ഇടത് മുന്നണിയുടെ നാലര വര്‍ഷത്തെ ഭരണത്തില്‍ സന്തോഷവാനാണ്; പിണറായി വിജയന് കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി; നടന് മണികണ്ഠന് ആചാരി
തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്രീയ നിലപാട് വ്യക്തമാക്കി താരങ്ങൾ എത്താറുണ്ട്. ഇപ്പോൾ ഇതാ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടൻ മണികണ്ഠൻ ആചാരി.
താൻ ഇതുവരെയും ഇടതുപക്ഷ അനുഭാവിയാണെന്നും ഭാവിയിലും അങ്ങനെ തന്നെ ആകണമെന്നാണ് ആഗ്രഹമെന്നും നടന് മണികണ്ഠന് ആചാരി . ഒരു ചാനലില്‍ തദ്ദേശതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സിനിമാപ്രവര്‍ത്തകരുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്
‘ഇടത് മുന്നണിയുടെ നാലര വര്‍ഷത്തെ ഭരണത്തില്‍ സന്തോഷവാനാണെന്നും കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി സഖാവ് പിണറായി വിജയനാണ്. ഇടതുപക്ഷ പ്രസ്ഥാനം ഇതേ രീതിയില്‍ തന്നെ തുടരുകയാണെങ്കില്‍ മരണം വരെ അനുഭാവിയായി തുടരും. പ്രസ്ഥാനം മാറിയാല്‍ താനും മാറും. ഒരുപാട് വിമര്‍ശനങ്ങളുണ്ടെങ്കിലും ഒരുപാട് വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അത് സംഭവിച്ചു എന്ന് പറയാന്‍ മടി കാണിക്കാത്ത ഒരു മുഖ്യമന്ത്രിയും സര്‍ക്കാരുമാണുള്ളത്. ഈ സര്‍ക്കാര്‍ തെറ്റുപറ്റിയാല്‍ തിരുത്താന്‍ തയ്യാറാണ്. നമ്മള് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണത്. ഇതുപോലെ മുന്‍പ് ആരും കണ്ടിട്ടുണ്ടാകില്ല. തെറ്റുകള്‍ അറിഞ്ഞുകൊണ്ട് ചെയ്യുകയും അങ്ങനെയൊരു തെറ്റുണ്ടായിട്ടുണ്ടോ എന്ന് അറിയാത്ത മട്ടില്‍ നടക്കുകയും ചെയ്യുന്ന നേതാക്കന്മാരെയാണ് കേരളം ഇതുവരെ കണ്ടിട്ടുള്ളത്.അതുവെച്ച് നോക്കുമ്പോൾ ഇടതുപക്ഷ സര്‍ക്കാരും നമ്മുടെ മുഖ്യമന്ത്രിയും ഏറെ വ്യത്യസ്തമാണ്. തെറ്റ് തിരുത്താനും ആവര്‍ത്തിക്കാതിരിക്കാനും പരമാവധി ചെയ്യുന്നുണ്ട് എന്നും മണികണ്ഠന് പറയുന്നു.
