Connect with us

മോഹൻലാൽ നായിക രഞ്ജിനിയെ തെറിവിളി..! നടിമാർ തമ്മിൽ കൂട്ടതല്ല്…! പൊട്ടിക്കരഞ്ഞ് നടി!ആ സീരിയൽ അവസാനിപ്പിക്കുന്നു! സജിത ബേട്ടി ഇറങ്ങി പോയി…?

Actress

മോഹൻലാൽ നായിക രഞ്ജിനിയെ തെറിവിളി..! നടിമാർ തമ്മിൽ കൂട്ടതല്ല്…! പൊട്ടിക്കരഞ്ഞ് നടി!ആ സീരിയൽ അവസാനിപ്പിക്കുന്നു! സജിത ബേട്ടി ഇറങ്ങി പോയി…?

മോഹൻലാൽ നായിക രഞ്ജിനിയെ തെറിവിളി..! നടിമാർ തമ്മിൽ കൂട്ടതല്ല്…! പൊട്ടിക്കരഞ്ഞ് നടി!ആ സീരിയൽ അവസാനിപ്പിക്കുന്നു! സജിത ബേട്ടി ഇറങ്ങി പോയി…?

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം. പരമ്പര തുടങ്ങിയിട്ട് മാസങ്ങൾ മാത്രമേ  ആയിട്ടുള്ളുവെങ്കിലും കുടുംബ പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടാൻ ഈ സീരിയലിന് കഴിഞ്ഞിട്ടുണ്ട്. ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തത്തിലെ ഓരോ കഥാപത്രങ്ങളും ആരാധകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു.

ഇപ്പോഴിതാ ‘ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം’ സീരിയൽ നടിമാർ തമ്മിലുള്ള കൂട്ടത്തലാണ് പുറത്തുവരുന്നത്. ചിത്രീകരണം നടക്കുന്ന വെള്ളയാണിയിലെ വീട്ടിൽ വച്ച് പ്രമുഖ സിനിമാ – സീരിയൽ താരങ്ങളായ നടി രഞ്ജിനിയും സജിത ബേട്ടിയും തമ്മിലുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. ഇതോടെ സീരിയലിന്റെ ചിത്രീകരണം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.

തർക്കം രൂക്ഷമാകുകയും തുടർന്ന് സീരിയലിന്റെ ചിത്രീകരണം നിർത്തിവയ്ക്കുകയും ചെയ്തു. ചിത്രീകരണം തടസ്സപ്പെട്ടതോടെ നിർമ്മാതാവായ ഭാവചിത്ര ജയകുമാറിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പെരുന്തച്ചൻ പോലുള്ള മലയാളത്തിലെ പ്രധാന സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് ജയകുമാർ.

മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമയായ ‘ചിത്രം’ സിനിമയിലെ നായികയാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തത്തിലെ അരുന്ധതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രഞ്ജിനി. ഈ പരമ്പരയിൽ ലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിത ബേട്ടിയും നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്ത നടിയാണ്.

സീരിയൽ ചിത്രീകരണം മുടങ്ങിയതോടെ പ്രശ്‌നം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും അണിയറപ്രവർത്തകർ നടത്തുന്നത്. കൂട്ടുകുടുംബത്തിലെ കഥപറയുന്ന സീരിയലിൽ കുടുംബത്തിലെ കാരണവത്തിയുടെ റോളിലാണ് രഞ്ജിനി എത്തുന്നത്. സജിത ബേട്ടി രഞ്ജിനിയുടെ ഭർതൃ സഹോദരന്റെ ഭാര്യയെ ആണ് അവതരിപ്പിക്കുന്നത്.

വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്ന രഞ്ജിനി അടുത്തിടെയാണ് വീണ്ടും അഭിനയത്തിലേയ്ക്ക് എത്തിയത്. സജിത ബേട്ടി നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഒരു പരമ്പരയാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം. അളകനന്ദയെ ഒരു ഐപിഎസ് ഓഫീസറാക്കുകയെന്നതാണ് സീരിയലില്‍ നായികയുടെ പിതാവിന്റെ സ്വപ്‍നം ഒരു ഡോക്ടറാകാനുള്ള നായികാ കഥാപാത്രത്തിന്റെ ആഗ്രഹവും ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലില്‍ പ്രമേയമാകുന്നു. കൂടാതെ ഗൗതം എന്ന ഐപിഎസ് ഓഫീസറുമായി അളകനന്ദ അബദ്ധത്തിൽ കടന്നുപോകുമ്പോൾ കഥയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവുണ്ടാകുന്നു. രണ്ട് നായികമാർ അണിനിരക്കുന്ന ഈ പരമ്പരയിൽ ഒരു അച്ഛന്റെയും മകളുടെയും സ്നേഹവും കരുതലും , സൗഹൃദത്തിന്റെ സൂക്ഷ്മതകളും , അമ്മയും മകനും തമ്മിലുള്ള അതുല്യമായ സ്നേഹബദ്ധത്തിന്റെയും കഥയാണ്. കൂടാതെ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു.

More in Actress

Trending

Uncategorized