താന്‍ അഭിനയിക്കുന്ന റൊമാന്റിക് രംഗങ്ങള്‍ ഭാര്യയ്ക്ക് ഇഷ്ടമല്ലെന്ന് നടന് ശിവ കാര്ത്തികേയന്. താന്‍ അഭിനയിക്കുന്ന ചിത്രങ്ങളിലെ റൊമാന്റിക് രംഗങ്ങള്‍ ഭാര്യ കാണാറില്ല, ഒഴിവാക്കുകയാണ് ചെയ്യാറുള്ളത് എന്ന് ശിവകാര്ത്തികേയന് തന്നെയാണ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ തന്റെ കരിയറിന് ഭാര്യ വലിയ പിന്തുണയാണെന്നും ശിവകാര്ത്തികേയന് പറയുന്നു.
തന്റെ സിനിമാ തിരക്കുകളെ കുറിച്ചും മറ്റും കൃത്യമായി ഭാര്യ ആര്‍തി മനസ്സിലാക്കും. വളരെ അധികം സപ്പോര്‍ട്ട് ആണ്. എനിക്ക് വേണ്ടി ഒരുപാട് അഡ്ജസ്റ്റ് ചെയ്യാറുമുണ്ട്. അത് എനിക്കും അറിയാം. പിന്നെ ഞങ്ങള്‍ക്കിടയില്‍ സൗന്ദര്യ പിണക്കങ്ങള്‍ ഉണ്ടാവാറുണ്ട്. അത് വളരെ അത്യാവശ്യം ആണെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ തമ്മിലുള്ള ബോണ്ടിങിന് ആ പിണക്കം ആവശ്യമാണ്- ശിവകാര്ത്തികേയന് പറഞ്ഞു.
ശിവകാര്‍ത്തികേയന്റെ ബന്ധു തന്നെയായിരുന്നു ആര്‍തി. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചു വളര്‍ന്നവരാണ്. അതുകൊണ്ട് പരസ്പരം അറിയുകയും ചെയ്യാം. 2007 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഒരു മകളും മകനുമാണ് താരദമ്പതികള്‍ക്ക്.
ഡോക്ടര്‍ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്തത്. ഗംഭീര സ്വകരണമാണ് സിനിമയ്ക്ക് ലഭിച്ചത്. നടന് എന്നതിനപ്പുറം ഗായകനും ഗാന രചയിതാവും സംഗീത സംവിധായകനും ഒക്കെയാണ് ശിവകാര്ത്തികേയന്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...