Connect with us

വിവാഹം കഴിഞ്ഞ പെൺകുട്ടികൾ നേരിടുന്ന എല്ലാ പ്രശ്നവും ജീവിതത്തിന്റെ ഭാഗമാണ് ; ഭാര്യ ആയാൽ ഇഷ്‌ടക്കേടൊന്നും പാടില്ല, എല്ലാം ഉത്തരവാദിത്തം മാത്രം; ഉത്തമ ഭാര്യ ആകേണ്ടത് ഇങ്ങനെ; “കുലസ്ത്രീ” കോഴ്സ് ഫ്രീ ആയി കിട്ടാൻ ഇവിടെ വരൂ !

Malayalam

വിവാഹം കഴിഞ്ഞ പെൺകുട്ടികൾ നേരിടുന്ന എല്ലാ പ്രശ്നവും ജീവിതത്തിന്റെ ഭാഗമാണ് ; ഭാര്യ ആയാൽ ഇഷ്‌ടക്കേടൊന്നും പാടില്ല, എല്ലാം ഉത്തരവാദിത്തം മാത്രം; ഉത്തമ ഭാര്യ ആകേണ്ടത് ഇങ്ങനെ; “കുലസ്ത്രീ” കോഴ്സ് ഫ്രീ ആയി കിട്ടാൻ ഇവിടെ വരൂ !

വിവാഹം കഴിഞ്ഞ പെൺകുട്ടികൾ നേരിടുന്ന എല്ലാ പ്രശ്നവും ജീവിതത്തിന്റെ ഭാഗമാണ് ; ഭാര്യ ആയാൽ ഇഷ്‌ടക്കേടൊന്നും പാടില്ല, എല്ലാം ഉത്തരവാദിത്തം മാത്രം; ഉത്തമ ഭാര്യ ആകേണ്ടത് ഇങ്ങനെ; “കുലസ്ത്രീ” കോഴ്സ് ഫ്രീ ആയി കിട്ടാൻ ഇവിടെ വരൂ !

ഏഷ്യാനെറ്റിലെ ഏറ്റവും വലിയ ത്രില്ലെർ സ്റ്റോറി അമ്മയറിയാതെ, ഏറ്റവും നല്ലൊരു കുലസ്ത്രീ പരമ്പര എന്ന അവാർഡും നേടാൻ പോകുകയാണ്. വിമർശിക്കരുത് നേഹ വിമർശിക്കരുത്… എന്ന് നൂറ് പ്രാവശ്യം മനസ്സിൽ പറഞ്ഞ് പഠിച്ചിട്ടാണ് നിങ്ങൾക്ക് മുന്നിൽ ഞാൻ വരുന്നത് . പക്ഷെ ഇന്നെന്നെ അമ്മയറിയാതെ കഥ തളർത്തിക്കളഞ്ഞു .

ഒരു പെണ്കുട്ടിയെങ്ങനെ ആകണം, ഭർത്താവിനെ സ്‌നേഹിക്കേണ്ടത് എങ്ങനെ എന്നൊക്കെ ഇന്ന് നിങ്ങൾക്ക് കാണിച്ചു തരും. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരകളിലൊന്നാണ് അമ്മയറിയാതെ. റേറ്റിങ്ങിലും മൂന്നാം സ്ഥാനം നിലനിർത്തുന്ന അമ്മയറിയാതെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്.

എന്നാൽ കഥയിൽ വരുത്തിയ മാറ്റം ആരാധകരെ അക്ഷരാർത്ഥത്തിൽ അമ്പരിപ്പിച്ചു . ഏറ്റവും പുതിയതായി സീരിയലില്‍ നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇതുപോലൊരു സീരിയൽ ആദ്യമാണെന്ന് തന്നെ പറയേണ്ടി വരും. അതായത് കുടുംബവിളക്ക് പരിശോധിച്ചാൽ സുമിത്ര എന്ന നായികാ അടുക്കളയിൽ നിന്നും അരങ്ങത്തേക്കായിരുന്നു. എന്നാൽ അമ്മയറിയാതെയിൽ നീരജ ‘അമ്മ കഥാപാത്രം അരങ്ങിൽ നിന്നും അടുക്കളയിൽ മരുമകന് ചോറുവെച്ചുകൊടുക്കുന്ന തിരക്കിലാണ്.

