Malayalam
നടന്‍ റഹ്മാന്‍റെ മകള്‍ വിവാഹിതയായി.. താരവിവാഹത്തില്‍ തിളങ്ങിയത് പഴയകാല നായികമാർ, ചിത്രം വൈറൽ
നടന്‍ റഹ്മാന്‍റെ മകള്‍ വിവാഹിതയായി.. താരവിവാഹത്തില്‍ തിളങ്ങിയത് പഴയകാല നായികമാർ, ചിത്രം വൈറൽ
നടൻ റഹ്മാന്റെ മകൾ റുഷ്ദ റഹ്മാൻ വിവാഹിതയായി. അൽതാഫ് നവാബാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. തമിഴ് മലയാള സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
റുഷ്ദയെ കൂടാതെ അലീഷയും എന്നൊരു മകൾ കൂടി റഹ്മാനുണ്ട്. എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ.
തെന്നിന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. 80 കളിലെ താരങ്ങളുടെ ഒത്തുചേരല്‍ കൂടിയായിരുന്നു നടന്നത്.
വെഡ്ഡിങ് എന്ന ക്യാപ്ഷനോടെയായിരുന്നു ലിസി ലക്ഷ്മി ഫോട്ടോ പോസ്റ്റ് ചെയ്തത്. ഫോട്ടോയിൽ എആർ റഹ്മാനെക്കൂടി കണ്ടതോടെ അദ്ദേഹത്തിന്റെ മകളുടെ വിവാഹമാണോ നടന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.
റുഷ്ദയുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ശോഭന, നദിയ മൊയ്തു, അംബിക, സുഹാസിനി, ലിസി ലക്ഷ്മി, പാര്‍വതി ജയറാം, രേവതി തുടങ്ങി പഴയകാല നായികമാരെല്ലാം താരവിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കൊപ്പമായുള്ള റഹ്‌മാന്റെ ഫോട്ടോയും പുറത്തുവന്നിരുന്നു.
മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു.
