അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്… സതീശൻ്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു, ഞാൻ നെഞ്ച് തടയുന്നതിനിടയിൽ.. മയങ്ങി.. ഉറങ്ങി; വേദനയോടെ മാല പാർവതി

നടി മാല പാര്‍വതിയുടെ പിതാവും വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയുമായ സി.വി. ത്രിവിക്രമൻ അന്തരിച്ചു. 92 വയസ്സായിരുന്നു.
പിതാവിനെ അനുസ്മരിച്ച് മാല പാര്‍വതി സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെയായിരുന്നു.
എൻ്റെ അച്ഛൻ പോയി! ഇന്ന് കാലത്ത്! അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്. പെരുമ്പടവത്തിനോടും. ദത്തൻ മാഷിനോടും സംസാരിക്കുകയായിരുന്നു. രാത്രിയാണ് എന്ന് പറഞ്ഞപ്പോൾ സൂക്ഷിച്ച് നോക്കി. കാനായി ശില്‍പ്പം ചെയ്തോ? ചേർത്തലയിലെ അംബാലികാ ഹാൾ അനാഥമാവരുത് എന്നും പറയുന്നുണ്ടായിരുന്നു. ഈ മനോഹര തീരത്ത് തരുമോ.. എന്ന ഭാഗം കുറേ ആവർത്തി പറഞ്ഞു. ഇതെല്ലാം ഒരു 3.30 മണിയ്ക്കായിരുന്നു. കഫം തുപ്പാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. സതീശൻ്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാൻ നെഞ്ച് തടയുന്നതിനിടയിൽ.. മയങ്ങി.. ഉറങ്ങി. കാലത്ത് 5.50 ന്.
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി. ലളിതയാണ് ഭാര്യ. മറ്റൊരു മകള്‍: ലക്ഷ്മി എം കുമാരന്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...