മലബാർ സൈഡിലൊക്കെ ഒരു രീതിയുണ്ട്, പുയ്യാപ്ലമാർക്ക് വയറു നിറയെ ഭക്ഷണം കൊടുക്കുന്ന അമ്മായിമാർ. അയിനെ പ്രകീർത്തിച്ചുകൊണ്ട് ഒരു പാട്ട് തന്നെയുണ്ട്…

“അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി… അമ്മായി ചുട്ടത് മരുമോനുക്കായി….അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി…..കച്ചോടം പൊട്ടിയപ്പൊ വട്ടായിപ്പോയി…. ഈ അമ്മായി ടച്ച് ആണ് ഇവിടെ നീരജ അമ്മയ്ക്കുള്ളത്.

ഈ അപർണ്ണയ്ക്ക് ഇരുപത് വയസ്സല്ലേ വരൂ… ഫോഴ്സ്ഡ് മാര്യേജ് ഗ്ലോറിഫിക്കേഷൻ , മരിറ്റൽ റേപ്പ് … ഇതിനെയൊക്കെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ട് ഇപ്പൊ ദേ കുലസ്ത്രീ പട്ടമെന്നോണം അപർണ്ണയെ കൊണ്ട് വിനീതിന്റെ കാലിൽ വരെ വീഴ്ത്തിയിരിക്കുകയാണ്. അങ്ങനെ കാൽ തൊട്ട് വന്ദിച്ചാൽ എല്ലാ ഭാര്യ ഭർതൃ ബന്ധത്തിനും ഒരു അടിയുറപ്പൊക്കെ ഉണ്ടാകും.

വിവാഹം കഴിഞ്ഞ പെൺകുട്ടികൾ നേരിടുന്ന ഏതു പ്രശ്നം ആയാലും ഇതൊക്കെ കുടുംബ ജീവിതത്തിന്റെ ഭാഗമാണെന്നും, എന്തിനും ഏതിനും ഉത്തമ ഭാര്യ ചമയാൻ പറഞ്ഞയക്കുന്ന “അഡ്ജസ്റ്റ്മെന്റ് ” എന്ന ബ്രിഹത്തായ വാക്കും…

പിന്നെ ഭാര്യ ആയാൽ ഇഷ്‌ടക്കേടൊന്നും പാടില്ല, എല്ലാം ഉത്തരവാദിത്തം മാത്രം,ആ അഡ്ജസ്റ്റ്മെന്റ് life നോടൊപ്പം ലേശം അടക്കവും,ഒതുക്കവും കൂടെ ചേർത്താൽ ‘കുലസ്ത്രീ’ പട്ടവും അവൾക്കു സ്വന്തം. അങ്ങനെ ഒക്കെ ഒരു പെണ്ണ് ഒതുങ്ങിയാലെ നല്ലൊരു ജീവിതം അവൾക്ക് ജീവിച്ചു തീർക്കാൻ സാധിക്കു എന്ന അവസ്ഥയാണ് ഇപ്പോഴും നമ്മുടെ സമൂഹത്തിലുള്ളത്.

ഇത്തരത്തിൽ ഓരോ സ്ത്രീ ജീവിതവും ആരുടെയൊക്കെയോ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം ഹോമിക്കപ്പെടേണ്ട ഒന്നായി തീരുകയാണ്. കൗമാര പ്രായം കടന്നു യവ്വനത്തിലേക്കു കടക്കുന്നതിനു മുൻപേ അവൾക്കു നേരിടേണ്ടി വരുന്ന പ്രസവവും തുടർപ്രശ്നങ്ങളും, ജീവനു പോലും ഭീഷണിയാകുന്നു. അങ്ങനെ എത്രയോ മരണങ്ങൾ പോലും സംഭവിക്കുന്നു. മരണം ഒക്കെ സ്വാഭാവികം എന്നാകും ഇത്തരക്കാരുടെ വാദം.. അതവളുടെ വിധി… എന്ന് പറയുന്നവരുമുണ്ടല്ലോ അല്ലെ…

ഇന്നിങ്ങനെ ഒന്നുമല്ല എന്ന് തോന്നുന്നവർ കഴിഞ്ഞ വർഷത്തെ സ്ത്രീധന ഗാർഹിക പീഡന ആത്മഹത്യകളുടെ കണക്കുകൾ ഒന്ന് ഗൂഗിൾ ചെയ്താൽ നന്നായിരിക്കും.

ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ നല്ല അമർഷം തോന്നി. അപ്പോൾ പ്രൊമോ വീഡിയോയ്ക്ക് താഴെയുള്ള പ്രേക്ഷക പ്രതികരണം നോക്കാം എന്ന് വച്ച് അതുനോക്കി… അതിലൊക്കെ നല്ല അഭിപ്രായങ്ങൾ ആണ്.

