Connect with us

പീഡന ദൃശ്യങ്ങൾ ദിലീപിനെത്തിച്ച ‘വിഐപി’ അയാൾ! മറഞ്ഞിരിക്കുന്ന ക്രൂരമുഖം.. ഉടൻ പിടിവീഴും! അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

News

പീഡന ദൃശ്യങ്ങൾ ദിലീപിനെത്തിച്ച ‘വിഐപി’ അയാൾ! മറഞ്ഞിരിക്കുന്ന ക്രൂരമുഖം.. ഉടൻ പിടിവീഴും! അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

പീഡന ദൃശ്യങ്ങൾ ദിലീപിനെത്തിച്ച ‘വിഐപി’ അയാൾ! മറഞ്ഞിരിക്കുന്ന ക്രൂരമുഖം.. ഉടൻ പിടിവീഴും! അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

എല്ലാം അവസാനിച്ചിടെത്തുനിന്നാണ് ദിലീപിനെതിരെ അദ്ദേഹത്തിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ കടന്നുവരവ്. കേസില്‍ ദിലീപിന് കുരുക്കായി മാറിയേക്കാവുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം ഒരു ചാനലിൽ നടത്തിയത്. ദിലീപിന്റേതെന്ന പേരില്‍ ചില ശബ്ദ സന്ദേശങ്ങളും അദ്ദേഹം പുറത്ത് വിട്ടിരുന്നു.

കേസില്‍ ദിലീപിന് ജാമ്യം ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആക്രമത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചു. ഒരു വിഐപിയാണ് ഇതെത്തിച്ചത്. വീഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാല്‍ ലാല്‍ മീഡിയയില്‍ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ബാലചന്ദ്രന്റെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ ആ ഉന്നതന്‍ ആര് എന്ന ചോദ്യം സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായിരുന്നു. പിന്നീട് ഈ വിഐപിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു അന്വേഷണ സംഘം

ഇയാളുടെ പേരുവിവരമൊന്നും അറിയില്ലെന്നും കണ്ടാലറിയുമെന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്.
ഇയാൾ ആലുവയിലെ രാഷ്ട്രീയവുമായി ബന്ധമുള്ള ഒരു ഉന്നതനാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

ഈ രാഷ്ട്രീയ നേതാവ് നടനുമായി വളരെ നാളായി അടുത്ത സൗഹൃദമുള്ളയാളായിരുന്നെന്നാണ് സൂചന. സംഭവത്തിനു ശേഷം ഇരുവരും ഒരുമിച്ച് ദുബായിലേക്ക് യാത്ര തിരിച്ചതിൽ കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ അന്വേഷണ നടത്തിയിരുന്നു. ദുബായിൽ നിന്നും തിരിച്ചെത്തിയ ശേഷം ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

ഈ ഉന്നതനും ദിലീപുമായി പല തവണ ഫോണില്‍ സംസാരിച്ചിരുന്നെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ തന്റെ സിം ദുബായിൽ വെച്ച് നഷ്ടപ്പെട്ടെന്നായിരുന്നു അന്ന് ചോദ്യം ചെയ്യലിൽ ഈ ഉന്നതൻ നൽകിയ മൊഴി. ഉന്നതന്റെ ഫോണ്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കാതിരിക്കാൻ അന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചിരുന്നെന്നും സൂചനയുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അഭിഭാഷകന്റെ കൈകളിൽ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ദിലീപിന്റെ അഭിഭാഷകന്റെ വസതിയിലെ പരിശോധന വൈകിപ്പിക്കാൻ പോലീസ് ഉന്നതൻ ഇടപെട്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഉന്നതനെ കുറിച്ച് കൂടുതല്‍ വ്യക്തമായ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. വിഐപിയുടെ ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പ്രാധാന്യമുണ്ടെന്ന വിശ്വാസത്തില്‍ തന്നെയാണ് പൊലീസ്. അതുകൊണ്ട് തന്നെയാണ് ഈ സബ്ദ സന്ദേശങ്ങളുടെ വിശ്വാസ്യത പരിശോധിക്കുന്നത്. ആക്രമണത്തിന്റെ ഒറിജിനൽ ദൃശ്യങ്ങൾ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല. കിട്ടിയ ദൃശ്യങ്ങൾ ഇപ്പോൾ കോടതിയുടെ കയ്യിലാണ്. ഇത് ദിലീപിന് കൈമാറരുതെന്നായിരുന്നു കോടതി ഉത്തരവും. കോടതിയുടെ മുമ്പിൽ മാത്രമാണ് ദൃശ്യങ്ങളുടെ കോപ്പി അടക്കമുള്ളതെന്നിരിക്കെ ദൃശ്യങ്ങൾ എവിടെ നിന്ന് എന്ന് അന്വേഷിക്കേണ്ടതുണ്ട്.

അതേസമയം ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നടൻ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചില നിർണ്ണായക വിവരങ്ങളും തെളിവുകളും സീൽ വച്ച കവറിൽ വിചാരണക്കോടതിയിൽ സമർപ്പിച്ചു. ബാലചന്ദ്രകുമാറിന്റെ മൊബൈൽ ഫോണും സമർപ്പിച്ചതായാണ് വിവരം. ഈ മാസം 20ന് മുമ്പ് വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താൻ വിചാരണക്കോടതി നിർദ്ദേശമുണ്ട്. ഇതിനകം ദിലീപിനെ ചോദ്യം ചെയ്ത് റിപ്പോർട്ട് കോടതിക്ക് കൈമാറും. വിചാരണ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി 20നാണ് വീണ്ടും പരിഗണിക്കുന്നത്.

More in News

Trending

Recent

To Top