Connect with us

താമസം മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവുമായി; തനിക്ക് ശരീരമില്ലെന്നും ശക്തിയെ ഉള്ളൂ എന്നും സ്വയം പറയുന്ന അന്നപൂര്‍ണ്ണി നടത്തുന്നത് സുഖചികിത്സയും ആഡംബര ജീവിതവും; ‘സെലിബ്രിറ്റി’ ആള്‍ ദൈവത്തിന്റെ ഞെട്ടിപ്പിക്കുന്ന ജീവിതം

Malayalam

താമസം മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവുമായി; തനിക്ക് ശരീരമില്ലെന്നും ശക്തിയെ ഉള്ളൂ എന്നും സ്വയം പറയുന്ന അന്നപൂര്‍ണ്ണി നടത്തുന്നത് സുഖചികിത്സയും ആഡംബര ജീവിതവും; ‘സെലിബ്രിറ്റി’ ആള്‍ ദൈവത്തിന്റെ ഞെട്ടിപ്പിക്കുന്ന ജീവിതം

താമസം മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവുമായി; തനിക്ക് ശരീരമില്ലെന്നും ശക്തിയെ ഉള്ളൂ എന്നും സ്വയം പറയുന്ന അന്നപൂര്‍ണ്ണി നടത്തുന്നത് സുഖചികിത്സയും ആഡംബര ജീവിതവും; ‘സെലിബ്രിറ്റി’ ആള്‍ ദൈവത്തിന്റെ ഞെട്ടിപ്പിക്കുന്ന ജീവിതം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറിയ വ്യക്തിയായിരുന്നു ആധിപരാശക്തി ദേവിയുടെ അവതാരങ്ങളില്‍ ഒന്നാണെന്നാണ് സ്വയം പ്രഖ്യാപിച്ചുകൊണ്ടെത്തിയ ആള്‍ ദൈവം അന്നപൂര്‍ണി അരസു. കഴിഞ്ഞ രണ്ട് ദിവസമായി അന്നപൂര്‍ണി അരസുവിന്റെ വിവിധ രൂപത്തിലും ഭാവത്തിലും ഉള്ള വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നതും. ഇതിന് പിന്നാലെ നിരവധി വിവാദങ്ങളും പുറത്തുവരികയുണ്ടായി.

അന്നപൂര്‍ണി അരസു അമ്മയ്ക്ക് വേണ്ടി ഭക്തര്‍ പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ യൂ ട്യൂബില്‍ നിറയുന്നുണ്ട്. ഒപ്പം തന്നെ സെല്‍വതെല്ലാം ഉണ്‍മൈ ഷോയുടെ വീഡിയോയും ഇപ്പോള്‍ യൂ ട്യൂബില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സീ തമിഴില്‍ സംപ്രേക്ഷണം ചെയ്ത സൊല്‍വതെല്ലാം ഉന്മൈ ഷോയിലൂടെ അന്നപൂര്‍ണിയുടെ പഴയകാല ചരിത്രവും വൈറലാവുകയാണ്. വീഡിയോ പുറത്തിറങ്ങിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ താമസിച്ചതെന്ന് കണ്ടെത്തിയത്. പരിപാടിയുടെ വീഡിയോ ക്ലിപ്പിംഗും വൈറലായിരുന്നു.

ഷോയില്‍ അവതാരക ലക്ഷ്മി രാമകൃഷ്ണന്റെ വാക്കുകള്‍ ശക്തമാകുമ്പോള്‍ കണ്ണുനീര്‍ വാര്‍ക്കുന്ന അന്നപൂര്‍ണിയെ വീഡിയോയില്‍ കാണാന്‍ കഴിയുന്നതാണ്. എന്തിനു വേണ്ടിയാണു അന്യ സ്ത്രീയുടെ ഭര്‍ത്താവിനെ നിങ്ങള്‍ തട്ടിയെടുത്തതെന്നും, ആ പെണ്‍കുട്ടിക്ക് നിങ്ങള്‍ ചേച്ചി മാതിരി അല്ലെ എന്നും ലക്ഷ്മി ചോദിക്കുന്നതും വൈറല്‍ വീഡിയോയില്‍ കാണാന്‍ കഴിയും.

