Connect with us

അച്ഛന്റെ വിശ്വാസം നേടിയെടുത്ത അയാൾ തന്നെ നിരന്തരമായി ചൂഷണം ചെയ്തു, പേടിച്ച് താൻ ഒന്നും ആരോടും പറഞ്ഞില്ല, ഒരു ദിവസം അയാൾ എന്നെ ആളൊഴിഞ്ഞ അപ്പാർട്ട്മെന്റ്ലേക്ക് കൊണ്ടുപോയി; തുറന്ന് പറഞ്ഞ് നടി

Actress

അച്ഛന്റെ വിശ്വാസം നേടിയെടുത്ത അയാൾ തന്നെ നിരന്തരമായി ചൂഷണം ചെയ്തു, പേടിച്ച് താൻ ഒന്നും ആരോടും പറഞ്ഞില്ല, ഒരു ദിവസം അയാൾ എന്നെ ആളൊഴിഞ്ഞ അപ്പാർട്ട്മെന്റ്ലേക്ക് കൊണ്ടുപോയി; തുറന്ന് പറഞ്ഞ് നടി

അച്ഛന്റെ വിശ്വാസം നേടിയെടുത്ത അയാൾ തന്നെ നിരന്തരമായി ചൂഷണം ചെയ്തു, പേടിച്ച് താൻ ഒന്നും ആരോടും പറഞ്ഞില്ല, ഒരു ദിവസം അയാൾ എന്നെ ആളൊഴിഞ്ഞ അപ്പാർട്ട്മെന്റ്ലേക്ക് കൊണ്ടുപോയി; തുറന്ന് പറഞ്ഞ് നടി

മറ്റു ഭാഷയിൽ നിന്നെത്തുന്ന നടിമാരെ പൂർണ്ണമായും ഉൾക്കൊള്ളുന്ന രീതിയാണ് മലയാളികൾ എന്നും സ്വീകരിച്ചിട്ടുള്ളത്. തന്മാത്ര എന്ന സിനിമയിലൂടെ മോഹൻലാലിൻറെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്. പിന്നീട് നീണ്ട ഇടവേള എടുത്ത് മീരാ വാസുദേവ് എന്ന നടി മലയാളത്തിൽ നിന്നും അപ്രത്യക്ഷയായി. പിന്നീട് കുറേ വർഷങ്ങൾ മീരയെ പറ്റി ആർക്കും ഒരു അറിവില്ലായിരുന്നു. ദാമ്പത്യജീവിതത്തിലെ തകർച്ചയും മീരയുടെ അഭിനയജീവിതത്തിന് ഒരുപരിധിവരെ തിരിച്ചടിയായി. എന്നാൽ കുടുംബ വിളക്കിലെ ശക്തമായ സ്ത്രീ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് മീര വീണ്ടും തിരിച്ചു വരവ് അറിയിച്ചു.

താരം ഇപ്പോൾ മിനി സ്‌ക്രീനിന്റെയും സ്വന്തം താരമാണ്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. പരമ്പര സംപ്രേക്ഷണം ആരംഭിച്ച കുറച്ചു ദിവസങ്ങൾകൊണ്ടുതന്നെ മീരക്ക് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സീരിയലിൽ മീര അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപത്രത്തെ ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്.

മറ്റ് ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുള്ള മീര കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു നടി മലയാളത്തിലേക്ക് തിരിച്ച് വന്നത്. ഇപ്പോഴിതാ, ആരാധകർക്കിടയിൽ വൈറലാകുന്നത് താരത്തിന്റെ പഴയൊരു വിഡിയോയാണ്. ജെ ബി ജംഗ്ഷനിലൂടെയാണ് ആ ദുരനുഭം താരം പങ്കുവെച്ചത്. തമിഴ്നാട്ടിൽ ജനിച്ച മുംബൈയിൽ വളർന്ന മീരയുടെ വിദ്യാഭ്യാസകാലഘട്ടം ഒക്കെ തന്നെ മഹാരാഷ്ട്രയിൽ ആയിരുന്നു.

ഇപ്പോൾ കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവം അതെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. മീരയുടെ വാക്കുകൾ ഇങ്ങനെ ” എട്ടു വയസു മുതൽ 16 വയസ്സു വരെ അച്ഛന്റെ ഒരു സുഹൃത്ത് എന്നെ ചൂഷണം ചെയ്തിരുന്നു. പേടിച്ച് താൻ ഒന്നും പറഞ്ഞിരുന്നില്ല. അച്ഛന്റെ വിശ്വാസം നേടിയെടുത്ത അയാൾ തന്നെ നിരന്തരമായി ചൂഷണം ചെയ്യുമായിരുന്നു. അച്ഛന്റെയും അമ്മയുടെയും സന്തോഷം നശിപ്പിക്കേണ്ട എന്നോർത്ത് ഒന്നും ഞാൻ പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ ഒരു ദിവസം അയാൾ എന്നെ ആളൊഴിഞ്ഞ അപ്പാർട്ട്മെന്റ്ലേക്ക് കൊണ്ടുപോയി. അവിടെവെച്ച് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ശക്തമായി പ്രതികരിച്ചു. ആളുകളെ വിളിച്ചു കൂട്ടി തന്നെ ത,ല്ലി,ക്കൊല്ലും എന്ന് ഞാൻ പറഞ്ഞു. പേടിച്ചു പോയാൽ എന്നെ കൊണ്ടുപോയി വീട്ടിലാക്കി” മീര പറയുന്നു. എട്ടു വർഷത്തോളം താൻ അനുഭവിച്ച ദുര അനുഭവത്തെക്കുറിച്ച് നടി പറഞ്ഞത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താരം ശക്തമായി പ്രതികരിച്ചതിന് അഭിനന്ദിച്ച ഒരുപാട് ആസ്വാദകർ ആണ് കമന്റ് ചെയ്തിരിക്കുന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top