Connect with us

കലാഭവന്‍ മണിയുടെ പ്രശ്‌നത്തില്‍ നുണ പരിശോധന, നാര്‍ക്കോ അനാലിസിസ്, ഇതെല്ലാം ഈ പ്രായത്തിന് ഇടയ്ക്ക് കടന്നു പോയി, റേഡിയേഷന്‍ അടിച്ചിട്ട് മുട്ടിനൊക്കെ വേദനയാണ് ഇപ്പോള്‍; ജാഫര്‍ ഇടുക്കി

Malayalam

കലാഭവന്‍ മണിയുടെ പ്രശ്‌നത്തില്‍ നുണ പരിശോധന, നാര്‍ക്കോ അനാലിസിസ്, ഇതെല്ലാം ഈ പ്രായത്തിന് ഇടയ്ക്ക് കടന്നു പോയി, റേഡിയേഷന്‍ അടിച്ചിട്ട് മുട്ടിനൊക്കെ വേദനയാണ് ഇപ്പോള്‍; ജാഫര്‍ ഇടുക്കി

കലാഭവന്‍ മണിയുടെ പ്രശ്‌നത്തില്‍ നുണ പരിശോധന, നാര്‍ക്കോ അനാലിസിസ്, ഇതെല്ലാം ഈ പ്രായത്തിന് ഇടയ്ക്ക് കടന്നു പോയി, റേഡിയേഷന്‍ അടിച്ചിട്ട് മുട്ടിനൊക്കെ വേദനയാണ് ഇപ്പോള്‍; ജാഫര്‍ ഇടുക്കി

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ജാഫര്‍ ഇടുക്കി. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ജാഫര്‍ ഇടുക്കി ശ്രദ്ധ നേടുന്നത്. ഹാസ്യകഥാപാത്രങ്ങല്‍ലൂടെയാണ് അദ്ദേഹം താരമാകുന്നതും സിനിമയിലേയ്ക്ക് എത്തുന്നതും. സിനിമയിലും തുടക്കകാലത്ത് ചെയ്തിരുന്നത് കോമഡി കഥാപാത്രങ്ങളായിരുന്നു. പിന്നീട് അദ്ദേഹം ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റുകയായിരുന്നു.

കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് കയ്യടി നേടാനും ജാഫര്‍ ഇടുക്കിയ്ക്ക് സാധിച്ചു. വില്ലത്തരവും തനിക്ക് സാധിക്കുമെന്ന് അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. മലയാള സിനിമയിലെ തനി ഇടുക്കിക്കാരനാണ് ജാഫര്‍ ഇടുക്കി. അതേസമയം ഓഫ് സ്‌ക്രീനിലെ വിവാദങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ജാഫര്‍ ഇടുക്കി വിവാദത്തില്‍ അകപ്പെട്ടത്.

മണിയുടെ മരണത്തെക്കുറിച്ച് നടന്ന അന്വേഷണത്തില്‍ ജാഫര്‍ ഇടുക്കിയ്‌ക്കെതിരേയും അന്വേഷണം നടന്നിരുന്നു. കൂടാതെ ചാനല്‍ വാര്‍ത്തകളിലും അദ്ദേഹം ക്രൂശിക്കപ്പെട്ടു. എന്നാല്‍ പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ട് ജാഫര്‍ ഇടുക്കിയേയും ഒപ്പമുണ്ടായിരുന്നവരേയും വെറുതെ വിടുകയായിരുന്നു. എന്നാല്‍ ഈ കേസിനെ തുടര്‍ന്ന് കുറേക്കാലം അദ്ദേഹത്തിന് സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിരുന്നു.

അതേക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാഫര്‍ ഇടുക്കി മനസ് തുറക്കുകയാണ്. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വസ്തുതകള്‍ പരിശോധിച്ച ശേഷം മാത്രമേ നല്‍കാവൂവെന്നാണ് ജാഫര്‍ ഇടുക്കി പറയുന്നത്. അല്ലാത്തപക്ഷം ഒരു വ്യക്തിയുടെ ജീവിതം തന്നെ തകര്‍ക്കാന്‍ അത് കാരണമായേക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

”ഒരു വ്യക്തിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ അറിഞ്ഞാല്‍ അതില്‍ വസ്തുത ഉണ്ടെന്ന് അറിഞ്ഞാല്‍ മാത്രം പുറത്ത് വിടുക. അല്ലെങ്കില്‍ ആ വ്യക്തിയുടെ കുടുംബം തകരും. അനുഭവിച്ചില്ലേ. കലാഭവന്‍ മണിയുടെ പ്രശ്‌നത്തില്‍ ഒന്നരക്കൊല്ലമാണ് ഞാന്‍ വീട്ടിലിരുന്നത്. നുണ പരിശോധന, നാര്‍ക്കോ അനാലിസിസ്, ഇതെല്ലാം ഈ പ്രായത്തിന് ഇടയ്ക്ക് കടന്നു പോയി. ഇപ്പോള്‍ ശരീരവേദന തുടങ്ങിയിട്ടുണ്ട്. റേഡിയേഷന്‍ അടിച്ചിട്ട് മുട്ടിനൊക്കെ വേദനയാണ് ഇപ്പോള്‍” ജാഫര്‍ ഇടുക്കി പറയുന്നു.