ഒരു സ്വകാര്യ ചാനലിന് അന്നപൂര്‍ണി നല്‍കിയ അഭിമുഖത്തില്‍ സത്യമറിയാതെയാണ് എന്നെക്കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതെന്നും അന്നപൂര്‍ണ്ണി പറയുകയുണ്ടായി. ഞാനും അയാളും തമ്മില്‍ നിയമവിരുദ്ധമായ ബന്ധമാണെന്നാണ് ആളുകള്‍ പറയുന്നത്. ഞാനും അരസുവും ഒരുമിക്കണമെന്നത് പ്രകൃതിയുടെ നിയമമായിരുന്നു. ഏറ്റവും ഒടുവില്‍ അവന്റെ ദൗത്യം അവസാനിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു, അവന്റെ ശരീരത്തിലുണ്ടായിരുന്ന ശക്തി എന്നില്‍ വന്നിരിക്കുന്നു എന്ന് അന്ന് മുതലാണ് തന്നില്‍ ഒരു ശക്തി കണ്ടുതുടങ്ങിയതെന്നും ഇവര്‍ പറയുകയുണ്ടായി.

മൂന്ന് വര്‍ഷമായി ഞാന്‍ ഒളിച്ചു കഴിയുകയിരുന്നില്ല. മറിച്ചു പരിശീലനം നേടുകയായിരുന്നു. ഒരു മതപ്രഭാഷകയായി നടിച്ചില്ല. പണമുണ്ടാക്കാന്‍ ഉദ്ദേശമില്ല. ആഡംബരത്തോടെയും സുഖലോലുപതയോടെയുമാണ് ഞാന്‍ വളര്‍ന്നു വന്നിട്ടുള്ളത്.. മതങ്ങള്‍ക്ക് അതീതമാണ് തന്റെ ശക്തി. ഞാന്‍ ഒരു മതത്തെയും അവഹേളിക്കുന്നില്ല. ആരെയും അപമാനിക്കാന്‍ എനിക്ക് ഉദ്ദേശ്യമില്ല. ഒന്നിനും വേണ്ടിയല്ല ഞാന്‍ പ്രവര്‍ത്തിച്ചത്. എന്നും അന്നപൂര്‍ണ്ണി മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തനിക്ക് ശരീരമില്ലെന്നും ശക്തിയെ ഉള്ളൂ എന്നും സ്വയം പറയുന്ന അന്നപൂര്‍ണ്ണി സുഖചികിത്സയും ആഡംബര ജീവിതവും ആണ് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാത്രവുമല്ല മുന്‍കാലങ്ങളില്‍ വൈറലായ വീഡിയോകളില്‍ നിന്നുള്ള ശരീര പ്രകൃതമല്ല ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്ന വീഡിയോകളില്‍ അന്നപൂര്‍ണ്ണിയില്‍ കാണാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ ആഡംബര ജീവിതത്തെച്ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അതേസമയം, തനിക്കെതിരെ വധഭീഷണിയും അപവാദ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, തനിക്ക് സുരക്ഷ നല്‍കണമെന്നും കാണിച്ച് അന്നപൂര്‍ണി ചെന്നൈ പൊലീസിന് പരാതി നല്‍കി. അന്നപൂര്‍ണിയുടെ കാല്‍ക്കല്‍ വീണു അനുയായികള്‍ പൊട്ടിക്കരയുന്നതും അവര്‍ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. താന്‍ ആത്മീയ പരിശീലനം നല്‍കുകയാണെന്നായിരുന്നു അന്നപൂര്‍ണിയുടെ വാദം. എന്നാല്‍ അന്നപൂര്‍ണി ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയാണെന്നും വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.

പിന്നാലെയാണ് അന്നപൂര്‍ണി തന്റെ അഭിഭാഷകരുമൊത്ത് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നല്‍കിയത്. പലരും തന്നെ വിളിച്ച് ആത്മീയ സേവനത്തില്‍ ഏര്‍പ്പെടരുതെന്നും തന്നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുണ്ട്. തന്റെയും തന്റെ അനുയായികളുടെയും ജീവന് ഭിഷണിയുണ്ട്. വേണ്ട നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ 6 വര്‍ഷമായി ‘നാച്ചുറല്‍ സൗണ്ട്’ എന്ന പേരില്‍ ആധ്യാത്മിക പരിശീലനവും ക്ലാസുകളും നടത്തുകയാണ്. ചില യൂട്യൂബ് ചാനലുകള്‍ തന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് പ്രചരിപ്പിക്കുന്നു. അനുയായികളെയും തന്നെയും കുറിച്ച് അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നു. ആത്മീയതയും ദൈവവും എന്താണെന്നും, നിങ്ങള്‍ ആരാണെന്നും എന്തിനാണ് ഇവിടെയുള്ളതെന്നും ബോധവാന്മാരാക്കാനാണ് താനിവിടെ വന്നത്. ഇനിയും തന്റെ ആത്മീയ ജോലി തുടരുമെന്നും അന്നപൂര്‍ണി പറഞ്ഞു.

More in Malayalam

Trending