“കുടുംബ വിളക്ക് സീരിയൽ അടുക്കളയിൽ അവഗണിക്കപ്പെട്ട് കിടന്ന വീട്ടമ്മയുടെ ഉയർച്ച കാണിക്കുമ്പോ ഇവിടെ 20 വയസ്സായ പെൺകുട്ടിയുടെ ജീവിതം തീർന്നു എന്ന അർത്ഥത്തിൽ ആത്മഹത്യ കാണിക്കുന്നു . അവിടെ ശീതളിനും ഇവിടെ അപർണയ്ക്കും ഏകദേശം ഒരേ പ്രായം അവിടെ അമ്മ മകൾക്ക് പഠിക്കാൻ പ്രചോദനം കൊടുക്കുമ്പോൾ ഇവിടെ ഭർത്താവിനെ സ്തുതി പാടാനുള്ള ക്ലാസ് എടുക്കുന്നു.. എന്ന് തുടങ്ങി സീരിയലുകളെ കമ്പയർ ചെയ്തുള്ള കമെന്റുകൾ ധാരാളം കാണാം.

മറ്റൊരു കമന്റ് , “സാന്ത്വനത്തിലെ സ്ത്രീ കഥപാത്രങ്ങളെ toxic എന്നു പറയുന്നു . അവരൊക്കെ സാധാരണക്കാർ ആണെന്നെങ്കിലും കരുതാം. ഇവിടെയോ ടീച്ചർ വക്കീൽ എഴുത്തുകാരി mayor എല്ലാം വലിയ ആൾക്കാരാ പക്ഷെ, ഒരു വിപർണ കല്യാണം വന്നതോടെ വെറുപ്പിച്ചു കുളമാക്കി . പറ്റില്ലേൽ ഡിവോഴ്സ് ചെയ്തു പോവുക …. അതാണ് വേണ്ടത്. ഒരു റേപ്പ് victim ആയതോണ്ട് സത്യം അറിഞ്ഞാൽ നീരജേടെ ജീവിതം പോകും എന്ന രീതിയിൽ അല്ലെ ഇതിലെ കഥ ഇത്ര നാളും പോയിരുന്നത്. ഇതൊക്കെ ആണോ പോസിറ്റീവ് thread ഉള്ള സീരിയൽ ന്റെ ലക്ഷണം.. എന്നും അഭിപ്രായപ്പെടുന്നു പ്രേകഷകർ ഉണ്ട് .

ഇനി ഈ സീരിയയിൽ ഈ അവസ്ഥയിലും റേറ്റിങ്ങിലോക്കെ ഉയർന്നുതന്നെയാണല്ലോ ? എന്ന് കണ്ടിട്ട് വീട്ടമ്മമാരുടെ അഭിപ്രായം എന്നുള്ളൊണം കൂടെ വർക്ക് ചെയ്യുന്ന ഒരു ആന്റിയോട് ചോദിച്ചു., അപ്പോൾ അവരുടെ അഭിപ്രയത്തിലും ആ പെൺകുട്ടിയുടെ ബന്ധം നിലനിർത്താൻ ഇങ്ങനെ ഒക്കെ ചെയ്തതല്ലേ പറ്റു എന്നാണ് പറയുന്നത്.

അതെ നമ്മുടെ സമൂഹത്തിൽ ഇരുപത് വയസുള്ള ഒരു വിവോർസി എന്നാൽ എന്തോ വലിയ വേദനയാണല്ലോ.. ആർക്ക്…. ? നാട്ടുകാർക്ക്. അപ്പോൾ ഇന്നലെ എപ്പിസോഡ് മൂസ കോംബോ കൊണ്ടും അനുപമ നരസിംഹൻ കോംബോ കൊണ്ടും കലക്കിയെങ്കിൽ ഇന്ന് എപ്പിസോഡിൽ അപർണ്ണ വിനീത് ബന്ധം കലങ്ങി തെളിയാൻ പോകുകയാണ്. അതിപ്പോൾ എങ്ങനെ ആയി എന്ന് മനസിലായല്ലോ. ഫ്രീ ആയിട്ട് കുലസ്ത്രീ കോഴ്സ് പഠിക്കണം എന്നാഗ്രഹിക്കുന്നവർ രാത്രി 7 .30 ന് ഏഷ്യാനെറ്റ് കാണുക.

about ammayariyathe

More in Malayalam

Trending

Recent

To Top