Connect with us

സരസ്വതിയമ്മയെ പൊളിച്ചടുക്കി സുമിത്ര; ടൂർ മുടക്കാൻ നോക്കിയ വേദികയ്ക്കും ശരണ്യയ്ക്കും കിട്ടിയത് എട്ടിന്റെ പണി; കുടുംബവിളക്ക് ഇത്തവണയും ഒന്നാമതെത്തും!

Malayalam

സരസ്വതിയമ്മയെ പൊളിച്ചടുക്കി സുമിത്ര; ടൂർ മുടക്കാൻ നോക്കിയ വേദികയ്ക്കും ശരണ്യയ്ക്കും കിട്ടിയത് എട്ടിന്റെ പണി; കുടുംബവിളക്ക് ഇത്തവണയും ഒന്നാമതെത്തും!

സരസ്വതിയമ്മയെ പൊളിച്ചടുക്കി സുമിത്ര; ടൂർ മുടക്കാൻ നോക്കിയ വേദികയ്ക്കും ശരണ്യയ്ക്കും കിട്ടിയത് എട്ടിന്റെ പണി; കുടുംബവിളക്ക് ഇത്തവണയും ഒന്നാമതെത്തും!

കുടുംബവിളക്കിൽ ഇനിവരുന്ന ആഴ്ചയിൽ വാഗമൺ യാത്ര ആയിരിക്കും. അതിനുള്ള തയ്യാറെടുപ്പുകളും മുടക്കാനുള്ള പ്രശ്നങ്ങളും തകൃതിയായി നടക്കും എന്നുള്ള കാര്യത്തിനും യാതൊരു വിധ സംശയവും വേണ്ട. മരുമക്കളും മക്കളും ചേർന്ന് നല്ലൊരു ടൂർ പ്രോഗ്രാമാണ് പ്ലാൻ ചെയ്തത്. അതിന്, സിദ്ധുവും സുമിത്രയും മൗനം സമ്മതം എന്ന രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്.

സിദ്ധുവിന്റെ താൽപര്യത്തെ മനസ്സിലാക്കിയ മക്കളെല്ലാവരും നല്ല ഉത്സാഹത്തിലാണ്. ഇതിനെ തകർക്കാൻ വേണ്ടി വേദിക രണ്ടും കല്പിച്ച് ഇറങ്ങും എന്നുള്ളത് ശെരിയാണ്. മിക്കവാറും അനികുട്ടനെ വിളിച്ച് തന്നെയും കൂടി കൊണ്ടുപോകാനൊക്കെ പറയുമായിരിക്കും. ഇതിന്, അനിരുദ്ധ് നല്ലൊരു മറുപടിയും നൽകും.

അനികുട്ടന്റെയടുത്ത് പരിപാടിയൊന്നും നടന്നില്ലെങ്കിൽ, നേരെപോകുന്നത് സിദ്ധുവിന്റെ അരികിലേക്കായിരിക്കും. എല്ലാവരോടും പറയുന്നത്, താനാണ് സിദ്ധുവിന്റെ ഭാര്യ, സുമിത്രയെ ഒഴിവാക്കി തന്നെ കൊണ്ട് പോകുവാനുമായിരിക്കും പറയുന്നത്… എന്റെ, വേദികെ…നിന്റെ ഈ ദിവാസ്വപ്നവും ആഗ്രഹങ്ങളുമൊന്നും ഒരിക്കലും നടക്കാൻ കഴിയില്ല. നീ എന്തൊക്കെ ശ്രമിച്ചാലും പെറ്റമ്മയോളം ഒരിക്കലും വരില്ല നീ… സുമിത്രയോളം, മക്കളെ നോക്കാനും കഴിയില്ല. അതുകൊണ്ട്, വേറെ പണിനോക്കുന്നതാണ് നല്ലത്.

വേദിക മാത്രമായിരിക്കില്ല… ശ്രീകുമാറിനോട് ശരണ്യയും… ശ്രീനിലയത്തിൽ നമ്മുടെ സരസുവും സുമിതയെ ഒഴിവാക്കി ടൂർ പോകാനുള്ള ശ്രമത്തിലാണ് അതൊക്കെ ഇന്നത്തെ എപ്പിസോഡിലൂടെ കാണാൻ കഴിയും. പിന്നെ , ഇവരൊക്കെ യാത്ര പോകുന്നു എന്നറിയുമ്പോൾ, വിഷമിക്കുന്ന മറ്റൊരു ഹൃദയം കൂടി കുടുംബവിളക്കിലുണ്ട്… ആരാണെന്ന് മനസ്സിലായോ.. വേറാരുമല്ല, രോഹിത് തന്നെയാണ്..

രോഹിതിന്റെ, മനസിൽ എവിടെയൊക്കെയോ.. പണ്ടത്തെ പ്രണയം വീണ്ടും തളിരിട്ടുവോ.. എന്നൊരു സംശയം പ്രേകഷകരിലും ജനിപ്പിച്ചിട്ടുണ്ട്. അത്, കമന്റുകളിലൂടെയും ഞാൻ കണ്ടിട്ടുണ്ട്.. ഇതിനുള്ള പ്രധാനകാരണം… സുമിത്ര സിദ്ധുവിനോട് അടുക്കുന്നു എന്ന സംശയം ഉണ്ടാകുമ്പോൾ. രോഹിത് പ്രകടിപ്പിക്കുന്ന സംശയങ്ങളാണ്. പിന്നെ, അന്ന് സുമിത്രയുടെ പിറന്നാൾ ദിനത്തിന് മുൻപ് രോഹിത് സംസാരിച്ചപ്പോഴും, എവിടെയൊക്കെയോ… ഒരു പ്രണയ നൊമ്പരക്കാറ്റ് തൊട്ട് തലോടിപ്പോയതാണ്. മനസ്സ് കൊണ്ട് രോഹിത് ഈ യാത്രയെ ഇഷ്ട്ടപെടില്ലെന്നാണ് തോന്നുന്നത്.

പ്രോമോ വീഡിയോകളിൽ നിന്നും വ്യക്തമാക്കാൻ കഴിയുന്നത്, വേദികയും, സരസ്വതിയമ്മയും, ശരണ്യയുമൊന്നും ടൂറിന് പോകുന്നിലെന്നാണ്. അല്ലെങ്കിൽ തന്നെ, ഇവരെയൊക്കെ എങ്ങനെ കൊണ്ടുപോകും.. ഇതൊക്കെയല്ലേ.. സ്വഭാവം. പോയാലും നാണം കെടും.. പോയില്ലെങ്കിലും നാണം കെടും… പാവം പറഞ്ഞിട്ടുകാര്യമില്ല… തൊട്ടു തുന്നം പാടാനാണല്ലോ വേദികയുടെയുടെയും ടീമിന്റെയും എപ്പോഴത്തെയും വിധി. ഇത്തവണയും അത് തുടരും എന്നതിന് യാതൊരുവിധ സംശയവും വേണ്ട.

about kudumbavilakku

More in Malayalam

Trending

Recent

To Top