Connect with us

നടു റോഡിൽ ലിപ് ലോക്ക്; ശിവേട്ടൻ ഇത്രേം റൊമാന്റിക്കായിരുന്നോ ; ശിവാഞ്ജലി പ്രണയം മിസ് ചെയ്തവരെല്ലാം ഇതൊന്നു കാണൂ…; കിടിലം ന്യൂ ഇയർ സെലിബ്രേഷനുമായി പ്രിയതമയ്‌ക്കൊപ്പം സജിൻ !

Malayalam

നടു റോഡിൽ ലിപ് ലോക്ക്; ശിവേട്ടൻ ഇത്രേം റൊമാന്റിക്കായിരുന്നോ ; ശിവാഞ്ജലി പ്രണയം മിസ് ചെയ്തവരെല്ലാം ഇതൊന്നു കാണൂ…; കിടിലം ന്യൂ ഇയർ സെലിബ്രേഷനുമായി പ്രിയതമയ്‌ക്കൊപ്പം സജിൻ !

നടു റോഡിൽ ലിപ് ലോക്ക്; ശിവേട്ടൻ ഇത്രേം റൊമാന്റിക്കായിരുന്നോ ; ശിവാഞ്ജലി പ്രണയം മിസ് ചെയ്തവരെല്ലാം ഇതൊന്നു കാണൂ…; കിടിലം ന്യൂ ഇയർ സെലിബ്രേഷനുമായി പ്രിയതമയ്‌ക്കൊപ്പം സജിൻ !

മലയാളികൾ നെഞ്ചിലേറ്റിയ സീരിയൽ ജോഡികളാണ് ശിവാഞ്ജലി.. ശിവാഞ്ജലി എന്ന് കേൾക്കുമ്പോൾ സാന്ത്വനത്തിലെ കലിപ്പൻ ശിവേട്ടനെ ഓര്മ വരും. ശിവനായി പരമ്പരയിൽ എത്തുന്നത് സജിനാണ്. സാന്ത്വനം എന്ന ഒറ്റ സീരിയൽ കൊണ്ട് മലയാളികൾക്ക് ഇടയിൽ സജിൻ ഒരു താരം ആയി മാറി കഴിഞ്ഞു. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ താരമാണ് സജിൻ. പരമ്പരയിൽ ശിവാഞ്ജലി സീൻ കാണാനാണ് ആരാധകർക്ക് ഏറെ ഇഷ്ടം .

ശിവേട്ടൻ ഫാൻസ്‌ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ തന്നെ നിരവധി ഗ്രൂപ്പുകളും ഇൻസ്റ്റാഗ്രാം പേജുകളും ഉണ്ട് . സാജിന്റെ ഭാര്യ ഷഫനയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി പരമ്പരകളില്‍ ഷഫന അഭിനയിച്ചിട്ടുണ്ട്. സജിനും ഷഫ്‌നയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒന്നിച്ചത്. തങ്ങളുടെ പ്രണയകഥ താരങ്ങൾ തന്നെ വെളുപ്പിടിത്തയിട്ടുണ്ട് .

ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ പങ്കിടുന്ന വിശേഷങ്ങൾ വൈറൽആകാറുണ്ട് . ഇപ്പൊ പുതിയ ഒരു വീഡിയോ ആണ് സജിനും ഷഫാനയും എത്തിയിരിക്കുന്നത് . വളരെ റൊമാന്റിക്കായി ന്യൂ ഇയർ ആഘോഷിക്കുന്ന വീഡിയോ ആണ് ഇൻസ്റാഗ്രാമിലൂടെ പങ്കവെച്ചിരിക്കുന്നത് . സജിൻ പെട്ടന്ന് ഷഫ്‌നയെ വലിച്ച കെട്ടിപ്പിടിച്ച ചുംബിക്കുന്നതാണ് വീഡിയോയിൽ ഉള്ളത് .

ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും ഏറ്റവും അടുത്തവർക്കും, ഞങ്ങളുടെ കുടുംബത്തിനും, സുഹൃത്തുക്കൾക്കും, പേജുകൾ സൃഷ്‌ടിക്കുകയും ഞങ്ങളോട് അളവറ്റ സ്‌നേഹം കാണിക്കുകയും ചെയ്‌ത എല്ലാ പ്രിയപ്പെട്ട പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും, എല്ലാ അഭ്യുദയകാംക്ഷികൾക്കും, ചുറ്റുമുള്ള എല്ലാവർക്കും, വളരെ സന്തോഷവും, ആരോഗ്യവും, സമാധാനവും ഉള്ള പുതുവർഷം നേരുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കവെച്ചിരിക്കുന്നത് .

വീഡിയോ വൈറലായതോടെ ശിവൻ ഇത്ര റൊമാന്റിക് ആയിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇരുവർക്കും നേരെ വിമർശനങ്ങളും ഉയരുന്നുണ്ട് . സീരിയലിൽ ശിവാഞ്ജലി പ്രണയ സീനുകൾ കാണാൻ കഴിഞ്ഞില്ലെങ്കിലും ശിവേട്ടൻ റിയൽ ലൈഫിൽ റൊമാന്റിക്കാണ് എന്ന ആരാധകർ പറയുന്നുണ്ട്.

2013 ൽ ആയിരുന്നു ഷഫനയും സജിനും വിവാഹം കഴിക്കുന്നത്. ഇരുമതവിഭാഗം ആണെങ്കിൽ കൂടിയും അതെല്ലാം മറികടന്ന് ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. സജിന്റെ വീട്ടിൽ പൂർണ്ണ പിന്തുണ ആയിരുന്നു എങ്കിൽ കൂടിയും എതിർപ്പുകൾ ആയിരുന്നു ഷഫനയുടെ വീട്ടിൽ. താരങ്ങൾക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ഉള്ളത് തന്നെ ഒരു താരമാക്കിയത് ഈ സോഷ്യൽ മീഡിയ തന്നെ ആണെന്ന് സജിൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് .

സാന്ത്വനത്തിലെ തന്റെ ശിവനെ സോഷ്യൽ മീഡിയ അത്രമേൽ ആഘോഷമാക്കിയിട്ടുണ്ട് എന്ന് സജിൻ പറയുന്നു. അഭിനയ മോഹവുമായി നടന്ന സാജിന്റെ ജീവിതത്തിലെ വലിയ വഴിതിരുവായിരുന്നു സാന്ത്വനം . ആരംഭിച്ച വാനമ്പാടി എന്ന സൂപ്പർ ഹിറ്റ് സീരിയൽ അവസാനിച്ചതിന് പിന്നാലെ അതെ ടീം തുടങ്ങിയ പുതിയ സീരിയൽ ആയിരുന്നു 2020 സെപ്റ്റംബർ 21 ആരംഭിച്ച സാന്ത്വനം. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത് .

about sajin

More in Malayalam

Trending

Recent

To Top