ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ പുത്തൻ എപ്പിസോഡ് പ്രൊമോ വന്നപ്പോൾ തന്നെ ആരാധകർ ത്രില്ലടിച്ചിരിക്കുകയാണ്. ഋഷിയെയും സൂര്യയെയും എന്തൊക്കെ വന്നാലും ശരി വേർപിരിക്കരുത്.. അതുതന്നെയാണ് എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്നത്. അതിനൊരു ചാൻസ് ഇനിയില്ല എന്ന് കരുതിയിരിക്കുമ്പോഴാണ് പുത്തൻ പ്രൊമോയിൽ അപ്രതീക്ഷിത ട്വിസ്റ്റ് എത്തിയിരിക്കുന്നത്.
പക്ഷെ ഇത് ഒരുകണക്കിന് വളരെ നല്ലതിനാണ് എന്നാണ് ആരാധാകർ അഭിപ്രായപ്പെടുന്നത്… നല്ല രീതിയിൽ തന്നെയാണ് സ്റ്റോറി പോകുന്നത്.. അടുത്ത ദിവസം എന്താണ് നടക്കുക എന്നുള്ളത് ജനറൽ പ്രോമോയിൽ നിന്ന് വളരെ വ്യക്തമാണ്.
ഋഷിയും സൂര്യയും ആരെന്ന കാര്യത്തിൽ ജഗന് നല്ല സംശയമുണ്ട്. ആ സംശയത്തിന് കാരണം അതിഥി ടീച്ചർ ആദ്യമായിട്ടാണ് ഇങ്ങനെ ഒരാളെ ആലഞ്ചേരി തറവാട്ടിലേക്ക് വിടുന്നത്. അതുമാത്രമല്ല തറവാടിനെ കുറിച്ചോ അവിടുള്ള സ്വത്തു വകകളെ കുറിച്ചോ യാതൊരു ശ്രദ്ധയുമില്ലാതെ നടന്ന അതിഥി പെട്ടന്ന് അവിടേക്ക് ഋഷിയെയും സൂര്യയും പറഞ്ഞയച്ചപ്പോൾ ആ സ്വത്തിൽ മാത്രം കണ്ണുണ്ടായിരുന്ന ജഗന് അതൊരു വലിയ തിരിച്ചടിയാണ്.
ജഗൻ അന്ന് നമ്പ്യാരേട്ടനോട് തന്നെ പറഞ്ഞിരുന്നു ഞാൻ ഒന്ന് അതിഥിയെ വിളിക്കുന്നുണ്ട്..എന്നൊക്കെ. ഇപ്പോഴിതാ ജഗൻ അതിഥിയെ വിളിച്ച് കാര്യം തിരക്കുകയാണ്. കുറെ ചോദ്യങ്ങൾ അവർത്തിക്കുന്നെങ്കിലും അതിഥി ടീച്ചർ യാതൊന്നും വിട്ടുപറഞ്ഞില്ല. ഋഷി ആരെന്ന കാര്യം എടുത്ത് തന്നെ ജഗൻ ചോദിക്കുന്നുണ്ട്. അപ്പോഴും അതിഥി ടീച്ചർ മറുപടി പറഞ്ഞില്ല.