Connect with us

ഇന്ത്യൻ ക്രിക്കറ്റ് താരം നടരാജന്റെ ജീവിതം സിനിമയാകുന്നു! നായകനാവുന്നത് ഈ നടൻ

Movies

ഇന്ത്യൻ ക്രിക്കറ്റ് താരം നടരാജന്റെ ജീവിതം സിനിമയാകുന്നു! നായകനാവുന്നത് ഈ നടൻ

ഇന്ത്യൻ ക്രിക്കറ്റ് താരം നടരാജന്റെ ജീവിതം സിനിമയാകുന്നു! നായകനാവുന്നത് ഈ നടൻ

ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിൽ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നാണ് പുതിയ വാര്‍ത്ത.

നായകനാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറിലായിരുന്നു ടി നടരാജൻ ബൗളറായി അറങ്ങേറിയത്. സേലം സ്വദേശിയായ നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് ടീമിലെ താരമാണ്. ഇടംകയ്യൻ മീഡിയം ഫാസ്റ്റ് ബൗളറാണ്. ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‍സ് ഹൈദരബാദിന്റെ താരവുമായിരുന്നു ടി നടരാജൻ.

ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘പ്രിൻസ്’. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല.

ശിവകാര്‍ത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘മാവീരനാ’യുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. മഡോണി അശ്വിൻ ആണ് ശിവകാര്‍ത്തികേയന്റെ ചിത്രം സംവിധാനം ചെയ്യുന്നത്. മഡോണി അശ്വിൻ ആണ് ‘മാവീരൻ’ ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത് . സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആണ്.

More in Movies

Trending