Malayalam
ത്രില്ലടിപ്പിക്കുന്ന കൊലപാതകം; ഗജനിയുടെ റോൾ ഇവിടെ തീരുമോ? പരമ്പര ആരാധകരുടെ വില്ലൻ സ്നേഹം;അമ്മയറിയാതെ മഹാ എപ്പിസോഡ് ത്രില്ലിംഗ് പ്രൊമോ !
ത്രില്ലടിപ്പിക്കുന്ന കൊലപാതകം; ഗജനിയുടെ റോൾ ഇവിടെ തീരുമോ? പരമ്പര ആരാധകരുടെ വില്ലൻ സ്നേഹം;അമ്മയറിയാതെ മഹാ എപ്പിസോഡ് ത്രില്ലിംഗ് പ്രൊമോ !
അമ്മയറിയാതെ മെഗാ എപ്പിസോഡിനു വേണ്ടി കാത്തിരിക്കുകയാണ് അധീന ആരാധകർ .വേറിട്ട കഥയും അങ്ങേയറ്റം ട്വിസ്റ്റ് നിറഞ്ഞ പ്രൊമോയുമാണ് എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് പരമ്പരകളിൽ അമ്മയെ തേടി നിരവധി സീരിയലുകൾ വന്നിട്ടുണ്ട്… അമ്മയറിയാതെ അത്തരത്തിലെ ഒരു വൺ ലൈനിൽ തുടങ്ങിയതാണ്. എന്നാൽ, വളരെയധികം വ്യത്യസ്തതകൾ കൂട്ടിച്ചേർത്ത് ഒരു ത്രില്ലെർ സ്റ്റോറി ആയിട്ടാണ് അമ്മയറിയാതെ എത്തിയത്. അലീന പീറ്റർ എന്ന നായികാ കഥാപാത്രം തുടക്കം മുതൽ മലയാളി സീരിയൽ ആരാധകരുടെ പ്രിയങ്കരിയായി മാറി. ഒരു മിഡിൽ ക്ളാസ് ഫാമിലിയിൽ നടക്കുന്ന എന്നാൽ കുടുംബ പരമ്പര എന്നുള്ള തരത്തിൽ മാത്രം ഒതുക്കിവെക്കാൻ സാധിക്കാത്ത ഒരു ക്രൈം ത്രില്ലെർ.. അതാണ് അമ്മയായറിയാതെ.
സാധാരണ കഥകളിലെല്ലാം നായകനും വില്ലനുമാണ് ഏറ്റുമുട്ടുന്നതെങ്കിൽ ഇവിടെ നായികയും വില്ലനുമാണ് നേർക്കുനേർ കോർക്കാൻ പോകുന്നത്. ശരിക്കും അലീന ജഗനെ കൊല്ലുമോ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. എന്നാൽ അതിനിടയിൽ അലീന അമ്പാടി പ്രണയ നിമിഷങ്ങൾ മിസ് ചെയ്യുന്നവരും ഉണ്ട്.
മഹാ എപ്പിസോഡിൽ മഹാ യുദ്ധം എന്ന ടൈറ്റിലിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ട അമ്മയറിയാതെ പ്രൊമോ കണ്ട് വീഡിയോയെ കുറിച്ചും കഥയെ കുറിച്ചും വാ തോരാതെ സംസാരിക്കുകയാണ് പ്രേക്ഷകർ. മറ്റ് സീരിയൽ ആരാധകർ ഉൾപ്പടെ പ്രൊമോ എഡിറ്റിങ്ങിനെ കുറിച്ച് പറയുന്നുണ്ട്.
പ്രൊമോയിൽ തുടക്കം തന്നെ മെഴുകുതിരിയ്ക്ക് മുന്നിൽ മുട്ടിപ്പായി പ്രാർത്ഥിക്കുന്ന പാവം പീറ്റർ പപ്പയെ കാണിക്കുന്നുണ്ട്. തുടർന്ന് രാത്രിയുടെ ഇരുട്ടിൽ ഭയപ്പെടുത്തും വിധം മുഖം മൂടിയും … തുടർന്ന് ജഗനും അലീനയും തോക്കിനുമുന്നിലും കത്തിമുനയിലും നിൽക്കുന്നുണ്ട്. അലീന തന്നെയാണ് ഈ യുദ്ധത്തിൽ വിജയിക്കുക എന്നറിയാമെങ്കിലും അതെങ്ങനെ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
വീഡിയോയ്ക് വരുന്ന കെമെന്റുകൾ വളരെ വ്യത്യസ്തമാണ്. അതായത് ഭൂരിഭാഗം പേരുടെ താല്പര്യം എന്നത് കണ്ടെത്തുക അമ്മയറിയാതെയിൽ അല്പം വിഷമം പിടിച്ചതാണ് . സാധാരണ എല്ലാ സീരിയലിലും റൊമാൻസ് കാണിച്ചു വെറുപ്പിക്കുമ്പോ ഇവിടെ നായികയും വില്ലനും തമ്മിലുള്ള യുദ്ധം എന്നാണ് ഒരാളുടെ കമന്റ്റ്. അതുശരിയാണ്… ഇവിടെ നായികയും വില്ലനും തമ്മിലുള്ള യുദ്ധമാണ് .. പക്ഷെ മറ്റ് സീരിയലുകളിലെ റൊമാൻസിനു കുഴപ്പമുണ്ടെന്ന് പറയാനൊക്കുമോ ?
