ചുരുങ്ങിയ കാലം കൊണ്ട് യൂത്തിനിടയിൽ പോലും ഹരമായി മാറിയ കൂടെവിടെ പരമ്പര പ്രണയ നിമിഷങ്ങൾക്കൊപ്പം ഋഷി സൂര്യ ജോഡികളുടെ നർമ്മ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എങ്കിലും ആരാധകർ ആഗ്രഹിക്കുന്നത് കംപ്ലീറ്റ് ക്യാമ്പസ് പ്രണയമാണ്.
അപ്പോൾ മാളിയേക്കലിൽ മിത്ര, പനിപിടിച്ചു കിടക്കുകയാണ്. അപ്പോൾ ലക്ഷ്മി ആന്റി ഋഷിയുടെ കാര്യം പോലീസിൽ അറിയിക്കുന്നതാണ് ഇനി നല്ലത് എന്ന് പറഞ്ഞിട്ട് പോകുന്നുണ്ട്. ലക്ഷ്മി ആന്റി പോയപ്പോൾ മിത്ര റാണിയമ്മയോട്,
“ലക്ഷ്മി ആന്റി പറഞ്ഞപോലെ പോലീസിൽ കംപ്ലയിന്റ് കൊടുക്കുകയൊന്നും വേണ്ട ഋഷി സൂര്യയ്ക്ക് ഒപ്പമാണെന്ന് എനിക്ക് ഉറപ്പാണ്… നമ്മുടെ കണ്മുന്നിൽ പെടുന്നവരെ അവർ എങ്ങനെ ആണെന്ന് വച്ചാൽ ജീവിച്ചോട്ടെ… എനിക്ക് അതിൽ പരാതി ഒന്നുമില്ല…. പക്ഷെ അതുവരെ നടന്നത് ആരുമറിയാതെ വേണം ഋഷിയെ നമുക്ക് തിരിച്ചു പിടിക്കാൻ…ഇതൊക്കെ പുറം ലോകമറിഞ്ഞത് നമ്മൾ രണ്ടു ഫാമിലിയ്ക്കും എന്നുമതൊരു ചീത്തപ്പേരായി മാറും…
റാണിയമ്മയും അപ്പോൾ അത് ശരിവച്ചു. ” നീ പറഞ്ഞത് ശരിയാ… അധികം ആരെയും അറിയിക്കാതെ ഇത് കൈകാര്യം ചെയ്യാൻ ആണ് ഞാനും ശ്രമിക്കുന്നത്.” മിത്രയ്ക്ക് പറ്റിയ റാണിയമ്മയും റാണിയമ്മയ്ക്ക് പറ്റിയ മിത്രയും.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...