Connect with us

ഇടുക്കി ജാഫര്‍ എന്നാണ് ശരിക്ക് പേര്, ആള്‍ക്കാര്‍ വിളിച്ചും എഴുതിയും വന്നപ്പോള്‍ ജാഫര്‍ ഇടുക്കിയായി, രണ്ട് സിനിമയില്‍ അഭിനയിച്ചു എന്ന് കരുതി സ്വന്തം നാടിനെയും നാട്ടുകാരെയും ഉപേക്ഷിക്കാനാവില്ല

Malayalam

മലയാളികളുടെ പ്രിയ നടനാണ് ജാഫര്‍ ഇടുക്കി. മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ നടനാണ് അദ്ദേഹം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ ജന്മനാടിനെക്കുറിച്ച ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ജാഫര്‍.

നടന്റെ വാക്കുകള്‍

‘പേരിനൊപ്പം ഇടുക്കി എന്ന് ചേര്‍ക്കുമ്പോള്‍ തന്നെ അറിയാമല്ലോ ഞാന്‍ എന്റെ നാടിന് എത്രമാത്രം വില കല്‍പിക്കുന്നു എന്ന്. എന്റെ പേരിനല്ല, ഇടുക്കിക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇടുക്കി ജാഫര്‍ എന്നാണ് ശരിക്ക് പേര്. ആള്‍ക്കാര്‍ വിളിച്ചും എഴുതിയും വന്നപ്പോള്‍ ജാഫര്‍ ഇടുക്കിയായി.

10 വര്‍ഷത്തോളമായി ഞാന്‍ ഇടുക്കിയില്‍നിന്ന് തൊടുപുഴയില്‍ വന്നിട്ട്. ഇപ്പോള്‍ ഉടുമ്പന്നൂര്‍ അമയപ്രയിലാണ് താമസം. എങ്കിലും ഇടക്കിടെ ഇടുക്കിക്ക് പോകും. മണിയാറന്‍കുടിയിലാണ് ജനിച്ചത്. അതിനടുത്ത് ലക്ഷംകവലയിലും താമസിച്ചു. 10 വര്‍ഷത്തോളം തടിയമ്പാട്ടും ചെറുതോണിയിലും വാഴത്തോപ്പിലുമൊക്കെ ഓട്ടോയോടിച്ചു. അതുകൊണ്ടുതന്നെ ഇടുക്കിയും അവിടുത്തെ ആളുകളുമായും നല്ല ബന്ധമുണ്ട്.

വഞ്ചിക്കവലിയിലെ എച്ച്.ആര്‍.സി ഹാളില്‍ നടന്ന യുവജന മേളയില്‍ ജ്യേഷ്ഠന്റെ ഷര്‍ട്ടുമിട്ട് മിമിക്രി അവതരിപ്പിച്ച എന്നെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച പാവപ്പെട്ട ജനങ്ങളെ നന്ദിയോടെ ഓര്‍ക്കുകയാണ്. ഇടുക്കി വിട്ട് എങ്ങും പോയിട്ടില്ല. സിനിമയില്‍ വന്നപ്പോള്‍ എറണാകുളത്ത് താമസിച്ചു കൂടേ എന്ന് പലരും ചോദിച്ചു. രണ്ട് സിനിമയില്‍ അഭിനയിച്ചു എന്ന് കരുതി സ്വന്തം നാടിനെയും നാട്ടുകാരെയും ഉപേക്ഷിക്കാനാവില്ല. എവിടെപ്പോയാലും ഇടുക്കിയെക്കുറിച്ച് കൂടുതല്‍ പറയാറുണ്ട്.

More in Malayalam

Trending

Malayalam