ആ സെറ്റില്‍ നിന്ന് ഞാന്‍ ആദ്യം തന്നെ ഇറങ്ങിപ്പോയേനെ രജനി സാറിനോട് ബഹുമാനം വര്‍ധിച്ചത് പിന്നീട് ഉണ്ടായ ചില സംഭവങ്ങള്‍
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സ്റ്റെലിഷ് നായികമാരില്‍ ഒരാള്‍ ആണ് മംമ്ത മോഹന്‍ ദാസ്. ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയ മംമ്ത തനിക്ക് അഭിനയ ജീവിതത്തില്‍ ഏറ്റവും വിഷമമുണ്ടാക്കിയ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. കുചേലന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ സിനിമയിലെ പാട്ടുസീന്‍ ചില കാരണങ്ങളാല്‍ വെട്ടിച്ചുരുക്കി അത് തനിക്ക് ഏറെ വിഷമമായി എന്ന് പറഞ്ഞിരിക്കുകയാണ് താരം.
അന്നൊക്കെ ഞാന്‍ ഞാന്‍ പൊളിറ്റിക്കല്‍ കറക്റ്റനെസ്സ് നോക്കുന്ന ആളായിരുന്നെങ്കില്‍ ചിലപ്പോള്‍ ആ സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല. ആ സെറ്റില്‍ നിന്ന് ഞാന്‍ ആദ്യം തന്നെ ഇറങ്ങിപ്പോയേനെ. പക്ഷേ ഞാനതു ചെയ്തില്ല. ഞാന്‍ അവിടെ നിന്നു എന്റെ ഭാഗം അഭിനയിച്ചു. ആകെ ഒരു ഷോട്ട് മാത്രമാണ് ആ സിനിമയില്‍ എന്റേതായി ഉണ്ടായിരുന്നത്. എന്നെ സംബന്ധിച്ച് വലിയ വിഷമമുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. പക്ഷേ രജനി സാറിനോട് എനിക്കുള്ള ബഹുമാനം വര്‍ധിച്ചത് പിന്നീട് ഉണ്ടായ ചില സംഭവങ്ങള്‍ മൂലമാണ്.
ആ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഞാന്‍ വിഷമിച്ചാണ് പോയതെന്ന് അദ്ദേഹത്തോട് എപ്പോഴോ പറഞ്ഞു. അദ്ദേഹം എന്നെ ഫോണ്‍ ചെയ്ത്, ‘മംമ്ത എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ക്ഷമിക്കണം എന്നൊക്കെ പറഞ്ഞു.’ സാര്‍ ഒരിക്കലും അറിഞ്ഞു കൊണ്ടാവില്ല ഇങ്ങനെ നടന്നതെന്ന് എനിക്കറിയാം എന്നൊക്കെ ഞാന്‍ അന്ന് പറഞ്ഞു. അങ്ങനെ ഇവരുടെ കൂടെയൊക്കെ ജോലി ചെയ്തപ്പോള്‍ ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു.
