Connect with us

വിവാഹം രഹസ്യമാക്കിയത് ‘ആ ഭയത്താൽ’…. ദിലീപേട്ടന്റെ മനസ്സിൽ ആ രഹസ്യമുണ്ട്! അന്ന് വീട്ടിൽ സംഭവിച്ചത് !

Malayalam

വിവാഹം രഹസ്യമാക്കിയത് ‘ആ ഭയത്താൽ’…. ദിലീപേട്ടന്റെ മനസ്സിൽ ആ രഹസ്യമുണ്ട്! അന്ന് വീട്ടിൽ സംഭവിച്ചത് !

വിവാഹം രഹസ്യമാക്കിയത് ‘ആ ഭയത്താൽ’…. ദിലീപേട്ടന്റെ മനസ്സിൽ ആ രഹസ്യമുണ്ട്! അന്ന് വീട്ടിൽ സംഭവിച്ചത് !

കാവ്യ മാധവനും ദിലീപും വിവാഹിതരാവാന്‍ പോവുകയാണ്, ഇരുവരും പ്രണയത്തിലാണ് എന്നിങ്ങനെയുള്ള അനേകം ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രചരിച്ച് തുടങ്ങിയ ഗോസിപ്പുകളെല്ലാം ഒടുവില്‍ താരങ്ങളുടെ വിവാഹത്തില്‍ കൊണ്ട് എത്തിച്ചു.

2016 നവംബര്‍ ഇരുപ്പത്തിയഞ്ചിനാണ് കാവ്യയും ദിലീപും തമ്മില്‍ വിവാഹിതരാവുന്നത്. മാധ്യമങ്ങള്‍ക്കോ സിനിമയിലെ സുഹൃത്തുക്കള്‍ക്കോ പോലും സൂചന കൊടുക്കാതെയായിരുന്നു ദിലീപും കാവ്യയും ചേര്‍ന്ന് വിവാഹത്തിന് വേണ്ടിയുള്ള പദ്ധതികള്‍ ഒരുക്കിയത്.

ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായിക-നായകന്മാരായി അഭിനയിച്ച് സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കി മാറ്റിയ ജോഡികളായിരുന്നു ദിലീപും കാവ്യയും. സ്‌ക്രീനിലെ കെമിസ്ട്രി കണ്ട് താരങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്കും കാരണമായി.

ദിലീപിനൊപ്പം ചേർന്ന സിനിമകൾ ഭൂരിഭാഗവും ജനം സ്വീകരിക്കുകകൂടി ചെയ്തപ്പോൾ കാവ്യാ മാധവന്റെ ഗ്രാഫ് ഉയരുകയായിരുന്നു. അഭിനയത്തിന്റെ കാര്യത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ടു പോയ കാവ്യാ ഒരുപാട് ആരാധകരെ ഉണ്ടാക്കി. കാവ്യ വിവാഹം കഴിച്ചെങ്കിലും അത് വേര്‍പിരിഞ്ഞതോടെ വാര്‍ത്തകള്‍ ശക്തമായി. ഇതിനിടയിലാണ് ദിലീപും മഞ്ജു വാര്യരും വേര്‍പിരിയുന്നത്. കുറച്ച് കാലത്തിനുള്ളില്‍ തന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന പെണ്‍കുട്ടിയെ തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണെന്ന് സൂചിപ്പിച്ച് ദിലീപ് കാവ്യയെ വിവാഹം കഴിച്ചു.

സിനിമയുടെ തിരക്കുകളിൽ നിന്നൊക്കെ മാറി കുടുംബത്തിനോടൊപ്പം സമയം ചിലവഴിച്ച് ജീവിതം ആസ്വദിക്കുകയാണ് കാവ്യ ഇപ്പോൾ. കാവ്യയുടെ പുതിയ വിശേഷങ്ങൾ ഇപ്പോഴും ആരാധകർക്ക് അറിയാൻ ഇഷ്ടമാണ്. ഇപ്പോൾ ഇതാ കാവ്യയുടെ ഒരു വെളിപ്പെടുത്തൽ വളരെ ശ്രദ്ധേയമാകുന്നു. താനും ദിലീപുമായുള്ള വിവാഹത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഭാവി നിശ്ചയിക്കുക ദൈവമാണ്. അതിലെ തെറ്റും ശരിയും നമുക്ക് നിര്‍ണയിക്കാന്‍ കഴിയില്ല. ശരിയായത് ചെയ്യുക. അതാണ് ഞങ്ങള്‍ ചെയ്തത്.

ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്‌നേഹിച്ചവര്‍ ആണ്. എല്ലാം അപ്രതീക്ഷിതമായിരുന്നു സംഭവിച്ചത്. കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ ആ കാര്യം ചോദിക്കുമായിരുന്നു. ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു താൻ.

സിനിമയിലെ ഏറ്റവും അടുത്ത ചങ്ങാതി ആയിരുന്നു ദിലീപേട്ടന്‍. എന്ത് കാര്യവും മനസ്സില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അവിടെ അത് ഉണ്ടാകും. ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്നത് വീട്ടുകാരുടെ സ്വപ്നം ആയിരുന്നു. പല തരത്തിലുള്ള അന്വേഷങ്ങള്‍ നടത്തി. ഒടുവിൽ അത് ദിലിപേട്ടനില്‍ എത്തി. എന്നെ നന്നായി അറിയുന്ന ഒരാള്‍. അതുകൊണ്ടു ആരും എതിര് പറഞ്ഞില്ല.

പണ്ടൊക്കെ ഗോസിപ്പുകള്‍ കേൾക്കുമ്പോൾ ചിരിക്കാന്‍ ഉള്ള വകയായിരുന്നു. ഒരുമിച്ചു ജീവിക്കുന്ന കാര്യം ആലോചിച്ചിരുന്നില്ല. നടന്‍ എന്നതിനേക്കാള്‍ ആ വ്യക്തിയോട് ആയിരുന്നു ബഹുമാനം ഉണ്ടായിരുന്നത്. ബന്ധങ്ങള്‍ക്ക് വിലകൊടുക്കുന്ന കൂട്ടുകാരന് ഒപ്പം ചേര്‍ന്നതില്‍ വളരെ സന്തോഷമുണ്ട്. വിവാഹത്തിന് ഒരാഴ്ച മുന്‍പായിരുന്നു ദിലീപേട്ടന്റെ ബന്ധുക്കള്‍ വീട്ടില്‍ വന്നത് .

ജാതകങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ച. അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാള്‍ ആണ് അറിയിച്ചത്. ഞങ്ങള്‍ ക്ഷണിച്ചവര്‍ ആരും രഹസ്യം പുറത്തു പറഞ്ഞില്ല. വിവാഹവാര്‍ത്ത അറിഞ്ഞുകൊണ്ട് ആളുകള്‍ കൂടും എന്ന പേടി കൊണ്ടായിരുന്നു രഹസ്യമാക്കിയത്. അതെല്ലാം ദൈവനിശ്ചയം ആണ്. ഇനി എന്താകും കാര്യങ്ങള്‍ എന്നൊന്നും പറയാനാകില്ല. ജീവിതം പഠിപ്പിച്ച പാഠം അതാണെന്നും കാവ്യ പറയുന്നു.

More in Malayalam

Trending

Recent

To Top