Connect with us

അയാളുടെ ക്യാഷ് ആവശ്യമില്ല; ഫിനിക്സ് പക്ഷിയെ പോലെ പറന്നുയരും ; പുതിയ സന്തോഷ വാർത്ത പങ്കുവെച്ച അമൃത സുരേഷിനെ വിമർശിച്ച്‌ പ്രേക്ഷകർ; വിമർശകരുടെ വായ അടപ്പിച്ച് ആരാധകർ!

Malayalam

അയാളുടെ ക്യാഷ് ആവശ്യമില്ല; ഫിനിക്സ് പക്ഷിയെ പോലെ പറന്നുയരും ; പുതിയ സന്തോഷ വാർത്ത പങ്കുവെച്ച അമൃത സുരേഷിനെ വിമർശിച്ച്‌ പ്രേക്ഷകർ; വിമർശകരുടെ വായ അടപ്പിച്ച് ആരാധകർ!

അയാളുടെ ക്യാഷ് ആവശ്യമില്ല; ഫിനിക്സ് പക്ഷിയെ പോലെ പറന്നുയരും ; പുതിയ സന്തോഷ വാർത്ത പങ്കുവെച്ച അമൃത സുരേഷിനെ വിമർശിച്ച്‌ പ്രേക്ഷകർ; വിമർശകരുടെ വായ അടപ്പിച്ച് ആരാധകർ!

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. പാട്ടും തന്റെ മ്യൂസിക് ബാൻഡിന്റെ പ്രവർത്തനങ്ങളും മോഡലിംഗുമൊക്കെയായി ഏറെ സജീവമാണ് അമൃത. സംഗീത മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അമൃതയുടെ വളർച്ചയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകർ കൊടുക്കുന്നത് . സ്വന്തമായി മ്യൂസിക്ക് ബാൻഡും സ്വന്തമായി മ്യൂസിക്ക് ഡയറക്ഷനും നടത്തുന്ന അമൃത മറ്റുളവർക്ക് ഒരു പ്രചോദനം കൂടിയാണ്. അമൃതയുടെ പുത്തൻ വിശേഷമാണ് ഇപ്പോൾ വൈറലാകുന്നത്.

തന്റെ പുതിയ സന്തോഷം അമൃത വോളോഗിലൂടെയാണ് ആരാധകരെ അറിയിച്ചത് . താൻ ഒരു കുഞ്ഞുവീട് സ്വന്തമാക്കി എന്നാണ് അമൃത പറയുന്നത്. നാല് കെട്ട് മോഡലിൽ ഉള്ള വീടായിരുന്നു ഇപ്പോഴുള്ളതെന്നും, ഈ വീടുമായി ഒരു വലിയ ആത്മബന്ധം ഉണ്ടെന്നും അമൃത പറയുന്നുണ്ട്. അമൃതയ്ക്ക് ഒപ്പം വീഡിയോയിൽ അമ്മയും പങ്കെടുക്കുന്നു എന്നത് ആരാധകരുടെ സന്തോഷം ഇരട്ടിയായിരിക്കുകയാണ്

പുത്തൻ വീട് വെണ്ണലയിൽ ആണ് റെഡി ആയിരിക്കുന്നത്. ഫിനിഷിങ് വർക്കുകൾ നടന്നു കൊണ്ടിരിക്കുന്നു. അങ്ങോട്ടേക്കുള്ള ഷിഫ്റ്റിങ് പ്രോസസ്സിലാണ് തങ്ങളെന്നും ഇരുവരും പറയുന്നുണ്ട്. അതേസമയം തന്നെ, വിവിധ സമയങ്ങളിലായി ജീവിതത്തിൽ നേടിയ സമ്മാനങ്ങൾ, മകൾ പാപ്പുവിന്റെ ആദ്യകാല ചിത്രങ്ങൾ അഭിയുടെ റൂം, ഒക്കെയും അമൃത പ്രേക്ഷകർക്കായി കാണിച്ചു നൽകുന്നു. ചില സമയം വിഷമങ്ങൾ ഉണ്ടാകുന്ന സമയം താൻ ചെയ്യുന്ന ഒരു വലിയ കാര്യത്തെക്കുറിച്ചുമെല്ലാം അമൃത വീഡിയോയിൽ പറയുന്നുണ്ട്.

അമൃതയുടെ വീഡിയോ ഇതിനകം തന്നെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുകയുണ്ടായി. എന്നാൽ വിമർശനവുമായി ചിലർ എത്തിയിരുന്നു . അതിനും കിടിലൻ മറുപടിയാണ് അമൃതയുടെ ആരാധകർ നൽകിയത്. ചിലർ വീട് വച്ചതിനെ കുറിച്ചും അതിന്റെ ഫിനാഷ്യൽ ബാക്ക് ഗ്രൗണ്ടിനെക്കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്. എന്നാൽ ഫിനിക്സ് പക്ഷി തന്നെയാണ് അമൃത അയാളുടെ ക്യാഷ് ആവശ്യമില്ല അമൃത പൊരുതി ജീവിതത്തിൽ വിജയിച്ചവളാണ് എന്നുള്ള കമന്റുകൾ നൽകിയാണ് ആരാധകർ വിമർശകരുടെ വായ അടപ്പിച്ചത് . പ്ലസ്ടുവിൽ പഠിക്കുമ്പോൾ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് സ്വപ്ന ജീവിതത്തിലേക്ക് നടന്ന് കയറിയ തന്നെ മാത്രമേ ജനങ്ങൾക്ക് അറിയൂ.

എന്നാൽ അതിനപ്പുറം ഇന്നും ആളുകൾക്ക് തന്നെപ്പറ്റി അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് എന്ന് അടുത്തിടെ ജോഷ് ടോക്കിൽ അമൃത പറഞ്ഞിരുന്നു. പഠിത്തം നിര്‍ത്തി ഞാൻ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു. അന്ന് ഒരുപാട് കരഞ്ഞു. ആരോടും ഒന്നും പങ്കുവച്ചില്ല. ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ എൻ്റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടും മാത്രമായിരുന്നു”, എന്നും അമൃത പറഞ്ഞിട്ടുണ്ട്.

“ആകെ പിന്തുണച്ചത് കുടുംബം മാത്രമാണ്. അച്ഛനും അമ്മയും അനുജത്തിയും എന്റെ അടുത്തുപറഞ്ഞു എന്ത് തന്നെ ആയിക്കോട്ടെ ഞങ്ങൾ നിന്റെ ഒപ്പമുണ്ട് എന്ന്. എന്ത് ചെയ്യും എന്നറിയാതെ വീണ്ടും മുൻപോട്ട് പോയ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് ഒരു ശീലമുണ്ട് എന്റെ എല്ലാ വികാരങ്ങളും ഞാൻ ഡയറിയിൽ എഴുതിവയ്ക്കും. അങ്ങനെ ഞാൻ അത്രയും കാലം എഴുതിയത് ഹൌ എന്നായിരുന്നു. പക്ഷേ ആ ഹൗ എന്ന വാക്കിനെ ഹു എന്നാക്കി മാറ്റി. ആ സമയം നിർണ്ണായകമായിരുന്നു. ഞാൻ ഇപ്പോൾ മോളെ കൈ പിടിച്ചു ജീവിച്ചിരിക്കുന്നുണ്ട് എങ്കിൽ ഞാൻ പറയും ഞാൻ സ്ട്രോങ്ങ് ആണ് എന്നാണ് അമൃത അന്ന് പറഞ്ഞിരുന്നത് .

about amrutha suresh

Continue Reading
You may also like...

More in Malayalam

Trending

Recent

To Top