Connect with us

ഗർഭകാലത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു, ഒരുപാട് സ്ത്രീകൾ ഈ അവസരത്തിൽ കുറ്റപ്പെടുത്തലുകൾ കേൾക്കാനിടയുണ്ട്.. ആ സമയത്ത് വേണ്ടത് മാനസിക പരിചരണം! ആ കാര്യങ്ങൾ വീണ്ടും ആരംഭിച്ചു; മനസ്സ് തുറന്ന് ഭാമ

Malayalam

ഗർഭകാലത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു, ഒരുപാട് സ്ത്രീകൾ ഈ അവസരത്തിൽ കുറ്റപ്പെടുത്തലുകൾ കേൾക്കാനിടയുണ്ട്.. ആ സമയത്ത് വേണ്ടത് മാനസിക പരിചരണം! ആ കാര്യങ്ങൾ വീണ്ടും ആരംഭിച്ചു; മനസ്സ് തുറന്ന് ഭാമ

ഗർഭകാലത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു, ഒരുപാട് സ്ത്രീകൾ ഈ അവസരത്തിൽ കുറ്റപ്പെടുത്തലുകൾ കേൾക്കാനിടയുണ്ട്.. ആ സമയത്ത് വേണ്ടത് മാനസിക പരിചരണം! ആ കാര്യങ്ങൾ വീണ്ടും ആരംഭിച്ചു; മനസ്സ് തുറന്ന് ഭാമ

കഴിഞ്ഞ വർഷമാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന വിവരം ഭാമ തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ആദ്യത്തെ കൺമണിയുടെ ചിത്രം പങ്കുവെക്കാൻ പലതവണ താരത്തിന്റെ ആരാധകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭാമ തയ്യാറായിരുന്നില്ല. സമയമാകുമ്പോൾ പങ്കുവെക്കാം എന്നാണ് ഭാമ അറിയിച്ചിരുന്നത്. ഒടുവിൽ മകളുടെ ഒന്നാം പിറന്നാളിനായിരുന്നു ഭാമ മകളുടെ ചിത്രം ആദ്യമായി പങ്കിട്ടത്.

സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഭാമ. പുത്തൻ ചിത്രങ്ങളും വിശേഷവും വീഡിയോയുമൊക്കെ ഇൻസ്റ്റയിലൂടെ ഭാമ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ സ്വന്തം പേരിൽ യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ മകളുടെ വിശേഷങ്ങൾ ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് താരം

നടിയുടെ വാക്കുകളിലേക്ക്…

തന്റേത് ഏറെ പ്രതിസന്ധികൾ നിറഞ്ഞ ഒരു ഗർഭ കാലഘട്ടം തന്നെ ആയിരുന്നു. വീട്ടിൽ വെറുതെയിരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ ആണ് താൻ. ഒരുപാട് യാത്രകൾ ഇഷ്ടപെടുന്ന വ്യക്തിയും. വിവാഹം കഴിഞ്ഞസമയത്താണ് ലോക്ക് ഡൌൺ ആകുന്നത്. ആ സമയത്താണ് ഗർഭിണി ആയതും.

ലോകം മുഴുവനും നിശ്ചലമായ സമയം ആയിരുന്നു. വീട്ടിലെ നാല് ചുമരിനുള്ളിൽ താൻ പെട്ടത്‌പോലെ തോന്നിയെന്നും ഭാമ പറയുന്നു. മകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ഒരുപാട് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുമെന്നും ഡോക്ടർ പറഞ്ഞു തന്നു. പ്രത്യേകിച്ചും ലോക്ഡൗണും മറ്റും ആയതുകൊണ്ടുതെന്നേ അവസ്ഥയെ കുറിച്ചുള്ള ഒരു ധാരണയും ഡോക്ടർ പറഞ്ഞു തന്നിരുന്നു.

ഗർഭകാലം ആസ്വദിക്കണം എന്നാണ് പൊതുവെ പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാൽ തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ആണ് നേരിടേണ്ടി വന്നു. ആ കാലത്ത് ഒരുപാട് അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വരും ഒരു സ്ത്രീ. മാനസികമായ തളർച്ചകൾ മുതൽ, ഒന്ന് തിരിഞ്ഞുപോലും കിടക്കാൻ പറ്റാത്ത അവസ്ഥകൾ വരെ ഉണ്ടായേക്കാം. ഗര്ഭകാലത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനു ഊന്നൽ നൽകുന്ന പോലെ തന്നെ അമ്മയുടെ മാനസിക പരിചരണത്തിനും ശ്രദ്ധ നൽകണം എന്നും ഭാമ പറയുന്നു. ഒരുപാട് സ്ത്രീകൾ ഈ അവസരത്തിൽ കുറ്റപ്പെടുത്തലുകൾ കേൾക്കാനിടയുണ്ട്. ആ സമയത്തൊക്കെയും വേണ്ടത് മാനസിക പരിചരണം ആണ്.

അരുണിന്റേയും അമ്മയുടെയും പിന്തുണയോടെ തനിയ്ക്ക് ഉള്ളിൽ ഉണ്ടായിരുന്ന സംഘർഷങ്ങൾ മാറിയെന്നും ഇപ്പോൾ മനസ്സ് പൂർവ സ്ഥിതിയിൽ ആയെന്നും നടി പറഞ്ഞു. മാത്രമല്ല നീന്തൽ പരിശീലനം, മെഡിറ്റേഷൻ, വ്യായാമം ഇതൊക്കെ താൻ വീണ്ടും ആരംഭിച്ചുവെന്നും കണ്ണാടിക്ക് മുൻപിൽ നിൽക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും ഭാമ പറയുന്നു.

More in Malayalam

Trending

Recent

To Top