Connect with us

സ്റ്റാർ മാജിക്കിൽ നിന്നും അനുമോൾ ബിഗ് ബോസ്സിലേക്ക് ; സന്തോഷം തോന്നുന്നു, പക്ഷെ കൂടുതൽ ഇഷ്ടം സ്റ്റാർ മാജിക്; ആ സത്യം വെളിപ്പെടുത്തി അനുമോൾ !

Malayalam

സ്റ്റാർ മാജിക്കിൽ നിന്നും അനുമോൾ ബിഗ് ബോസ്സിലേക്ക് ; സന്തോഷം തോന്നുന്നു, പക്ഷെ കൂടുതൽ ഇഷ്ടം സ്റ്റാർ മാജിക്; ആ സത്യം വെളിപ്പെടുത്തി അനുമോൾ !

സ്റ്റാർ മാജിക്കിൽ നിന്നും അനുമോൾ ബിഗ് ബോസ്സിലേക്ക് ; സന്തോഷം തോന്നുന്നു, പക്ഷെ കൂടുതൽ ഇഷ്ടം സ്റ്റാർ മാജിക്; ആ സത്യം വെളിപ്പെടുത്തി അനുമോൾ !

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോൾ . കുസൃതി നിറഞ്ഞ ചിരിയും സംസാരവുമാണ് അനു മോൾ എന്ന നടിയെ മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റാൻ കാരണം . അഞ്ച് വർഷമായി സ്‌ക്രീനിൽ നിറയുന്ന ഈ താരം മഴവിൽ മനോരമയിലെ അനുജത്തി എന്ന പരമ്പര വഴിയാണ് മിനി സ്ക്രീനിലേക്ക് കടന്ന് വരുന്നത്. ഒരിടത്ത് ഒരു രാജകുമാരി, സീത, ടമാർ പടാർ, തുടങ്ങിയ പരമ്പരകളിലൂടെയാണ് അനു പ്രേക്ഷകർക്ക് മുമ്പിലെ താരമായത്. ഇപ്പോൾ സ്റ്റാർ മാജിക്ക് എന്ന സെലിബ്രിറ്റി ഷോയിൽ ഏറ്റവും ആരാധകരുള്ള താരം അനു മോൾ ആണ്.

പാവങ്ങളുടെ പ്രയാഗ മാർട്ടിൻ എന്നാണ് അനുവിനെ ആരാധകർ വിളിക്കുന്നത്. മേക്കപ്പ് ചെയ്ത് കഴിയുമ്പോൾ തനിക്ക് അങ്ങനെ തോന്നിയിട്ടുണ്ടെന്ന് അനു തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അനുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സ്റ്റാർ മാജിക്കിലെ കൗണ്ടറുകളും പ്രേക്ഷകർക്കിടയിൽ വൈറലാകാറുണ്ട്. ക്രിസ്മസ് ദിനത്തിൽ തന്റെ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെക്കാനായി അനു ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ഇപ്പോൾ ഒരു മാധ്യമത്തിന് അനുമോൾ നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.

ബിഗ്‌ബോസ് മലയാളം നാലാം സീസണിൽ പങ്കെടുക്കുന്നതായി കേട്ടതിനെ കുറിച്ച അവതാരകൻ ചോദിച്ചപ്പോഴാണ് താരം മനസ്സ് തുറന്നത് .ഞാനും ഇത്തരം വാർ‌ത്തകൾ കേട്ടിരുന്നു. ബിഗ് ബോസിലേക്ക് വിളിച്ചാൽ ഞാൻ പോകാതിരിക്കുകയൊന്നുമില്ല. ആ പരിപാടി ഇഷ്ടമാണ്. പക്ഷെ അതിനേക്കാൾ എനിക്ക് ഇഷ്ടം സ്റ്റാർ മാജിക്ക് എന്ന പരിപാടിയാണ്. നാളുകളായി അവർക്കൊപ്പം ഉള്ളതാണ്. അവരെ പിരിഞ്ഞ് പോകുമ്പോൾ വലിയ സങ്കടവും മിസ്സിങും ഉണ്ടാകും.

