Connect with us

ഇന്നാണ് ആ സുദിനം, വിജയത്തിന് പിന്നിലുള്ള ആ വ്യക്തി…. ആരാധകർക്ക് സർപ്രൈസായി സായിയുടെ വാക്കുകൾ

Malayalam

ഇന്നാണ് ആ സുദിനം, വിജയത്തിന് പിന്നിലുള്ള ആ വ്യക്തി…. ആരാധകർക്ക് സർപ്രൈസായി സായിയുടെ വാക്കുകൾ

ഇന്നാണ് ആ സുദിനം, വിജയത്തിന് പിന്നിലുള്ള ആ വ്യക്തി…. ആരാധകർക്ക് സർപ്രൈസായി സായിയുടെ വാക്കുകൾ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സായി വിഷ്ണു. നടനാവണം,ഓസ്‌കര്‍ നേടണം എന്ന വലിയ സ്വപ്‌നവുമായിട്ടാണ് സായ് ബിഗ് ബോസ് മൂന്നാം സീസണില്‍ മത്സരാർത്ഥിയായി എത്തിയത്. തുടക്കത്തില്‍ പുറത്താവുമെന്ന് പലരും കരുതിയ സായിക്ക് ഫിനാലെ വരെ എത്താനും രണ്ടാം സ്ഥാനം നേടാനും സാധിച്ചു. മണിക്കുട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സായി വിഷ്ണു.

ബിഗ് ബോസ് സമയത്ത് നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളാണ് സായി വിഷ്ണുവിന് പിന്തുണയുമായി രംഗത്തെത്തിയത്. ഷോയിലുളള സമയത്ത് തന്‌റെ കുടുംബത്തെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം സായി മനസുതുറന്നിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തില്‍ നിന്നും വന്ന സായിക്ക് ബിഗ് ബോസിലെ രണ്ടാം സ്ഥാനം കരിയറിലെ വലിയ നേട്ടം തന്നെയാണ്.

സായിയെ പോലെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ബിഗ് ബോസ് ഷോയിലൂടെയാണ് അമ്മയും അച്ഛനും സഹോദരിയുടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അമ്മയെ കുറിച്ചുളള സായി വിഷ്ണവിന്റെ വാക്കുകളാണ്. പിറന്നാളിനോടനുബന്ധിച്ചാണ് ഹൃദസ്പർശിയായ പോസ്റ്റ് പങ്കുവെച്ചത്. അമ്മയുടെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു സായിയുടെ കുറിപ്പ്

സായി വിഷ്ണുവിന്റെ വാക്കുകൾ ഇങ്ങനെ…’

‘ഇന്ന് അമ്മയുടെ പിറന്നാളാണ്. ഓരോ ദിവസവും എന്റെ കുടുംബത്തിന്റെ , എന്റെ ചുറ്റുമുള്ളവരുടെ, ഏറ്റവും നല്ല ദിവസമാക്കാൻ ഞാൻ എന്നും ശ്രമിക്കാറുണ്ട്. കഴിഞ്ഞ പിറന്നാളിനേക്കാൾ മനോഹരമാണ് ഇത്തവണ. അതിന് കാരണം നിങ്ങൾ ഓരോരുത്തരുമാണ്. ഇന്നെനിക്ക് കുറച്ച് കൂടി നല്ല സൗകര്യങ്ങൾ കുടുംബത്തിന് നൽകാൻ സാധിക്കുന്നു. അമ്മയുടെ പ്രാർത്ഥനയും, വൃതവും എല്ലാം ഞാൻ എന്‌റെ സ്വപ്നത്തിൽ എത്താൻ വേണ്ടിയാണ്. ഇന്ന് അതിനു വേണ്ടി പ്രാർത്ഥിക്കുന്ന, കൂടെ നില്ക്കുന്ന, കാത്തിരിക്കുന്ന നിങ്ങൾ എല്ലാവരും ഉണ്ട്.ആരുമില്ല എന്ന് വിചാരിച്ചിരുന്നിടത്ത് നിന്ന്, സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തുന്ന മനുഷ്യരുടെ ഇടയിൽ എത്തി നിൽക്കുന്നു. ഒരായിരം നന്ദി..!!!

അമ്മ അർഹിച്ചതും ആഗ്രഹിച്ചതും ആയ ഒത്തിരി കാര്യങ്ങൾ എന്നെ നന്നായി വളർത്താൻ വേണ്ടി മാറ്റി വെച്ചിട്ടുണ്ട്. അതെല്ലാം കഴിയുന്നിടത്തോളം തിരിച്ചു നൽകാൻ ആണ് എൻ്റെ ശ്രമമത്രയും. എല്ലാവരും കാണുന്ന നമ്മുടെ വിജയങ്ങൾക്കും, സന്തോഷങ്ങൾക്കും പുറകിൽ, ആരും കാണാതെ പോകുന്ന നമ്മുടെ വേണ്ടപ്പെട്ടവരുടെ പ്രയത്നങ്ങളും ആദരിക്കപ്പെടേണ്ടതുണ്ട്. അത്കൊണ്ട് തന്നെ, ഫിനാലെ വേദിയിൽ ഞാൻ നിന്നതിലും സന്തോഷവും അഭിമാനവും ഉണ്ടായിരുന്നു ഓരോ തവണയും അമ്മയെയൊക്കെ സ്ക്രീനിൽ കാണുമ്പോൾ.എന്നെ സ്വന്തം മകനെ പോലെ സ്നേഹിക്കുന്ന ഒത്തിരി അമ്മമാരുണ്ട് ഇന്നെനിക്ക്. എല്ലാവരോടും സ്നേഹം.അമ്മയ്ക്ക് പിറന്നാളാശംസകൾ. ഈ ചിരിയ്ക്കായി എന്തും..! സായി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തരത്തിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top