Connect with us

എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിനങ്ങളായിരുന്നു കടന്നു പോയത്… ലക്ഷണങ്ങൾ എല്ലാം ഉണ്ടായിരുന്നു! വേദനയോടെ നടി

Actress

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരം തൃഷയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു. തൃഷ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. എല്ലാ സുരക്ഷാ മുൻകരുതലുകൾ എടുത്തിരുന്നിട്ടും കൊവിഡ് തന്നെയും പിടികൂടിയെന്ന് നടി കുറിച്ചു

തൃഷയുടെ ട്വീറ്റ്

‘എല്ലാ സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടും പുതുവർഷത്തിന് കുറച്ചു മുൻപ് കൊവിഡ് എന്നെയും പിടികൂടി. ലക്ഷണങ്ങൾ എല്ലാം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിനങ്ങളായിരുന്നു കടന്നു പോയത്. കഴിഞ്ഞ ഒരാഴ്ചയായി മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. എന്നാൽ ഇപ്പോൾ ഞാൻ സുഖം പ്രാപിച്ചു വരികയാണ്. വാക്സിനേഷന് നന്ദി. എല്ലാവരും വാക്‌സിൻ എടുക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എത്രയും വേഗം എന്റെ ടെസ്റ്റ് നെഗറ്റീവ് ആയി തിരികെ വീട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിച്ച സുഹൃത്തുക്കൾക്കും, കുടുംബത്തിനും നന്ദി അറിയിക്കുന്നു.

പിന്നാലെ നിരവധി പേരാണ് താരത്തിന്റെ സുഖവിവരം അന്വേഷിച്ചുകൊണ്ട് രം​ഗത്തെത്തിയത്. അതേസമയം സംവിധായകൻ പ്രിയദർശനും കൊവിഡ് ബാധിച്ചുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. പ്രിയദര്‍ശന്റെ ആരോഗ്യ നില തൃപ്തികരമാണ്.

More in Actress

Trending

Recent

To Top