Connect with us

ഹൃദയത്തിൽ കൂടുകൂട്ടിയ കൂടെവിടെയ്ക്ക് ഒരു വർഷം ; ആരാധകരെ കൈയിലെടുത്ത കൂടെവിടെ ഹിറ്റാകാനുള്ള കാരണം ബിപിൻ ജോസും അൻഷിദയും ; പ്രേക്ഷകർ പറയുന്നു !

Malayalam

ഹൃദയത്തിൽ കൂടുകൂട്ടിയ കൂടെവിടെയ്ക്ക് ഒരു വർഷം ; ആരാധകരെ കൈയിലെടുത്ത കൂടെവിടെ ഹിറ്റാകാനുള്ള കാരണം ബിപിൻ ജോസും അൻഷിദയും ; പ്രേക്ഷകർ പറയുന്നു !

ഹൃദയത്തിൽ കൂടുകൂട്ടിയ കൂടെവിടെയ്ക്ക് ഒരു വർഷം ; ആരാധകരെ കൈയിലെടുത്ത കൂടെവിടെ ഹിറ്റാകാനുള്ള കാരണം ബിപിൻ ജോസും അൻഷിദയും ; പ്രേക്ഷകർ പറയുന്നു !

മലയാളി കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ.. ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. പരമ്പരയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ഹൈലൈറ്റ് . ക്യാംപസ് ലവ് സ്റ്റോറിയായിട്ടെത്തി യൂത്തിനെയും കീഴടിക്കിയ പരമ്പര ത്രസിപ്പിക്കുന്ന പ്രണയ നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണ് നമ്മുടെ മലയാളം കൂടെവിടെ . മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് എല്ലാ ഭാഷയിലും സീരിയലിന് ലഭിക്കുന്നത്.

സൂര്യ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു സീരിയൽ തുടങ്ങിയത് . മിടുക്കിയായി പഠിക്കുന്ന സൂര്യയെ അച്ഛന്റെ കട ബാധ്യതകൾ കാരണം ആ നാട്ടിലെ ഗുണ്ടാകൂടിയായ ബസുവണ്ണ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതും, പഠിക്കണം എന്ന ഒറ്റ ആഗ്രഹത്താൽ വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിൽ നിന്നും അതി വിദഗ്ധമായി ആൾമാറാട്ടം നടത്തി ഓടിപ്പോകുന്നതും പിന്നീട് തന്റെ പ്രിയപ്പെട്ട ടീച്ചറുടെ അടുത്തേക്ക് വരുന്നതുമാണ് കഥ.

പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയെ കാത്തിരുന്നത് വലിയ വെല്ലുവിളികൾ ആയിരുന്നു. അതിൽ വലിയ വെല്ലുവിളി കലിപ്പൻ ഋഷി ആയിരുന്നു . സൂര്യയോട് വെറുപ്പുള്ള ഋഷി സാറും സാറിനെ വകവെക്കാതെ പഠിച്ചു മുന്നേറാൻ ശ്രമിച്ച സൂര്യയും എപ്പോഴോ പ്രണയത്തിലായി.

സൂര്യയുടെയും ഋഷിയുടെയും കഥയ്‌ക്കൊപ്പം ആദി സാറിന്റെയും അഥിതി ടീച്ചറുടെയും കഥയും ആരാധകർ ഏറ്റെടുത്തു. എന്നാൽ ആദി സാർ കഥയിൽ നിന്നും പിന്മാറിയത് കൂടെവിടെയുടെ യാത്രയിൽ വലിയ ഒരു തടസമായിരുന്നു. ഇന്നും ആദി സാർ എന്ന് പറയുമ്പോൾ നടൻ കൃഷ്ണകുമാർ എവിടെ എന്ന് എല്ലാ പ്രേക്ഷകരും തിരക്കും.

പക്ഷെ ഋഷി സൂര്യ പ്രയാണം ത്രില്ലിംഗ് ആയിത്തന്നെ മുന്നേറി. അതിൽ സൂര്യയുടെ പഠനത്തോടുള്ള താല്പര്യവും പ്രശ്നങ്ങളെ അതിജീവിക്കുന്ന കഴിവും പിന്നെ അവളുടെ സ്വഭാവവുമൊതൊക്കെ ഋഷിയിൽ എവിടെയോ ഒരു പ്രണയ മഴ പെയ്തു തുടങ്ങി. ആ മഴയുടെ തണുപ്പ് സൂര്യയിലും തട്ടിയതോടെ അവർ പരസ്പരം പറയാതെ പ്രണയിച്ചു തുടങ്ങി.

പറയാതെ പറഞ്ഞ പ്രണയത്തിന്റെ മനോഹര ചിത്രമായിരുന്നു പിന്നീട് കൂടെവിടെയിൽ നമ്മൾ കണ്ടത്. തുടർന്ന് സ്‌കോളർഷിപ്പ് പരീക്ഷയും സാറിന്റെയും കുട്ടിയുടെയും വഴക്ക് കൂടലും, കുട്ടിയ്ക്ക് വയ്യാത്തയായി കുട്ടിയെ ശുശ്രൂഷിക്കുന്ന സാറും. എല്ലാം കഴിഞ്ഞു കല്ലുമലയിലെ നിലവത്തുള്ള പ്രണയ നിമിഷങ്ങളും. അങ്ങനെ കൂടെവിടെ എന്ന സീരിയൽ മനോഹരമായ ഒരു പ്രണയ കാവ്യമായി മാറി.

