featured
ഭർത്താവ് സ്നേഹിച്ചത് എന്റെ അനിയത്തിയെ…! ആ തോന്നിവാസം കെെയ്യോടെ പൊക്കി! പൊട്ടിക്കരഞ്ഞ് ചാർമിള! നടിയുടെ അവസ്ഥ കണ്ടോ?
ഭർത്താവ് സ്നേഹിച്ചത് എന്റെ അനിയത്തിയെ…! ആ തോന്നിവാസം കെെയ്യോടെ പൊക്കി! പൊട്ടിക്കരഞ്ഞ് ചാർമിള! നടിയുടെ അവസ്ഥ കണ്ടോ?
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ചാർമിള. നടിയുടെ ജീവിതം പലപ്പോഴും ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. നടൻ കിഷോർ സത്യയാണ് ആദ്യ ഭർത്താവ്. എന്നാൽ 1996 ൽ വിവാഹിതരായ ഇരുവരും 1999 ൽ വേർപിരിഞ്ഞു. പിന്നീട് 2006-ൽ എഞ്ചിനീയറായിരുന്ന രാജേഷ് എന്ന വ്യക്തിയെ ചാർമിള വിവാഹം ചെയ്യുകയും ചെയ്തിരുന്നു. ഈ ബന്ധത്തിൽ നടിയ്ക്ക് ഒരു മകനുമുണ്ട്. എന്നാൽ അധികം വൈകാതെ 2014 ൽ ഇരുവരും വേർപിരിയുകയാണുണ്ടായത്.
ഇപ്പോഴിതാ ഈ വിവാഹ മോചനത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് ചാർമിള. തന്റെ രണ്ടാം വിവാഹ ബന്ധം താൻ വേണ്ടെന്ന് വെക്കുകയായിരുന്നെന്നെന്നും രണ്ടാമത്തെ ഭർത്താവ് രാജേഷ് തന്റെ കസിന്റെ ഭർത്താവായിരുന്നു എന്ന വാർത്ത തെറ്റാണെന്നും ചാർമിള അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അദ്ദേഹത്തിന് എന്റെ ഒരു ബന്ധുവിനെ ഇഷ്ടമായിരുന്നു എന്നത് സത്യമായിരുന്നെന്ന് നടി പറയുന്നു. മാത്രമല്ല എന്നെ കല്യാണം കഴിച്ച് കുട്ടിയൊക്കെ ആയ ശേഷം ഈ ബന്ധു ഇടയ്ക്കിടെ വീട്ടിൽ വരുമെന്നും കാണാൻ പറ്റുമെന്നും ഒരു ബന്ധം തുടങ്ങാൻ പറ്റുമെന്നും അയാൾ കരുതിയെങ്കിലും അതു നടന്നില്ലെന്നും ചാർമിള കൂട്ടിച്ചേർത്തു.
അതേസമയം അയാളുടെ കുടുംബം ഒരു ഹിന്ദു മത വിശ്വാസികളായിരുന്നു. മാത്രമല്ല അയാളുടെ ഒരു ഗ്രാമത്തിലുള്ള കുടുംബം. എന്നെ വിവാഹം ചെയ്യാൻ മതം മാറി പേര് ഫെബി രാജേഷ് എന്നാക്കി. എന്നെ വിവാഹം ചെയ്ത പിന്നാലെ അയാളുടെ അച്ഛനും അമ്മയും ഈ ബന്ധത്തെ അംഗീകരിച്ചെങ്കിലും അയാളുടെ സ്വഭാവം ആകെ മാറി.
എന്നെ ഡൊമിനേറ്റ് ചെയ്തു, വീട് വിൽക്കേണ്ടി വന്നു, ഞാൻ ഹീറോകൾക്കൊപ്പം അഭിനയിക്കുന്നതിൽ സംശയം വന്നു, കൂടാതെമകനെ ഹിന്ദുയിസത്തിലേക്ക് കൊണ്ട് വരാൻ അവർ നിർബന്ധിച്ചു. എന്റെ മകന് അത് ഇഷ്ടമരുന്നില്ല. ഇതോടെ പിരിയുന്നതാണ് നല്ലതെന്ന് തോന്നിയെന്നും നടി പറയുന്നു.