Malayalam
ഇത്തരത്തിലുള്ള ഓരോ പുരസ്കാരങ്ങളും എന്നെ പോലുള്ള കലാകാരികൾക്ക് പ്രവർത്തിക്കുവാൻ കൂടുതൽ ഊർജവും പ്രചോദനവും നൽകുന്നു.. ഈ അവാർഡ് നിങ്ങൾ ഓരോരുത്തർക്കുമായി സമർപ്പിക്കുന്നു
ഇത്തരത്തിലുള്ള ഓരോ പുരസ്കാരങ്ങളും എന്നെ പോലുള്ള കലാകാരികൾക്ക് പ്രവർത്തിക്കുവാൻ കൂടുതൽ ഊർജവും പ്രചോദനവും നൽകുന്നു.. ഈ അവാർഡ് നിങ്ങൾ ഓരോരുത്തർക്കുമായി സമർപ്പിക്കുന്നു
നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു അനുമോള്‍. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയിലെ സ്ഥിര സാന്നിധ്യം കൂടിയാണ് അനുമോള്‍. നര്‍മ്മം നിറഞ്ഞ സംഭാക്ഷണത്തിലൂടെയും കുസൃതിനിറഞ്ഞ പ്രവൃത്തിയിലൂടെയും പ്രേക്ഷകരുടെ സ്വന്തം അനുക്കുട്ടി സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ മണപ്പുറം മിന്നലെ ഫിലിം ആന്‍ഡ് ടിവി അവാര്‍ഡില്‍ ദ് ബെസ്റ്റ് കോമേഡിയന്‍ ഫ്രം സ്റ്റാര്‍ മാജിക് അവാർഡിന് അർഹയായ സന്തോഷം പങ്കുവെച്ചിരിക്കുകായണ് അനു മോൾ. തന്റെ നേട്ടത്തിൽ ആരാധകരോടെല്ലാം അനുമോള്‍ നന്ദി പറഞ്ഞു.
അനുമോൾ പങ്കുവച്ച കുറിപ്പിങ്ങനെ…
ഒരുപാട് സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു നവംബർ 23. മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ദിനം. കഴിഞ്ഞ നാല് വർഷമായി നിങ്ങളുടെ മുൻപിൽ ഓരോ വേഷത്തിലും ഓരോ ഭാവത്തിലും എത്തുന്നുണ്ട്. അതിൽ എല്ലാം നിങ്ങൾ തന്ന സപ്പോർട്ട് ആണ് എന്നെ ഇന്ന് ഈ മണപ്പുറം മിന്നലെ ഫിലിം ആന്‍ഡ് ടിവി അവാര്‍ഡില്‍ ദ് ബെസ്റ്റ് കോമേഡിയന്‍ ഫ്രം സ്റ്റാര്‍ മാജിക് അവാര്‍ഡിന് അര്‍ഹയാക്കിയത് എന്ന് അഭിമാനത്തോടെ ഞാൻ വിശ്വസിക്കുന്നു.
ഒപ്പം എന്നും എന്റെ ഇഷ്ടങ്ങളോടൊപ്പം നിന്ന എന്റെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും, എന്റെ ഷോ ഡയറക്ടർ അനൂപ് ചേട്ടനും ലക്ഷ്മി ചേച്ചിക്കും എന്റെ എല്ലാമായ സഹപ്രവർത്തകർക്കും എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒപ്പം, ഈ അവാർഡ് നിങ്ങൾ ഓരോരുത്തർക്കുമായി സമർപ്പിക്കുന്നു. ഇത്തരത്തിലുള്ള ഓരോ പുരസ്കാരങ്ങളും എന്നെ പോലുള്ള കലാകാരികൾക്ക് പ്രവർത്തിക്കുവാൻ കൂടുതൽ ഊർജവും പ്രചോദനവും നൽകുന്ന ഒന്നാണ്. നിങ്ങൾ എല്ലാവരും ഇതുവരെ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി ഒരുപാട് നന്ദി.
അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ അനുമോള്‍ സ്റ്റാർമാജിക്കിലൂടെയാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. അവതാരക എന്ന നിലയിലും അനു മിനിസ്ക്രീനില്‍ തിളങ്ങിയിട്ടുണ്ട്. നിലവിൽ പാടാത്ത പൈങ്കിളിയിൽ പ്രധാന വേഷത്തിൽ അനു മോൾ എത്തുന്നുണ്ട്
