സീരിയല്‍ നടി ശ്രീലയ പെണ്‍കുഞ്ഞിന് ജന്മം നൽകി. ശ്രീലയ അമ്മയായി സന്തോഷം പങ്കുവെച്ച് നടിയും ശ്രീലയയുടെ സഹോദരിയുമായ ശ്രുതി ലക്ഷ്മി എത്തിയിരിക്കുകയാണ്.
പുതുവര്‍ഷ ദിനത്തില്‍ തന്നെ ഞങ്ങള്‍ക്കൊരു അമൂല്യ സമ്മാനം ലഭിച്ചു. അതേ ജനിച്ചത് ഒരു പെണ്‍കുഞ്ഞാണ്. ദൈവത്തിന് നന്ദി… എന്നുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി ശ്രുതി ലക്ഷ്മി കുറിച്ചത്. ഗായിക ജ്യോത്സന രാധകൃഷ്ണന്, നടിമാരായ സ്നേഹ ശ്രീകുമാര്‍, മുക്ത, തുടങ്ങി സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി ആളുകളാണ് ശ്രീലയയ്ക്കും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.
2021 ജനുവരിയിലായിരുന്നു ശ്രീലയയും റോബിനും തമ്മില്‍ വിവാഹിതരാവുന്നത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു ശ്രീലയ രണ്ടാമതും വിവാഹിതയായത്. ശേഷം ഭര്‍ത്താവിന്റെ കൂടെ വിദേശത്തേക്ക് പോവുകയായിരുന്നു. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തില്‍ നിന്നും മാറി നിന്ന ശ്രീലയ ഗര്‍ഭിണിയാണെന്ന് പുറംലോകം അറിഞ്ഞത് അടുത്തിടെയാണ്. സിനിമാ കാണാന്‍ തിയറ്ററിലേക്ക് വന്ന താരസഹോദരിമാരുടെ വീഡിയോ വൈറലായിരുന്നു. അങ്ങനെയാണ് നടി ഗര്‍ഭിണിയാണെന്നും വൈകാതെ കണ്മണി വരുമെന്നും ആരാധകര്‍ അറിയുന്നത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...