Connect with us

അമ്പമ്പോ! ദിലീപ് ആ നീക്കവും നടത്തി, ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ! തീർത്ത് കളഞ്ഞേനെ.. വിഐപിയെ കാവ്യ വിളിച്ചത് ‘ഇക്ക’ എന്ന്; തെളിവുകൾ നിരത്തി വീണ്ടും ബാലചന്ദ്രകുമാർ

News

അമ്പമ്പോ! ദിലീപ് ആ നീക്കവും നടത്തി, ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ! തീർത്ത് കളഞ്ഞേനെ.. വിഐപിയെ കാവ്യ വിളിച്ചത് ‘ഇക്ക’ എന്ന്; തെളിവുകൾ നിരത്തി വീണ്ടും ബാലചന്ദ്രകുമാർ

അമ്പമ്പോ! ദിലീപ് ആ നീക്കവും നടത്തി, ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ! തീർത്ത് കളഞ്ഞേനെ.. വിഐപിയെ കാവ്യ വിളിച്ചത് ‘ഇക്ക’ എന്ന്; തെളിവുകൾ നിരത്തി വീണ്ടും ബാലചന്ദ്രകുമാർ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസം കഴിയും തോറും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെയും ദിലീപും സംഘവും ക്വട്ടേഷന്‍ പദ്ധതിയിട്ടതായി കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഇപ്പോൾ ബാലചന്ദ്രകുമാര്‍.

പൊലീസ് ചോദ്യം ചെയ്യലില്‍ ശബ്ദരേഖകള്‍ കേള്‍പ്പിച്ചപ്പോഴാണ് ഇക്കാര്യം താന്‍ വ്യക്തമായി കേട്ടതെന്നും ബാലചന്ദ്രകുമാര്‍ ഒരു ചാനലിനോട് പറഞ്ഞു.’ഇന്നലെ പൊലീസ് ഉദ്യോഗസ്ഥര്‍ എന്ന ചോദ്യം ചെയ്തപ്പോള്‍ ശബ്ദരേഖകള്‍ പരിശോധിച്ചിരുന്നു. അതിലെ ശബ്ദരേഖയെക്കുറിച്ചു പറയാന്‍ കഴിയില്ല. എന്നാല്‍ അതില്‍ ഒരെണ്ണം എനിക്ക് പറയാം. ഇവര്‍ കൂടിച്ചേര്‍ന്നിരുന്ന് സംസാരിക്കുന്ന കൂട്ടത്തില്‍ ഇപ്പോള്‍ കേസന്വേഷിക്കുന്ന ബൈജു പൗലോസ് എന്ന ഉദ്യോഗസ്ഥനെ ഏതെങ്കിലും പാണ്ടി ലോറിയോ ട്രക്കോ വന്ന് സൈഡില്‍ തട്ടിയാല്‍ ഒരു ഒന്നരക്കോടി രൂപ കൂടി കണ്ടേക്കണേ എന്ന് പറയുന്നത് കേട്ടു. തൃശൂര്‍ ഭാഷ നന്നായി അറിയാത്തത് കൊണ്ട് നേരത്തെ എനിക്കത് വ്യക്തമായിരുന്നില്ല. ഈ ഉദ്യോഗസ്ഥനെപോലും വകവരുത്താന്‍ ഉദ്ദേശിക്കുന്നെങ്കില്‍ എന്നെപ്പോലുള്ള ഒരാളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ,’ ബാലചന്ദ്രകുമാര്‍ പറഞ്ഞു.

പൊലീസിന് തന്റെ കയ്യിലുള്ള രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . മൊഴി രേഖപ്പെടുത്തുകയും പരിശോധനയ്ക്കായി തന്റെ ഫോണ്‍ അടക്കം നല്‍കിയിട്ടുണ്ട്
കേസില്‍ ഐപിസി സെക്ഷൻ 164 പ്രകാരം തന്റെ രഹസ്യ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചതായും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി. കേസില്‍ തന്റെ പരാതി അനുസരിച്ച് മൂന്ന് കാര്യങ്ങളാണ് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞതെന്ന് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ഒന്ന്, ദിലീപിന്റെ വീട്ടില്‍ പള്‍സര്‍ സുനിയെ കണ്ടു എന്നത്. രണ്ട്, കേസിലെ സാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നത്. മൂന്ന്, കേസുമായി ബന്ധപ്പെട്ടുള്ള വിഐപിയുടെ പങ്ക്.

ഉന്നതന്റെ പങ്ക് എന്ന് പറയുമ്പോഴും അത് ആരാണ് എന്നതില്‍ ഇതുവരെ വ്യക്തമായിട്ടില്ല. ഈ വിഐപിയാണ് വീഡിയോ അവിടെ എത്തിച്ചതെന്നും അത് അവര്‍ കണ്ടുവെന്നതുമാണ് മൊഴി. അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പൊലീസ് കാണിച്ചു. ഇതില്‍ ഒരു ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹമായിരിക്കാമെന്ന് താന്‍ പറഞ്ഞു. നാല് വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കല്‍ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുംമെന്ന് പൊലീസിനെ അറിയിച്ചതായും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.

ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യ മാധവന്‍ അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോള്‍ എല്ലാവരും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറികാര്‍ഡ് ദിലീപിന് കൈമാറിയതില്‍ ഒരു ഉന്നതന് പങ്കുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാര്‍ നേരത്തെ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടര്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കിയത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ ദിലീപ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറും ബൈജു പൗലോസും ഗൂഡാലോചന നടത്തിയതിന്റെ ഫലമാണ് നിലവിലെ വെളിപ്പെടുത്തലുകളെന്നാണ് ദിലീപ് ആരോപിക്കുന്നത്.കേസിൽ കോടതി തുടരന്വേഷണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി ഈ മാസം 20ാം തീയതിലേക്ക് മാറ്റി. പ്രോസിക്യൂട്ടർ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് നീട്ടിവെച്ചത്. ഫെബ്രുവരിയിൽ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് എന്നാണ് സുപ്രീംകോടതിയുടെ നിർദേശം.തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്നാണ് പൊലീസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറുമായി ദിലീപിന് ബന്ധുമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്.

More in News

Trending

Recent

To Top