സത്യാവസ്ഥ വന്നപ്പോള്‍ എന്തായി? പത്രത്തില്‍ എവിടെയങ്കിലും ഒരു കോളത്തിലെങ്കിലും വന്നുവോ? നിങ്ങളാരെങ്കിലും തിരിച്ചു പറഞ്ഞുവോ? ആരും പറഞ്ഞില്ല. കുറച്ച് പേര്‍ ദ്രോഹിച്ചു. കുറച്ച് പേര്‍ സപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു മനുഷ്യനെക്കുറിച്ച് പറയുമ്പോള്‍ ആലോചിച്ച് പറയണം. അവര്‍ക്ക് കുടുംബമുണ്ട്, കുട്ടികളുണ്ട്. സ്വന്തക്കാരും ബന്ധുക്കാരുമുണ്ട്. നാട്ടിലെ പ്രമുഖന്‍ ആകണമെന്നില്ല, കൂലിപ്പണിക്കാരന്‍ ആയാലും അവര്‍ക്കും കാണില്ലേ അന്തസ്സ്? എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

നാട്ടിലൊരു കളവ് നടന്നുവെന്ന് കരുതുക. ആരാണ് കട്ടത്? മറ്റേ രാഘവനാണെന്നാണ് പറഞ്ഞു കേട്ടത്. രാഘവനോ? പിന്നില്ലാതെ അവന്‍ ആരാണെന്ന് നമുക്ക് അറിയാമല്ലോ! അങ്ങനെ നാല് പേര്‍ പറയുന്നതോടെ രാഘവന്‍ കള്ളനായി. രണ്ട് കൊല്ലം കഴിയുമ്പോള്‍ കേസ് തെളിയും. പക്ഷെ അതുവരെ രാഘവന്‍ അനുഭവിച്ചതിനൊക്കെ തിരിച്ചു കൊടുക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? അയാള്‍ നാറിപ്പോയി. അതുമതി. ചിലപ്പോള്‍ അയാള്‍ കുറച്ച് വിഷമെടുത്ത് കഴിച്ച്, ബാക്കി ഭാര്യയ്ക്കും മക്കള്‍ക്കും കൊടുത്താല്‍ ഈ പറഞ്ഞ ആളുകള്‍ക്ക് എന്തെങ്കിലും ഉത്തരവാദിത്തം കാണുമോ? എന്നും അദ്ദേഹം ചോദിക്കുന്നു.

ഇനി എന്നോട് എന്ത് പറഞ്ഞിട്ടെന്താ കാര്യം. ഞാന്‍ അനുഭവിക്കാനുള്ളത് അനുഭവിച്ചു. കാര്യമറിയാതെ കുറേ സംസാരിച്ചു. ഞാനൊരു വൈദിക കുടുംബത്തിലുള്ള ആളാണ്. ഒരു വ്യക്തിക്ക് മേല്‍ ആരോപണം ഉന്നയിക്കുമ്പോള്‍ കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ അയാള്‍ പ്രതിയല്ലല്ലോ. അന്ന് സോഷ്യല്‍ മീഡിയയൊന്നുമില്ല. പക്ഷെ ഇന്നാണെങ്കില്‍ ഈ ഒറ്റക്കാരണം കൊണ്ട് വീട്ടിലിരിക്കേണ്ടി വന്നേനെ. നമ്മള്‍ വാ തുറന്നാല്‍ മറ്റുള്ളവര്‍ അറിയും. അതിനാല്‍ നമ്മള്‍ മാനം മര്യാദയ്ക്ക് ജീവിക്കുക, മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുകയെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.

മണിയുമായുള്ള സൗഹൃദത്തെക്കുറിച്ചും ജാഫര്‍ ഇടുക്കി സംസാരിച്ചിരുന്നു. ഏത് രാജ്യത്ത് പോയാലും മണി തന്നെ കൂടെ കൂട്ടുമായിരുന്നു. ഒരുമിച്ച് ഒരു റൂമില്‍ കിടന്നുറങ്ങുമായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മണിയെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു. 2016 മാര്‍ച്ച് മാസത്തിലാണ് കലാഭവന്‍ മണി മരിക്കുന്നത്. നടന്റെ ശരീരത്തില്‍ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതാണ് അഭ്യൂഹത്തിന് കാരണമായത്. എന്നാല്‍ പിന്നീട് കരള്‍ രോഗമായിരുന്നുവെന്നും ബിയര്‍ അമിതമായി കുടിച്ചതാണ് മരണ കാരണമെന്നും തെളിഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending