Connect with us

ദിലീപിനെയും മീനാക്ഷിയെയും വളര്‍ത്തിയത് മഞ്ജു….എന്നിട്ടും മീനാക്ഷി എന്തുകൊണ്ട് അമ്മയെ തഴഞ്ഞ് അച്ഛനൊപ്പം പോയി? കൈവിട്ടു പോകുന്നത് എന്തോ തിരിച്ചു പിടിയ്ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മഞ്ജു വാര്യർ

Malayalam

ദിലീപിനെയും മീനാക്ഷിയെയും വളര്‍ത്തിയത് മഞ്ജു….എന്നിട്ടും മീനാക്ഷി എന്തുകൊണ്ട് അമ്മയെ തഴഞ്ഞ് അച്ഛനൊപ്പം പോയി? കൈവിട്ടു പോകുന്നത് എന്തോ തിരിച്ചു പിടിയ്ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മഞ്ജു വാര്യർ

ദിലീപിനെയും മീനാക്ഷിയെയും വളര്‍ത്തിയത് മഞ്ജു….എന്നിട്ടും മീനാക്ഷി എന്തുകൊണ്ട് അമ്മയെ തഴഞ്ഞ് അച്ഛനൊപ്പം പോയി? കൈവിട്ടു പോകുന്നത് എന്തോ തിരിച്ചു പിടിയ്ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മഞ്ജു വാര്യർ

1998ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹിതരായത്. വലിയ കൊട്ടിഘോഷമൊന്നുമില്ലാതെ നടന്ന വിവാഹം ആരാധകരേയും സിനിമപ്രവർത്തകരേയും ഞെട്ടിച്ചു. മഞ്ജു വാര്യരുടെ വീട്ടുകാർ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

നിമയിൽ നായികയായി കത്തി നിൽക്കുമ്പോഴാണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്തത്. വിവാഹശേഷം മഞ്ജുവിനെ പിന്നീട് സിനിമയിൽ കാണാതെയായി. അഭിനയത്തിന് വിവാഹത്തോടെ അവസാനം കുറിച്ചിരുന്നു മഞ്ജു. പ്രണയിച്ച് വിവാഹിതരായ ഇവർ 2014 ൽ നിയമപരമായി വേർപിരിയുകയായിരുന്നു. മഞ്ജു- ദിലീപ് വിവാഹമോചനം ഏറെ ഞെട്ടലൊടെയാണ് പ്രേക്ഷകർ കേട്ടത്. 16 വർഷത്തെ വിവാഹജീവിതം വേർപിരിഞ്ഞതിന്റെ കാരണം ഇന്നും വ്യക്തമല്ല. ഏകമകൾ മീനാക്ഷി അച്ഛൻ ദിലീപിനൊടൊപ്പമാണ്.

ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ സംസാരിക്കവെയാണ് അമ്മ – മകള്‍ ബന്ധത്തെ കുറിച്ച് മഞ്ജു വാര്യര്‍ വികാരഭരിതയായിരുന്നു. അച്ഛനെക്കാള്‍ മക്കളെ കുറിച്ച് സ്വപ്‌നം കാണുന്നത് അമ്മയാണ് എന്ന് പറയുന്ന മഞ്ജു എന്തുകൊണ്ട് തന്റെ പ്രായപൂര്‍ത്തിയായ മകളെ അച്ഛനൊപ്പം വിട്ടു എന്നാണ് ആ പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍ ചോദിക്കുന്നത്

മലയാളി സിനിമാരാധകര്‍ ഇപ്പോഴും ചോദിക്കുന്ന ചോദ്യമാണ്, എന്നാലും എന്തുകൊണ്ടാവും മീനാക്ഷി മഞ്ജു വാര്യരെ ഉപേക്ഷിച്ച് ദിലീപിനൊപ്പം പോയത്. മഞ്ജു വാര്യരും ദിലീപും വേര്‍പിരിയുന്ന സമയത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്തതും ഈ വിഷയം ആയിരുന്നു. ഇന്നും ആ ചോദ്യത്തിന് പ്രസക്തിയുണ്ട്. അതിന് ആരാധകര്‍ തന്നെ നിരവധി മറുപടിയാണ് കണ്ടെത്തിയത്

ദിലീപുമായുള്ള വിവാഹത്തിന് ശേഷം, താന്‍ അതുവരെ ശ്വാസോഛ്വാസമായി കൊണ്ടു നടന്നിരുന്നതെല്ലാം മഞ്ജു ഉപേക്ഷിച്ചിരുന്നു. സ്‌കൂള്‍ കലാതിലകമായിരുന്ന മഞ്ജു ചിലങ്ക അഴിച്ചു. ക്യാമറയില്‍ നിന്നും മാറി നിന്ന് മേക്കപ്പുകളെല്ലാം മായ്ച്ചു. ദിലീപിനും മകള്‍ മീനാക്ഷിയ്ക്കുമൊപ്പമാണ് തന്റെ സന്തോഷം എന്ന് സ്വയം ചിന്തിച്ചു. മകള്‍ക്കും ദിലീപും വേണ്ടി മാത്രമാണെന്ന് കരുതി സിനിമയെ പൂര്‍ണമായും ഉപേക്ഷിച്ച് ജീവിയ്ക്കുകയായിരുന്നു 14 വര്‍ഷക്കാലം മഞ്ജു.

മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ് തനിയ്ക്ക് കരിയറില്‍ ഉയര്‍ച്ച ഉണ്ടായത് എന്ന് ദിലീപ് തന്നെ പണ്ട് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മകളുടെ കാര്യങ്ങളെല്ലാം നോക്കുന്ന തിരക്കിലാണ് മഞ്ജു എന്നാണ് ദിലീപ് പറഞ്ഞത്. ദിലീപ് സിനിമാ തിരക്കുകളിലേക്ക് പോയപ്പോള്‍ മകളുടെ കാര്യങ്ങളെല്ലാം ഒന്ന് വിടാതെ നോക്കിയതും മഞ്ജുവാണ്. ചുരുക്കി പറഞ്ഞാല്‍ ദിലീപിനെയും മീനാക്ഷിയെയും വളര്‍ത്തിയത് മഞ്ജു വാര്യര്‍ ആണ്. എന്നിട്ടും മീനാക്ഷി എന്തുകൊണ്ട് അമ്മയെ തഴഞ്ഞ് അച്ഛനൊപ്പം പോയി.

ഇത്രയൊക്കെ കുടുംബത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്ത മഞ്ജുവിനെ ഒരു ഘട്ടം എത്തിയപ്പോള്‍ മീനാക്ഷിയും ദിലീപും ഉപേക്ഷിച്ചു. ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്ന് ഒരിക്കലും മഞ്ജു പരസ്യപ്പെടുത്തിയില്ല. അപ്പോഴും ദിലീപിനെയും മകളെയും സംരക്ഷിച്ചു നിര്‍ത്തുന്ന പ്രതികരണങ്ങളാണ് മഞ്ജു നടത്തിയത്. മകള്‍ക്ക് ലോകത്ത് ഏറ്റവും ഇഷ്ടം അവളുടെ അച്ഛനെയാണ് എന്നും, അതുകൊണ്ട് ആ ഇഷ്ടത്തിന് താന്‍ എതിര് പറയില്ല എന്നും വിമര്‍ശകരോട് മഞ്ജു പറഞ്ഞു.

മഞ്ജുവില്‍ നിന്നും വിവാഹ മോചനം നേടി ദിലീപ് മറ്റൊരു ദാമ്പത്യത്തിലേക്ക് കടന്നു. മകള്‍ മീനാക്ഷിയാണ് കാവ്യയുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തത് എന്ന് വിവാഹ വേളയില്‍ ദിലീപ് തന്നെ വെളിപ്പെടുത്തിയതാണ്. ദിലീപിനിപ്പോള്‍ പുതിയ ഭാര്യയും അതിലൊരു കുഞ്ഞും ഒക്കെയായി. മീനാക്ഷിയ്ക്കും കൂട്ടുകാരിയെ പോലൊരു അമ്മയെയും അനിയത്തിയെയും കിട്ടി. പക്ഷെ മഞ്ജു… മഞ്ജു തന്റെ തിരക്കുകളില്‍ ഒറ്റപ്പെടല്‍ എന്ന വേദന മറക്കാന്‍ ശ്രമിയ്ക്കുന്നു എന്നാണ് ആരാധകർ പറയുന്നത്

പതിനാല് വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജുവിന്റെ രൂപമാറ്റം ചിലരെയെങ്കിലും അസൂയപ്പെടുത്തിയിരിയ്ക്കാം. പ്രായം മഞ്ജു റിവേഴ്‌സ് ഗിയറിലിട്ടു. അതെല്ലാം തന്നെയും സ്വയം മോട്ടിവേഷന്‍ ചെയ്യുന്നതിന്റെ ഭാഗമായിരിക്കാം എന്ന് ആരാധകര്‍ പറയുന്നു. ഒറ്റപ്പെട്ടു പോവുമ്പോള്‍ നിരുപമ രാജീവിനെ പോലെ സ്വയം ഇഷ്ടപ്പെടുകയും, ഇഷ്ടമുള്ള കാര്യങ്ങള്‍ ആസ്വദിച്ച് ചെയ്യുകയും ചെയ്യുന്നതിലൂടെ കൈവിട്ടു പോകുന്നത് എന്തോ തിരിച്ചു പിടിയ്ക്കാനുള്ള ശ്രമത്തിലാവും മഞ്ജു വാര്യര്‍. ഒരു മാതൃകയാണ് മഞ്ജു.. സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും നടി എന്ന നിലയിലും!

Continue Reading
You may also like...

More in Malayalam

Trending

Recent

To Top