അവിടെയും അവർ പ്രണയമാണോ അതോ സൗഹൃദമാണോ എന്ന സംശയത്തിൽ വിഷമിച്ചു. ഇതിനിടയിലാണ് മിത്രയുടെ രണ്ടാം വരവ്. മിത്രയുടെ കടന്നുവരവോടെ സൂര്യയും ഋഷിയും അവരുടെ പ്രണയം സ്വയം തിരിച്ചറിയുന്നുണ്ടായിരുന്നു. സൂര്യ ഇല്ലാതെ തനിക്ക് പറ്റില്ല എന്ന് ഋഷി മനസിലാക്കുകയും അത് മിത്രയോട് തുറന്നു പറയുകയും ചെയ്തു. എന്നാൽ, ഒരാൾ പോലും സഹായത്തിനോ വേദന പങ്കിടാമോ ഇല്ലാതെ ഋഷി അവിടെ തനിച്ചായിരുന്നു.

പിന്നീട് മിത്രയുമായിട്ടുള്ള ഋഷിയുടെ വിവാഹപന്തൽ വരെ റാണിയമ്മ കഥയെ കൊണ്ടെത്തിച്ചു. അങ്ങനെ നിക്കക്കള്ളിയില്ലാതെ ഋഷി പെറ്റമ്മയുടെ അടുക്കൽ എത്തുന്നുണ്ട്. ആ യാത്ര മറ്റൊരു ദീർഘ യാത്രയിലേക്കായിരുന്നു വഴിവച്ചത്. റാണിയമ്മയുടെ ദുഷ്ടബുദ്ധിയിൽ സൂര്യയെ ബസുവണ്ണയ്ക്ക് കൈമാറാൻ കരിപ്പെട്ടി സാബുവിന് കൊട്ടേഷൻ കൊടുക്കുകയും ആ ചതിയുടെ മറവിൽ സൂര്യയെ കല്ലുമലയിലേക്ക് പറഞ്ഞുവിടുകയും ചെയ്തു,

എന്നാൽ കരിപ്പെട്ടി സാബു എത്തിയതോടെ പറയാതെ പറഞ്ഞ പ്രണയം മനോഹരമായി പറയുന്നതിലേക്ക് എത്തി. ആ കാഴ്ച്ചകളത്രയും സിനിമയെ വെല്ലുന്ന ദൃശ്യവിസ്മയമായിരുന്നു. തുടർന്നുള്ള അവരുടെ ഗ്ലോറി ആന്റിയുടെ ഹോം സ്റ്റേ ജീവിതവും ആലഞ്ചേരിയിലെ ജീവിതവും എല്ലാം പ്രേക്ഷകരുടെ സമ്മിശ്ര അഭിപ്രായങ്ങൾക്ക് വഴിമാറി.

ഇതിനിടയിൽ കൂടെവിടെ പ്രേക്ഷകർക്ക് നയന എന്ന എഴുത്തുകാരിയുടെ ഋഷ്യ പ്രണയവും ആസ്വദിക്കാനായി. ആ പ്രണയം മിനിസ്‌ക്രീനിൽ എത്തിയതും ഋഷി സൂര്യ കോംബോ മറ്റെന്തിനെയും വെല്ലുന്ന അഡിക്ഷൻ ആക്കിയതും ഒക്കെ കൂടെവിടെയുടെ നേട്ടങ്ങൾ ആയിരുന്നു.

പ്രണയവും വിരഹവും പരിഭവവും എല്ലാമായി കൂടെവിടെ ഒരു വർഷം പൂർത്തിയാക്കുമ്പോൾ മെട്രോ സ്റ്റാറിനെയും നിങ്ങൾ പ്രേക്ഷകർ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. കൂടെവിടേയ്‌ക്ക് ആശംസകൾ പറയുന്നതിനൊപ്പം ഒരുപാട് നന്ദി കൂടെവിടെ പ്രേക്ഷകർക്കും പറയാനുണ്ട്. അതുപോലെ ഇഷ്ടപ്പെടാൻ ഓരോരോ കാരണങ്ങൾ എന്നൊക്കെ പറയും പോലെ കൂടെവിടെ പരമ്പര ഇഷ്ടപ്പെടാൻ നിങ്ങൾ കണ്ടത്തിയ കാരണങ്ങൾ പറയാം…

ഞാൻ ഒരവസരത്തിൽ പറഞ്ഞിരുന്നു, ഒരു ജോലി എന്നതിൽ നിന്നും മാറി നിങ്ങൾക്കൊപ്പം കൂടാൻ എനിക്ക് സാധിച്ചത് നിങ്ങളുടെ ഓരോരുത്തരുടെയും ഹ്യൂമെർസെൻസ് , പുരോഗമനപരമായ ചിന്താഗതി സപ്പോർട്ട് എല്ലാമാണ് . സീരിയൽ കാണുന്നവർ ഒന്നും പഴഞ്ചൻ ടീംസ് അല്ല എന്ന് നിങ്ങൾ പ്രേക്ഷകർ കാണിച്ചുതന്നു. ഇനിയും അത്തരത്തിൽ നല്ല കുറെ ആശയങ്ങളുമെല്ലാമായി കൂടെവിടെയും മറ്റെല്ലാ സീരിയയിലുകളും മുന്നേറട്ടെ…

about koodevide

More in Malayalam

Trending

Recent

To Top