Connect with us

അച്ഛൻ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോൾ ഷൂട്ടിങ് ആരംഭിച്ചു… ആ സെറ്റിലെ ജോലികളിൽ മുഴുകിയപ്പോഴാണ് ഒരു മാറ്റം വന്നത്, മധുരം സിനിമ അപ്പോഴുള്ള അവസ്ഥയിൽ നിന്ന് എന്നിൽ വലിയ മാറ്റം വരുത്തി

Actress

അച്ഛൻ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോൾ ഷൂട്ടിങ് ആരംഭിച്ചു… ആ സെറ്റിലെ ജോലികളിൽ മുഴുകിയപ്പോഴാണ് ഒരു മാറ്റം വന്നത്, മധുരം സിനിമ അപ്പോഴുള്ള അവസ്ഥയിൽ നിന്ന് എന്നിൽ വലിയ മാറ്റം വരുത്തി

അച്ഛൻ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോൾ ഷൂട്ടിങ് ആരംഭിച്ചു… ആ സെറ്റിലെ ജോലികളിൽ മുഴുകിയപ്പോഴാണ് ഒരു മാറ്റം വന്നത്, മധുരം സിനിമ അപ്പോഴുള്ള അവസ്ഥയിൽ നിന്ന് എന്നിൽ വലിയ മാറ്റം വരുത്തി

ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ നടിയാണ് നിഖില വിമൽ. മലയാള സിനിമയിൽ തന്റേതായ ഒരിടം നിഖില സ്വന്തമാക്കിയിട്ടുണ്ട്. ജോജു ജോർജ് കേന്ദ്ര കഥാപാത്രമായ മധുരം എന്ന സിനിമയാണ് നടിയുടേതായി പുറത്തിറങ്ങിയ പുതിയ സിനിമ.

സർക്കാർ ആശുപത്രിയിൽ വിവിധ രോ​ഗങ്ങളാൽ വലയുന്നവർക്കൊപ്പം കൂട്ടിരിപ്പിന് എത്തിയ കുറച്ച് ആളുകളുടെ ജീവിതമാണ് സിനിമ പറയുന്നത്. ജോജു ജോർജിനും നിഖില വിമലിനും പുറമെ അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തി. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ചിത്രത്തിൽ ചെറി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിച്ചത്. മധുരം സിനിമയുടെ ഭാ​ഗമായപ്പോഴുള്ള അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ നിഖില വിമൽ. താരത്തിന്റെ അച്ഛൻ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോൾ തന്നെ നിഖില മധുരം സിനിമയുടെ ഷൂട്ടിങിനായി എത്തിയിരുന്നു. അന്ന് കടന്നുപോയ സാചര്യങ്ങളെ കുറിച്ചെല്ലാമാണ് നിഖില വിമൽ പറയുന്നത്.

അച്ഛന്റെ വേർപാടിനെ കുറിച്ച് നിഖില പറയുന്നതിങ്ങനെ…

കൊവിഡായിരുന്നു അച്ഛന്. വീട്ടുലുള്ളവർക്കും അച്ഛന്റെ മരണ സമയത്ത് കൊവിഡായിരുന്നു. ഐസുലേഷനിലായിരുന്നു എല്ലാവരും. എന്ത് ചെയ്യണമെന്ന് മനസിലാകുന്നുണ്ടായിരുന്നില്ല. അച്ഛന്റെ വേർപാട് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടി. അച്ഛൻ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോൾ മധുരം ഷൂട്ടിങ് ആരംഭിച്ചു. അവിടെ ചെന്ന് ആ സെറ്റിലെ ജോലികളിൽ മുഴുകിയപ്പോഴാണ് ഒരു മാറ്റം വന്നത്. മധുരം സിനിമ അപ്പോഴുള്ള അവസ്ഥയിൽ നിന്ന് എന്നിൽ വലിയ മാറ്റം വരുത്തി. അങ്ങനെ നോക്കുമ്പോൾ മധുരം സിനിമ എന്നും മനസിൽ തങ്ങി നിൽക്കുന്ന ഒന്നാണ്.’

‘ഞാൻ പെട്ടന്ന് ദേഷ്യം വരുന്ന ഒരാളാണ്. ആരാധകർ പുറകെ കൂടുന്നതെന്നും അത്ര ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. ജെനുവിനായുള്ള മെസേജാണെന്ന് തോന്നിയാൽ മാത്രമെ ഞാൻ സോഷ്യൽമീഡിയ മെസേജുകൾക്ക് മറുപടി നൽകാറുള്ളൂ. പിന്നെ ചിലത് കാണുമ്പോൾ ബ്ലോക്ക് ചെയ്യാറുണ്ട്. കമൽ ഹാസൻ സാറിന് കാണണമെന്ന് ചെറുപ്പം മുതൽ ആ​ഗ്രഹമുണ്ടായിരുന്നു. ചില അഭിനേതാക്കളെ ഇഷ്ടമാണെന്നല്ലാതെ ആരോടും ക്രഷ് തോന്നിയിട്ടില്ല. പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രണയതകർച്ചകൾ പറയാൻ മാത്രമില്ല. നന്നായി ഭക്ഷണം കഴിക്കുന്ന, സ്നേഹിക്കുന്ന ഒരാളെ വിവാഹം ചെയ്യാനാണ് ആ​​ഗ്രഹിക്കുന്നത്. കുറച്ച് കൂടി മെച്ചപ്പെട്ട നടിയാകണമെന്നാണ് ആ​ഗ്രഹിക്കുന്നത്. ഉടനെ അല്ലെങ്കിലും സംവിധാനം എന്നത് ആ​ഗ്രഹമുള്ള ഒന്നാണ്’ നിഖില പറയുന്നു.

2020 ഡിസംബറിലാണ് നിഖിലയുടെ അച്ഛൻ മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കൊവിഡ് ബാധയെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

More in Actress

Trending

Recent

To Top