മഹാ എപ്പിസോഡിന്റെ കൂടെ അതിന് തകുന്ന ത്രില്ലിംഗ് ഫീൽ കൊണ്ടുവരുന്ന അടിപൊളി ബാക്ക് ഗ്രൗണ്ട് മ്യുസിക്കും കൂടി ആയാൽ പിന്നെ അത് ശെരിക്കും ഒരു മഹാ എപ്പിസോഡായി മാറും എന്തായാലും കട്ട വെയ്റ്റിംഗ്.. എന്നുള്ള കമെന്റുമായി മഹാ എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകരും ഉണ്ട്.
ഏതൊക്കെയായാലും അലീന ഒറ്റക്ക് ഗജനിയെ നേരിട്ട് ലാലി മോളെ രക്ഷിക്കുന്നതും അത് കഴിഞ്ഞ് കാത്തിരിക്കുന്നത് പോലെ അമ്പാടിയുടെ IPS യൂണിഫോംഉം അദീന യുടെ ക്യൂട്ട് റൊമാൻസ്ഉം എല്ലാം കാണാൻ കട്ട വെയ്റ്റിംങാണ്.
ഇനി ഗജിനിയെ അലീന ടീച്ചർ കീഴ്പ്പെടുത്തിയ ശേഷം ഗജനിയ്ക്ക് കഥയിൽ സ്ഥാനമില്ലാതെ പോകുമോ എന്നൊരു സംശയം ഉണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഗജനി വില്ലൻ പ്രക്ഷരുടെ പ്രിയപ്പെട്ട വില്ലനായി മാറിയിട്ടുണ്ട്. ആ ചിരിയും നോട്ടവും… എല്ലാം ഒരു രക്ഷയുമില്ലാത്ത പ്രകടനമാണ്.
ഗജനി വില്ലനാണെങ്കിലും പെട്ടെന്ന് ഒഴിവാക്കരുത് എന്നാണ് ഓരോ ആത്മാംയറിയാതെ പ്രേക്ഷകരുടെയും ആഗ്രഹം. അടിപൊളി acting ആണ് . അമ്മയറിയാതെയിൽ ഉള്ള വില്ലൻ സംഘങ്ങൾക്ക് എല്ലാം ഒരു ഫാൻസ് പേജ് ആവശ്യം ഉണ്ട്.
വില്ലന്മാർക്ക് വരെ സപ്പോർട്ട് കൊടുക്കുമ്പോഴും അമ്മയറിയാതെയിൽ ഒരു ട്രാക്ക് പ്രേക്ഷകർ ഒരുപോലെ വേണ്ട എന്ന് പറയുന്നുണ്ട്. വിപർണ്ണ ട്രാക്ക്.. അടുത്തിടവരെ അപർണ്ണയുടെയും വിനീതിന്റേയും കഥയിലൂടെ അമ്മയറിയാതെ പരമ്പര കടന്നുപോയപ്പോൾ നിരവധി പ്രേക്ഷകർ അതിനെ എതിർക്കുകയുണ്ടായി. നീരജയുടെ മകൾ അപർണ്ണയുടെ വിവാഹം അലീന മുൻകൈ എടുത്തു നടത്തുന്നതും ആ വിവാഹം മുടങ്ങി പോകുന്നതും തുടർന്ന് അലീന മുഖം രക്ഷിക്കാനായിട്ട് അപർണ്ണയെ ഇഷ്ടമാണെന്ന് പറഞ്ഞ് പിന്നാലെ നടന്ന വിനീതിന് വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു.
ആദ്യം കുഴപ്പം,ഇല്ലാതെ പോയെങ്കിലും പിന്നെ അത് ഒരുമാതിരി വളച്ചൊടിച്ചു എങ്ങും എത്തിക്കാൻ സാധികാത്ത രൂപത്തിൽ ആക്കി. ഫോഴ്സ് ചെയ്ത് നടത്തിയ അപർണ്ണയുടെ വിവാഹത്തെ ഗ്ലോറിഫൈ ചെയ്യലായിരുന്നു പരമ്പരയിൽ നടന്നത്. പ്രേക്ഷകർ ഒന്നടങ്കം എതിർപ്പ് അറിയിച്ചതോടെ ആ ട്രാക്ക് വിട്ട് , വളരെപെട്ടെന്നുതന്നെ കഥ അടിപൊളിയാക്കി… ഇനിയേതായാലും അലീന തകർക്കുന്ന എപ്പിസോഡുകളാണ് വരാനിരിക്കുന്നത് ,.
about ammayariyathe
