷ്യൽ ആണ്, പുറത്ത് പറയാൻ സാധിക്കില്ല എന്നാണ് പറയുന്നത്. നമ്മൾ ഇവരോട് എല്ലാ വിശ്വാസവും അർപ്പിച്ച് തുറന്ന് സംസാരിച്ച ശേഷം നമുക്ക് ലഭിക്കുന്നത് ഇത്തരം ഉത്തരങ്ങളാണ്.നീതി എന്നത് നമുക്ക് ഉള്ളതല്ല എന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നത്. അതിൽ അത്യധികം നിരാശയും ദേഷ്യവുമുണ്ട്. നാല് വർഷത്തോളമായി ഹേമ കമ്മറ്റി രൂപീകരിച്ചിട്ട്. രണ്ടു വർഷത്തോളം എടുത്തു അവർക്ക് റിപോർട്ട് സമർപ്പിക്കാൻ. ഈ രണ്ടു വർഷത്തിന് ശേഷം നിശബ്ദതയാണ്, അത് കമ്മറ്റിയിൽ നിന്നും സർക്കാരിൽ നിന്നും. അവസാനം അവരെക്കൊണ്ട് പറയിപ്പിക്കേണ്ടി വന്നതാണ്.

ഇപ്പോഴും എന്തോ ബുദ്ധിമുട്ടിക്കുന്നു എന്ന തരത്തിലാണ് അവർ സംസാരിക്കുന്നത്.ഡബ്ല്യുസിസി മുഖ്യമന്ത്രിയെ കണ്ടു സംസാരിക്കുകയും അദ്ദേഹത്തിന് ഇതിന്റെ തീവ്രത മനസ്സിലാവുകയും ചെയ്തതിനാലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. എന്നിട്ടു ഈ രണ്ടു വർഷ കാലത്തോളമായി കത്തുകളിലൂടെയും മീറ്റിങ്ങുകളിലൂടെയും എങ്ങനെ സിനിമ മേഖല കൂടുതൽ സുതാര്യമാക്കാം എന്ന് ഡബ്ല്യുസിസി പറഞ്ഞിട്ടുണ്ട്. അതിലെ മുഖ്യമായ കാര്യമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുക എന്നത്.ഇവർ ഇത് പുറത്തുവിടാതിരിക്കാൻ തത്ത പറയുന്ന പോലെ പറഞ്ഞോണ്ടിരിക്കുന്നത് അതിജീവിച്ചവരുടെ പേര് എഴുതിയിട്ടുണ്ട് എന്നാണ്. ഞാൻ മൊഴി കൊടുക്കുന്ന സമയത്ത് നിങ്ങളുടെ പേര് ഇതിൽ ഉണ്ടാകില്ല ഏന് പറഞ്ഞിട്ടുണ്ട്. അതുപോലെ പലർക്കും ഇവ വാക്ക് നൽകിയിട്ടുണ്ട്. അതിനു ശേഷം ഇവരുടെ പേര് എഴുതി, അത് ഒരു കാരണമാക്കി റിപ്പോർട്ട് പുറത്തുവിടുന്നില്ല.

2021 ഏപ്രിലിൽ മുഖ്യമന്ത്രിയുമായി നടത്തിയ മീറ്റിങ്ങിൽ പിണറായി വിജയൻ സാർ നമ്മൾ ഇതിനെ ലഘുവായി എടുക്കില്ല, ഇതിയിലേക്ക് വേണ്ടുന്ന നടപടി ഉണ്ടാകും എന്ന് പറഞ്ഞിട്ടുണ്ട്. തീർച്ചയായും കോവിഡ് കാലമാണ്, സർക്കാരിന് മറ്റു പല കാര്യങ്ങളും ഉണ്ടാകും. എന്നാൽ ഈ സമയത്ത് ലൈംഗീക അതിക്രമങ്ങൾ നടക്കുന്നുണ്ട്. അതിനാൽ തന്നെ അധികം കാലം നമുക്ക് കാത്തിരിക്കാൻ പറ്റുന്നില്ല. ഹേമ കമ്മിറ്റിയിൽ നമുക്ക് പ്രതീക്ഷയില്ല. ഒരാൾ നിങ്ങൾ എന്തിനാ സിനിമ ചെയ്യുന്നത് എന്നാണ് ചോദിക്കുന്നത്, മറ്റെയാൾ റിപ്പോർട്ട് പുറത്തുവിടില്ല എന്നും പറയുന്നു. വായുമലിനീകരമാണ് എങ്കിൽ നിങ്ങൾ ശ്വസിക്കണ്ട ചത്തുപോയിക്കൊള്ളൂ എന്ന് പറയുന്ന പോലെയാണ്. ജസ്റ്റിസ് ഹേമ കുറ്റവാളികളെ സംരക്ഷിക്കാൻ അല്ല റിപ്പോർട്ട് പുറത്തുവിടാത്തത് എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ആ പ്രതീക്ഷ പോയി. ഇപ്പോൾ എന്തെങ്കിലും പ്രതീക്ഷ ഉണ്ടെങ്കിൽ അത് സർക്കാരിൽ മാത്രമാണ്.

More in Actress

Trending

Recent

To Top