അതുകൊണ്ട് സ്റ്റാർ മാജിക്ക് ഉള്ളിടത്തോളം കാലം ഞാൻ ആ ഷോയുടെ ഭാഗമായിരിക്കും. അവർ ഇറക്കിവിട്ടാലും ഞാൻ പോകില്ല. സ്റ്റാർ മാജിക്ക് ഉപേക്ഷിക്കേണ്ടി വരും എന്നതുകൊണ്ട് മാത്രമാണ് മറ്റ് പരിപാടികളിൽ പങ്കെടുക്കാത്തത്. പിന്നെ വിവാഹം സംബന്ധിച്ചെല്ലാം ഇത്തരം നിരവധി വ്യാജ വാർത്തകൾ വരാറുണ്ട്. ആ വാർത്ത ഉണ്ടാക്കുന്നവരുടെ ജീവിത മാർഗമാണല്ലോ എന്ന് കരുതിയാണ് ഞാൻ അതിലൊന്നും പ്രതികരിക്കാത്തത്. എനിക്ക് എന്ത് സന്തോഷമുണ്ടെങ്കിലും ഞാൻ അതെന്റെ ആരാധകരെ അറിയിക്കും. അതുകൊണ്ട് നിങ്ങളാരും ഈ വാർത്തകളൊന്നും വിശ്വസിക്കരുത്.”എന്നാണ് അനുമോൾ പറഞ്ഞത് .

തന്റെ പേരിനെ കുറിച്ചും തരാം പറഞ്ഞിരുന്നു.’എന്റെ ആദ്യത്തെ പേര് ആര്യ എന്നായിരുന്നു. വീട്ടിനടുത്ത് ഒരു കുട്ടിക്ക് ആര്യ എന്ന് പേരുണ്ട്. കൂടാതെ എന്റെ സ്ഥലപേര് ആര്യനാട് എന്നാണ്. അതുകൊണ്ട് ആര്യ എന്ന പേര് വിളിക്കാതെ എല്ലാവരും എന്നെ ആര്യനാട് എന്ന് വിളിക്കാൻ തുടങ്ങി. അങ്ങനെയാണ് ഒരു ദിവസം പേര് മാറ്റണമെന്ന് വീട്ടിലുള്ളവരോട് പറഞ്ഞത്. അമ്മയും അച്ഛനും ആൺകുട്ടിയെ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഞാൻ ജനിച്ചത്. അതുകൊണ്ട് ആൺകുട്ടികളുടെ പേരിനോട് അവർക്ക് ഇഷ്ടം കൂടുതലാണ്. അങ്ങനെയാണ് ഞാൻ പേര് മാറ്റണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അനു എന്ന പേരിടാൻ അവർ തീരുമാനിച്ചത്. ആൺകുട്ടികളുടെ പേരാണെന്ന് പറഞ്ഞ് ഇനി ആരും കളിയാക്കേണ്ട എന്ന് കരുതിയാണ് അവർ പേരിനൊപ്പം മോൾ എന്നുകൂടി ചേർത്തത്. ഇപ്പോൾ കാണുന്നവരെല്ലാം അനുകുട്ടി… അനുമോൾ എന്നെല്ലാമാണ് വിളിക്കുന്നത്. ഇപ്പോൾ ഈ പേര് എനിക്ക് ഇഷ്ടമാണ്.’

‘നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അതൊന്നും സാധിച്ചിട്ടില്ല. കേരളത്തിൽ തന്നെ കണ്ണൂർ വരെ മാത്രമെ ഞാൻ‌ പോയിട്ടുള്ളൂ….കുളുമണാലി, ജമ്മു പോലുള്ള സ്ഥലങ്ങൾ കാണാൻ ആഗ്രഹമുണ്ട്. അമ്മയും അച്ഛനും പറയുന്നത് വിവാഹം കഴിയുമ്പോൾ ചെക്കൻ കൊണ്ടുപോകും എന്നാണ്. ദുബായ് കാണണമെന്നുള്ളത് വലിയ ആഗ്രഹമാണ്. ഒരിക്കൽ ദുബായ്ക്ക് പോകാനുള്ള എല്ലാ അവസരങ്ങളും ഒത്തുവന്നതായിരുന്നു. പക്ഷെ പെട്ടന്ന് അവർ ആ പരിപാടി മാറ്റിവെച്ചുവെന്ന് അറിയിച്ചു. പിന്നെ ഷിയാസിക്ക എന്നെ ദുബായിൽ കൊണ്ടുപോകുമെന്ന് വാക്ക് തന്നിട്ടുണ്ട്. എന്നെങ്കിലും ഒരിക്കൽ ദൈവം എന്റെ ആഗ്രഹം നടത്തി തരുമെന്നാണ് പ്രതീക്ഷ.’

about anumol

Continue Reading
You may also like...

More in Malayalam

Trending

Recent

To Top