Malayalam
സ്റ്റാർ മാജിക്കിൽ നിന്ന് തങ്കുവിനെ ഒഴിവാക്കിയോ ? മറുപടി തരാതെ ഒഴിഞ്ഞു മാറുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനു മോൾ !!
സ്റ്റാർ മാജിക്കിൽ നിന്ന് തങ്കുവിനെ ഒഴിവാക്കിയോ ? മറുപടി തരാതെ ഒഴിഞ്ഞു മാറുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനു മോൾ !!
ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് . ഷോയിൽ പങ്കെടുക്കുന്നവർ എല്ലാം ഒന്നിനൊന്നു മികച്ചവർ തന്നെയാണ്. അതിൽ പങ്കെടുക്കുന്ന തങ്കച്ചന് വിതുരയ്ക്കും ആരാധകര്‍ ഏറെയാണ്. പ്രേക്ഷകര്‍ ഏറെ സ്നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. സ്റ്റാർ മാജിക്കിൽ ആരാധകർ ഏറെയുള്ള ജോഡിയാണ് അനുവും തങ്കച്ചനും. ഇരുവരും വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതിന്റെ സത്യാവസ്ഥകൾ താരങ്ങൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്
. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി തങ്കച്ചന് പരിപാടിയുടെ ഭാഗമല്ല. എന്തുകൊണ്ടാണ് തങ്കച്ചന് സ്റ്റാര്‍ മാജിക്കില്‍ നിന്നും പിന്മാറിയതെന്ന ചോദ്യം നിരന്തരമായി ആരാധകര്‍ ചോദിക്കുന്നതാണ്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി അനുമോള്‍.
സ്റ്റാര്‍ മാജിക്കിലെ ഹിറ്റ് ജോഡിയായിരുന്നു തങ്കുവും അനുമോളും. അതുകൊണ്ട് തന്നെ നിരവധി പേരാണ് തന്നോട് എന്താണ് തങ്കു വരാത്തതെന്ന് ചോദിക്കുന്നതെന്നാണ് അനുമോള്‍ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അനുമോള്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.
”തങ്കച്ചന് ചേട്ടന് എന്റെ നാട്ടുകാരനാണ്. തങ്കച്ചന് ചേട്ടന് വിതുരയും ഞാന്‍ ആര്യനാടുമാണ്. കുറച്ച് കിലോ മീറ്ററുകളുടെ ദൂരമേയുള്ളൂ. തങ്കച്ചന് ചേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു ഷോപ്പില്‍ വച്ചാണ്. നേരത്തെ കോമഡികളിലൊക്കെ കണ്ടിട്ടുണ്ട്. ഈ ഫീല്‍ഡില്‍ വന്നിട്ട് 30 വര്‍ഷമായി. ആദ്യമൊക്കെ കാണുമ്പോള്‍ ഇത് കോമഡിയിലൊക്കെ വരുന്ന ആ ചേട്ടനല്ലേ എന്നായിരുന്നു. അത് കഴിഞ്ഞാണ് സ്റ്റാര്‍ മാജിക്കിലേക്ക് വരുന്നത്. ചേട്ടന് വരുമ്പോള്‍ തന്നെ ഞാന്‍ നമ്മുടെ ഷോ ഡയറക്ടറോട് പറഞ്ഞു ഞങ്ങളൊരു നാട്ടുകാരാണ് എന്ന്. അപ്പോള്‍ അവരാണ് പറഞ്ഞത് തങ്കച്ചന് ചേട്ടനെ ഒന്ന് കയ്യിലെടുക്കണമെന്ന്. അങ്ങനെയാണ് പുള്ളി വന്നപ്പോള്‍ ചേട്ടനെ എനിക്ക് ഇഷ്ടമാണെന്നൊക്കെ പറഞ്ഞത്. പുള്ളിയും തിരിച്ച് അങ്ങനെ തന്നെ നിന്നു. പിന്നീട് ഷോയില്‍ ഞങ്ങളുടെ കെമിസ്ട്രി എല്ലാവര്ക്കും ഇഷ്ടമായി. അതോടെ നമ്മള് അതങ്ങനെ തന്നെ നിര്‍ത്തി കൊണ്ടു പോവുകയായിരുന്നു. പക്ഷെ പുള്ളി ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിലില്ല”.’ഒരുപാട് പേര് എനിക്ക് മെസേജ് അയക്കുന്നുണ്ട്. കമന്റ് ചെയ്യുന്നുണ്ട്. . എന്തുകൊണ്ട് തങ്കച്ചന് ചേട്ടനെ നിങ്ങള്‍ ഓഴിവാക്കി? എന്തുകൊണ്ട് തങ്കച്ചന് ചേട്ടനെ നിങ്ങള്‍ വിളിക്കുന്നില്ല? എന്നൊക്കെ പറഞ്ഞു കൊണ്ട്. മര്യാദയ്ക്ക് വിളിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ വിവരം അറിയും എന്നൊക്കെ പറയുന്നുണ്ട്. സ്റ്റാര്‍ മാജിക്ക് കൊണ്ടു പോയത് തങ്കച്ചന് ചേട്ടന് ആണെന്നും പറയുന്നു. ഓക്കെ ശരിയാണ്. തങ്കച്ചന് ചേട്ടന് വലിയൊരു കലാകാരനാണ്. അദ്ദേഹത്തിന്റെ കഴിവു കൊണ്ടാണ് പ്രോഗ്രാം കൊണ്ട് പോകുന്നത്. അത് സത്യമുള്ള കാര്യമാണ്”.’
