Actress
ആ നിർമാതാവും കൂട്ടുകാരും ബ ലാത്സംഗം ചെയ്യാൻ ശ്രമിച്ചു, രക്ഷിച്ചത് ഓട്ടോ ഡ്രൈവർ, പക്ഷേ ജൂനിയർ ആർട്ടിസ്റ്റുകൾ ബ ലാത്സംഗത്തിന് ഇരയായി; 28 പേർക്കെതിരെ നടി ചാർമിള
ആ നിർമാതാവും കൂട്ടുകാരും ബ ലാത്സംഗം ചെയ്യാൻ ശ്രമിച്ചു, രക്ഷിച്ചത് ഓട്ടോ ഡ്രൈവർ, പക്ഷേ ജൂനിയർ ആർട്ടിസ്റ്റുകൾ ബ ലാത്സംഗത്തിന് ഇരയായി; 28 പേർക്കെതിരെ നടി ചാർമിള
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു. പ്രശസ്തിയ്‌ക്കൊപ്പം ഏറെ വിവാദവും താരത്തിനൊപ്പമുണ്ടായിരുന്നു.നീണ്ട ഇടവേളയ്ക്ക് ശേഷം ചാർമിള മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി. എന്നാൽ ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ചാർമിള.
നിർമ്മാതാവ് പി മോഹനനും സുഹൃത്തുക്കളും ചേർന്ന് തന്നെ ബ ലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ്ചാർമിള നടത്തിയിരിക്കുന്നത്. സംവിധായകൻ ഹരിഹരൻ തന്നോട് അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചുവെന്നും ചാർമിള പറയുന്നു. ഒരു മാധ്യമത്തോട് സംസാരിക്കവെയായിരുന്നു ചാർമിളയുടെ പ്രതികരണം.
‘അർജുനൻ പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിർമാതാവ് എംപി മോഹനൻ ബ ലാത്സംഗത്തിന് ശ്രമിച്ചു. അഞ്ചാറ് പേര് ഒപ്പം ഉണ്ടായിരുന്നു. പീ ഡനശ്രമത്തിനിടെ മുറിയിൽ നിന്ന് ഞാൻ ഇറങ്ങിയോടി. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാൻ ശ്രമിച്ചു. ആൺ അസിസ്റ്റന്റിനെ തല്ലി. പീ ഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു.
ഹോട്ടൽ മുറിയിൽനിന്ന് ഓടിയപ്പോൾ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്. ഞാൻ രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകൾ ബ ലാത്സംഗത്തിന് ഇരയായി എന്നാണ് ചാർമിളയുടെ വെളിപ്പെടുത്തൽ. എന്നാൽ ഞാൻ അന്നാരോടും ഇതൊന്നും പറഞ്ഞിരുന്നില്ലെന്നും കാരണം അവരൊന്നും എന്നെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ല.
പൊള്ളാച്ചിയിൽ ആ സിനിമയിലെ പാട്ട് ഷൂട്ട് ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. ഹോട്ടലിലേയ്ക്ക് വരികയായിരുന്നു. കേരളത്തിൽ വെച്ചം ഇതുപോലുള്ള അനുഭംവം ഉണ്ടായിട്ടുണ്ട്. സുധീർ, ഷൗഫിക്കർ എന്നീ ദുബായിൽ നിന്നുള്ള നിർമ്മാതാക്കളായിരുന്നു പിന്നിൽ. നിർമ്മാതാക്കളും നടൻമാരും സംവിധായകരുമൊക്കെയായി 28 പേർ എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. ഇതിൽ മലയാളത്തിൽ നിന്നുള്ളവരുമുണ്ട്.
എന്നാൽ അവരുടെ പേര് ഞാൻ പുറത്തുപറയുന്നില്ല. എന്നെ അവരുടെ താത്പര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ സിനിമയിൽ നിന്നും പുറത്താക്കി. വാതിലിൽ മുട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ചാർമിള പറയുന്നു. ഇത്തരത്തിൽ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പലരുടേയും പേര് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും താരം പറയുന്നു.
അതേസമയം സംവിധായകൻ ഹരിഹരനെതിരേയും ചാർമിള ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. പൂരം എന്ന സിനിമയിൽ അഭിനയിച്ച വിഷ്ണു എന്ന നടൻ ഉണ്ടായിരുന്നു. അദ്ദേഹം എനിക്ക് ചേട്ടനെപ്പോലെയാണ്. പുള്ളി എന്നെ സംവിധായകൻ ഹരിഹരനെ പരിചയപ്പെടുത്തി തന്നു. അദ്ദേഹം എന്നോട് വളരെ മാന്യമായി പെരുമാറി. എന്നാൽ താൻ വഴങ്ങുമോ എന്ന് വിഷ്ണുവിനോട് ചോദിച്ചു.
പടമേ വേണ്ട വിട്ടേക്കെന്ന് വിഷ്ണുവിനോട് ഞാൻ പറഞ്ഞു. തയ്യാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയിൽ നിന്ന് ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ചാർമിള പറയുന്നു. മാത്രമല്ല, വിഷ്ണുവും ചാർമിള പറഞ്ഞ ഇക്കാര്യങ്ങൾ സത്യമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് ആയിരുന്നു വിഷ്ണുവും പ്രതികരിച്ചത്. എന്നാൽ ഇപ്പോൾ പരാതി പറയാൻ താൻ ഒരുക്കമല്ലെന്നും തനിക്കൊരു മകനുണ്ട് എന്നുമാണ് ചാർമിള പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് ധൈര്യപൂർവം തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേർക്കെതിരെയാണ് ആരോപണങ്ങൾ വന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.