Social Media
പുതിയ പയ്യന് പറ്റിയ ഒരു അബദ്ധം! തെറ്റ് തെറ്റു തന്നെയാണ്… അതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു; ആ പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ ഇതാണ്…
പുതിയ പയ്യന് പറ്റിയ ഒരു അബദ്ധം! തെറ്റ് തെറ്റു തന്നെയാണ്… അതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു; ആ പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ ഇതാണ്…
സുബി സുരേഷ് ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു കുറിപ്പും ചിത്രവും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. കെ ജെ യേശുദാസ് ഗാനാലാപനത്തിന്റെ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പിറന്നാള്‍ ആശംസകള്‍ ആയിരുന്നു സുബി സുരേഷ് നേർന്നത്
പോസ്റ്റ് പങ്കുവെച്ചതോടെ കമന്റുകളുമായി നിരവധിപേരാണ് എത്തി. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന സംഭവത്തില്‍ നടി സുബി സുരേഷിന് ട്രോള്‍ പൂരമായിരുന്നു.
ഒരു കൈയ്യബദ്ധം നാറ്റിക്കരുത് !, ദാസേട്ടനല്ല… ഗന്ധർവ്വ ഗാനത്തിന്, പോസ്റ്റ് മുക്കിക്കോ വേഗം, “കാള പെറ്റൂന്ന് കേട്ടു”, ഇന്ന് പിറന്നാൾ അല്ല, മലയാള സിനിമയിൽ അല്ലെങ്കിൽ മലയാളിയുടെ ചെവിയിൽ ഈ നാദ വിസ്മയം പതിച്ചിട്ട് ഇന്നേക്ക് 60 വർഷം തികയുന്നു. സിനിമ മേഖലയിൽ ഉള്ള ആള് തന്നെ ഇതുപോലെ ഒന്നും അറിയാതെ പോസ്റ്റ് ഇടുന്നതു കഷ്ടമാണ്, മുതലാളി പോസ്റ്റ് മുക്കിൻ തുടങ്ങി നിരവധി കമന്റുളാണ് പോസ്റ്റിന് താഴെ വന്നത്
ഇപ്പോഴിതാ എന്താണ് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടി. തന്റെ പേജ് മാനേജ് ചെയ്യുന്ന പയ്യന് പറ്റിയ അബന്ധമാണ്. തെറ്റു പറ്റിയതാണെന്നും അതില്‍ ഖേദിക്കുന്നുവെന്നും സുബി ഫേസ്ബുക്കില്‍ കുറിച്ചു.
സുബിയുടെ വാക്കുകള്‍
കഴിഞ്ഞ ദിവസം നമ്മുടെ പേജില്‍ ‘ദാസേട്ടന് പിറന്നാളാശംസകള്‍’ എന്ന പോസ്റ്റ് നമ്മുടെ പേജ് മാനേജ് ചെയ്യുന്ന പുതിയ പയ്യന് പറ്റിയ ഒരു അബദ്ധമാണ്. ‘ദാസേട്ടന് ആശംസകള്‍’ എന്നതിനു പകരം പിറന്നാളാശംസകള്‍ എന്നു തെറ്റി പോസ്റ്റിടുകയാണുണ്ടായത്. തെറ്റ് തെറ്റു തന്നെയാണ്. അതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. അതോടൊപ്പം ട്രോളന്മാര്ക്ക് നന്ദി’.