തങ്കച്ചന് ചേട്ടന് ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ്. ഞങ്ങളാരും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല. അവിടെ വരണ്ട എന്ന രീതിയില്‍ ഞങ്ങളാരും ഒന്നും പറഞ്ഞിട്ടില്ല. ഷോ ഡയറക്ടേഴ്സിന്റെ ഭാഗത്തു നിന്നോ ഫ്ളവേഴ്സ് ചാനലിന്റെ ഭാഗത്തു നിന്നോ ഒന്നും അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ചേട്ടൻ വരാത്തതിന്റെ കാരണം ഞങ്ങള്‍ക്കാര്‍ക്കും അറിയത്തില്ല. അത് നിങ്ങള്‍ തന്നെ ചോദിച്ച് മനസിലാക്കണം. ഞങ്ങളൊക്കെ അദ്ദേഹം വരുമ്പോള്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. വ്യക്തിപരമായി അദ്ദേഹവും ഞാനും നല്ല സുഹൃത്തുക്കളാണ്. പക്ഷെ ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയാണ്. അതുപോലെ ഷോയുടെ അവതാരക ലക്ഷ്മി വ്ളോഗ് ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. അന്നും അദ്ദേഹം മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു”.
ഷോ ഡയറക്ടറും ചാനലിന്റെ ഹെഡ്ഡുമൊക്കെ വിളിച്ചുവെങ്കിലും അദ്ദേഹം കാരണം പറയുന്നില്ല. രണ്ട് ദിവസം മുമ്പ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. വന്ന് സംസാരിച്ചു. ഞാന്‍ ചോദിക്കാന്‍ പോയില്ല. ചോദിച്ചാല്‍ പറയില്ല എന്നറിയാം. എങ്ങനെ പോകുന്നെടി എന്ന് ചോദിച്ചു. നന്നായി പോകുന്നു ചേട്ടായെന്ന് ഞാനും പറഞ്ഞു. സുഖമല്ലേയെന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് ഞാനും പറഞ്ഞു. ഹാപ്പി ക്രിസ്തുമസ് എന്നും പറഞ്ഞ് പോയി. ഞാന്‍ ചോദിച്ചില്ല എന്താ വരാത്തത്. അതുകൊണ്ട് നിങ്ങള്‍ ചോദിക്കണം. വെറുതെ ഞങ്ങളെ പൊങ്കാലയിട്ടിട്ട് ഒരു കാര്യവുമില്ല. ഷോ ഡയറക്ടര്‍ ചേട്ടനോട് ചോദിച്ചാലും ഇത് തന്നെയാണ് പറയാനുള്ളത്. ഒരു കാരണവുമില്ല. പെട്ടെന്ന് ഒരു ദിവസം അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ഇറങ്ങി പോവുകയായിരുന്നു. അന്ന് ഞാനില്ലായിരുന്നു. പിന്നെ , ഓരോ എക്സ്ക്യസുകള് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഞങ്ങള്‍ക്ക് ആര്‍ക്കും അദ്ദേഹത്തോട് വൈരാഗ്യമില്ല. ഞങ്ങളൊക്കെ അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹം തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ്”.
ABOUT THANKACHAN VITHURA
