Connect with us

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? സാമന്ത പറയുന്നു

Actress

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? സാമന്ത പറയുന്നു

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? സാമന്ത പറയുന്നു

സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനം. സാമന്ത തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. ഒടുവിൽ ഈ താരദമ്പതികൾ വിവാഹമോചിതരായി

സാമന്തയുടെ വിവാഹമോചനവാര്‍ത്ത വലിയ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഇപ്പോഴിതാ ജീവിത പങ്കാളിയെ കുറിച്ച് നടി പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സാമന്ത റൂത്ത് പ്രഭു 2022ലേക്കുള്ള കാര്യങ്ങളുടെ ലിസ്റ്റ് പങ്കിട്ടിരുന്നു. ആ ലിസ്റ്റിലെ ചില തീരുമാനങ്ങളില്‍ ഒന്ന് ഇങ്ങനെയായിരുന്നു. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നാണ് സാമന്ത മുന്നറിയിപ്പ് നല്‍കുന്നത്.

‘ജീവിതത്തിലെ തൊണ്ണൂറ് ശതമാനം സന്തോഷവും ദുരിതവും നമ്മുടെ ജീവിത പങ്കാളിയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ നമ്മുടെ പങ്കാളിയെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണം’ സാമന്ത കുറിച്ചു. 2022ല്‍ കൂടുതല്‍ റൊമാന്റിക് ആകുന്നത് പോലുള്ള കാര്യങ്ങളും ചെക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘ആളുകള്‍ക്ക് രണ്ടാമതൊരു അവസരം നല്‍കുന്നത് ശരിയാണെങ്കിലും ഒരാള്‍ക്ക് മൂന്നാമതൊരു അവസരം നല്‍കണം. ഇവ തീര്‍ച്ചയായും ജ്ഞാനത്തിന്റെ മുത്തുകളാണ്. ബന്ധങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്താനാകും’ സാമന്ത പറഞ്ഞു.

നാഗചൈതന്യയുമായുള്ള വേര്‍പിരിയലിന് ശേഷം തനിക്ക് പിന്തുണ നല്‍കിയ ആരാധകര്‍ക്ക് നന്ദി അറിയിച്ച് സാമന്ത എത്തിയിരുന്നു. അടുത്തിടെയാണ് സാമന്ത അഭിനയിച്ച പുഷ്പ തിയേറ്ററുകളിലെത്തിയത്. പുഷ്പയിലെ സാമന്തയുടെ ഐറ്റം ഡാന്‍സ് വലിയ ഹിറ്റായിരുന്നു.

More in Actress

Trending

Recent

To Top