‘എന്നെ കണ്ടു പിടിക്കാമോ എന്ന ചോദ്യവുമായി നടി’ ; വട്ടം കറങ്ങി ആരാധകരും സുഹൃത്തുക്കളും
തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ പങ്ക് വെച്ച് പല താരങ്ങളും എത്താറുണ്ട്. ആരാധകര്‍ ഏറ്റെടുക്കുന്ന ചിത്രങ്ങല്‍ എല്ലാം തന്നെ വൈറല്‍ ആകാറുമുണ്ട്. ചിലരെ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ അവര്‍ക്ക് വന്നിട്ടുണ്ടാവില്ല. എന്നാല്‍ മറ്റു ചിലരെ ആകട്ടെ, കണ്ടെത്തുക എന്നത് വളരെ പ്രയാസവും ആയിരിക്കും. അത്തരത്തില്‍ തന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്ക് വെച്ച് ‘തന്നെ കണ്ടെത്താമോ’ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് മിനിസിക്രീന്‍ പ്രേക്ഷകരുടെ പ്രിയനടി. എന്നാല്‍ താരത്തിന്റെ ആരാധകര്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ പോലും ഫോട്ടോയില്‍ നിന്ന് ഏതാണ് നടിയെന്ന് കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസമാണ് മിനി സ്ക്രീനിന്റെ സ്വന്തം താര സുന്ദരി അര്‍ച്ചന സുശീലന് തന്റെ കുട്ടിക്കാല ചിത്രം പങ്കിട്ട് രംഗത്ത് വന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ നിരവധി പേരാണ് മറുപടിയുമായി എത്തിയത്. നടിയുടെ അച്ഛന്റെ വീട്ടില്‍ നിന്നും ലഭിച്ച ഒരു പഴയകാല ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. താരത്തിന്റെ പ്രിയ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരവധി താരങ്ങളും ആരാധകരും കമന്റുമായി എത്തി. എന്നാല്‍ രഞ്ജിനി ഹരിദാസ് ആണ് കുറച്ചെങ്കിലും ആളെ തിരിച്ചറിഞ്ഞത്.
ചിത്രത്തില്‍ പിങ്ക് കളറുള്ള ഫ്രോക്കില്‍ സുന്ദരി കുട്ടിയായി നില്‍ക്കുന്നാതാണ് അര്‍ച്ചന. അവതാരികയായി എത്തി, ബിഗ് ബോസ് താരം നര്‍ത്തകി, തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം വില്ലത്തി അര്‍ച്ചന സുശീലന് ആണ് അത്. അര്‍ച്ചന എന്ന പേരിനേക്കാളും കുടുബപ്രേക്ഷകര്ക്ക് പരിചതമായത് അര്‍ച്ചന അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേര് ആകും. ചാക്കോയും മേരിയും, പാടാത്ത പൈങ്കിളി തുടങ്ങിയ ഹിറ്റ് പരമ്പരകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുകയാണ് അര്‍ച്ചന ഇപ്പോള്‍.
