Connect with us

അച്ഛന് എന്നെ കുറിച്ചുള്ള സ്വപ്‌നങ്ങളെല്ലാം ഞാന്‍ യാഥാര്‍ഥ്യമാക്കും.. . ഒന്നും പറയാൻ വാക്കുകള്‍ കിട്ടുന്നില്ല… വികാരഭരിതനായി ബാല

Malayalam

അച്ഛന് എന്നെ കുറിച്ചുള്ള സ്വപ്‌നങ്ങളെല്ലാം ഞാന്‍ യാഥാര്‍ഥ്യമാക്കും.. . ഒന്നും പറയാൻ വാക്കുകള്‍ കിട്ടുന്നില്ല… വികാരഭരിതനായി ബാല

അച്ഛന് എന്നെ കുറിച്ചുള്ള സ്വപ്‌നങ്ങളെല്ലാം ഞാന്‍ യാഥാര്‍ഥ്യമാക്കും.. . ഒന്നും പറയാൻ വാക്കുകള്‍ കിട്ടുന്നില്ല… വികാരഭരിതനായി ബാല

തമിഴിലും മലയാളത്തിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ബാല.
തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിക്കുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്സ മൂഹ്യപ്രവര്‍ത്തനങ്ങളുമായും സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട് കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ അച്ഛനായ ഡോ ജയകുമാറിന്റെ വിയോഗം. ഇപ്പോൾ ഇതാ അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് താരം

‘ഞാന്‍ ഒരു അഭിനേതാവാനുള്ള കാരണങ്ങളിലൊന്ന് എന്‍റെ അച്ഛനാണ്. എന്നിലുള്ള കലാകാരനെ ആദ്യം തിരിച്ചറിഞ്ഞത് അദ്ദേഹം തന്നെയാണ്. കുറച്ച്‌ മുന്‍പ് അദ്ദേഹം വിടവാങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച്‌ ചോദിച്ചറിഞ്ഞവരോടും അദ്ദേഹത്തിന്‍റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചവരോടും നന്ദി പറയുന്നു.അച്ഛന് എന്നെ കുറിച്ചുള്ള സ്വപ്‌നങ്ങളെല്ലാം ഞാന്‍ യാഥാര്‍ഥ്യമാക്കും. ഒന്നും പറയാൻ വാക്കുകള്‍ കിട്ടുന്നില്ല. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവേന്നാണ് ബാല കുറിച്ചത് . അച്ഛന്‍റെ പഴയ കാലത്തെ ലുക്കിലുള്ളൊരു ചിത്രവും തന്‍റെ ചിത്രവും ബാല കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ബാല പിതാവിന്‍റെ ആരോഗ്യ നിലയെ കുറിച്ച് പറഞ്ഞ് കൊണ്ട് ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചിരുന്നു. കൊവിഡ് കാലത്ത് കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് ഇടയ്ക്കിടെ പോകേണ്ട കാര്യവും ഇത്രയും ദൂരം യാത്രം ചെയ്ത് പ്രായമായവരുടെ അടുത്തെത്തുമ്പോൾ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചൊക്കെയും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

More in Malayalam

Trending

Recent

To Top