Connect with us

സൂപ്പര്‍താരമാണെന്ന ചിന്തയോടെ അദ്ദേഹം പ്രവര്‍ത്തിക്കാറില്ല, മണിരത്‌നം സാറിനോട് ആ കാര്യം പറഞ്ഞു, അദ്ദേഹത്തിന് അങ്ങനെ പറയേണ്ട ആവശ്യമില്ല; തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Malayalam

ദളപതിയില്‍ അഭിനയിക്കാനായി പോയപ്പോള്‍ നടന്‍ മമ്മൂട്ടിയില്‍ നിന്നുണ്ടായ ഒരു അനുഭവം പങ്കിട്ട് നടൻ മനോജ് കെ ജയന്‍. മറ്റൊരു നടന്മാര്‍ക്കും ഇല്ലാത്ത നിരവധി സ്വഭാവ സവിശേഷതകള്‍ ഉള്ള വ്യക്തിയാണ് നടന്‍ മമ്മൂട്ടി എന്നാണ് മനോജ് പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

പെരുന്തച്ചന്‍ കണ്ടിട്ടാണ് മണിരത്‌നം സര്‍ ദളപതിയിലെ വേഷത്തിലേക്ക് എന്നെ തെരഞ്ഞെടുത്തത്. അങ്ങനെ അദ്ദേഹത്തെ കാണാനും ദളപതിയിലെ കഥാപാത്രത്തെ കുറിച്ച് ചോദിക്കാനും സ്റ്റുഡിയോയിലേക്ക് പോയി. ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം മമ്മൂക്കയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ പുറത്ത് കാത്തിരുന്നു. തിരികെ വരുമ്പോള്‍ മമ്മൂക്ക എന്നോട് സംസാരിക്കില്ലെന്നാണ് കരുതിയത്. പക്ഷെ നടന്നത് നേരെ തിരിച്ചായിരുന്നു. മമ്മൂക്ക എന്റെ അടുത്ത് വന്ന് സംസാരിച്ചു. കൂടാതെ മണിരത്‌നം സാറിനോട് ഞാന്‍ നല്ല നടനാണെന്ന് പറയുകയും ചെയ്തു. അദ്ദേഹത്തിന് അങ്ങനെ പറയേണ്ട ആവശ്യമില്ല. പക്ഷെ അതാണ് മമ്മൂക്ക. സൂപ്പര്‍താരമാണെന്ന ചിന്തയോടെ അദ്ദേഹം പ്രവര്‍ത്തിക്കാറെയില്ല. അന്ന് മമ്മൂക്ക പറഞ്ഞ വാക്ക് ഏറെ സന്തോഷം നല്‍കി മനോജ്.കെ.ജയന്‍ പറഞ്ഞു.

സല്യൂട്ടാണ് ഇനി റിലീസിനെത്താനുള്ള മനോജ്.കെ.ജയന്റെ ഏറ്റവും പുതിയ സിനിമ. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് സല്യൂട്ട്. ദുല്‍ഖര്‍ പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി മനോജ്.കെ.ജയനും വേഷമിടുന്നുണ്ട്.

More in Malayalam

Trending