Connect with us

എല്ലാവരോടും ദേഷ്യമായിരുന്നു, എല്ലാം പ്രകടിപ്പിച്ചത് അമ്മയോട്! താരാട്ട് പോലും വെറുത്തു ആരോടും സംസാരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല.. ദൈവത്തെ പോലും പഴിച്ചു; ഡിംപിൾ റോസ്

Malayalam

എല്ലാവരോടും ദേഷ്യമായിരുന്നു, എല്ലാം പ്രകടിപ്പിച്ചത് അമ്മയോട്! താരാട്ട് പോലും വെറുത്തു ആരോടും സംസാരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല.. ദൈവത്തെ പോലും പഴിച്ചു; ഡിംപിൾ റോസ്

എല്ലാവരോടും ദേഷ്യമായിരുന്നു, എല്ലാം പ്രകടിപ്പിച്ചത് അമ്മയോട്! താരാട്ട് പോലും വെറുത്തു ആരോടും സംസാരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല.. ദൈവത്തെ പോലും പഴിച്ചു; ഡിംപിൾ റോസ്

മിനിസ്ക്രീൻ താരം ഡിംപിളിനേയും ഭര്‍ത്താവ് ആന്‍സണിനേയും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. അടുത്തിടെയായിരുന്നു ഇവര്‍ക്കിടയിലേക്ക് കുഞ്ഞെത്തിയത്. ഇരട്ടക്കുഞ്ഞുങ്ങളായിരുന്നുവെങ്കിലും ഒരാളെ നഷ്ടമായിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രസവസമയത്ത് കടന്നുപോയ അവസ്ഥയെ കുറിച്ചെല്ലാം തുറന്ന് പറഞ്ഞിരുന്നു താരം. ഇപ്പോഴിതാ പ്രസവ ശേഷമുള്ള വിഷാദത്തെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള ഡിംപിളിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നിസാര കാര്യങ്ങള്‍ക്ക് പോലും ടെന്‍ഷനടിക്കുന്ന തരത്തിലുള്ള സ്വഭാവമാണ് തന്റേത്. പ്രസവ ശേഷമുള്ള വിഷാദത്തെ അതിജീവിച്ചത് കുടുംബാംഗങ്ങളുടെ പിന്തുണയോടെയാണ്. നമ്മളുടെ വിഷാദം അവരേയും ബാധിക്കും. മാസം തികയും മുന്‍പുള്ള പ്രസവമായിരുന്നതിനാല്‍ ജനിച്ച് അധികം കഴിയും മുന്‍പേ മക്കള്‍ എന്‍ ഐസിയുവിലായിരുന്നു. അവരുടെ അവസ്ഥ എങ്ങനെയാണ് എന്ന കാര്യത്തെക്കുറിച്ചൊന്നും അറിയുമായിരുന്നില്ലെന്ന് ഡിംപിള്‍ പറയുന്നു.

കുഞ്ഞുങ്ങളിലൊരാളെ നഷ്ടമായ വിവരം വൈകിയാണ് അറിഞ്ഞത്. അവന്റെ അടക്കം കഴിഞ്ഞ് വന്നതിന് ശേഷമായാണ് ഡിംപിള്‍ അതേക്കുറിച്ച് അറിഞ്ഞത്. ആ വാര്‍ത്ത കേട്ടതും മൊത്തത്തിലൊരു മരവിപ്പായിരുന്നു. സങ്കടം കരഞ്ഞ് തീര്‍ക്കാനൊക്കെയായിരുന്നു എല്ലാവരും പറഞ്ഞത്. എന്താണ് അവരൊക്കെ പറയുന്നത് എന്നൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. പ്രസവ ശേഷം കുഞ്ഞുങ്ങളില്ലാതെയാണ് വീട്ടിലേക്ക് മടങ്ങിയത്.

മകന്‍ എന്‍ ഐസിയുവില്‍ തന്നെയായിരുന്നു. കുഞ്ഞില്ലാതെ വീട്ടിലെത്തിയതിനാല്‍ അത്ര നല്ല അവസ്ഥയായിരുന്നില്ല. എല്ലാവരോടും ദേഷ്യം തോന്നുമായിരുന്നു. ആരോടും സംസാരിക്കാന്‍ പോലും താല്‍പര്യമുണ്ടായിരുന്നില്ല. എങ്ങനെയാണ് എനിക്ക് ഇതുപോലൊരു വിധി വന്നത് എന്നോര്‍ത്ത് ദൈവത്തെ പോലും പഴിച്ചിരുന്നു. താരാട്ട് പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പോലും സങ്കടം തോന്നുമായിരുന്നു.

ഒരുഘട്ടത്തില്‍ രണ്ടാമത്തെ കുഞ്ഞിനേയും നഷ്ടമാവുമെന്ന അവസ്ഥയിലായിരുന്നു. അമ്മയോടായിരുന്നു ദേഷ്യവും സങ്കടവുമെല്ലാം പ്രകടിപ്പിച്ചിരുന്നത്. ഡിംപിളിന്റെ അവസ്ഥ തന്നേയം ബാധിച്ചിരുന്നുവെങ്കിലും എല്ലാം മനസ്സില്‍ ഒതുക്കുകയായിരുന്നു. ആരും കാണാതെ മാറിനിന്ന് കരയുകയായിരുന്നു. അവളുടെ കരച്ചില്‍ മാറ്റുന്നതിനായി ഇടയ്ക്ക് ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു ഡിംപിളിന്റെ അമ്മ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top