Connect with us

അവൻ ഇപ്പോൾ തന്റെ പുതിയ കാമുകിയുമായി ഉല്ലസിക്കുകയാണ്; അൻഷിതയും അർണവും വേർപിരിഞ്ഞു?

Actress

അവൻ ഇപ്പോൾ തന്റെ പുതിയ കാമുകിയുമായി ഉല്ലസിക്കുകയാണ്; അൻഷിതയും അർണവും വേർപിരിഞ്ഞു?

അവൻ ഇപ്പോൾ തന്റെ പുതിയ കാമുകിയുമായി ഉല്ലസിക്കുകയാണ്; അൻഷിതയും അർണവും വേർപിരിഞ്ഞു?

മലയാളം, തമിഴ് ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് അൻഷിത. കൂടെവിടെ എന്ന പരമ്പരയിലൂടേയാണ് അൻഷിത മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ചെല്ലമ്മ എന്ന തമിഴ് സീരിയയിലൂടെ അൻഷിത അവിടെയും പ്രിയങ്കരിയായി മാറി. ഒപ്പം അഭിനയിച്ചിരുന്ന അർണവ് – അൻഷിത ജോഡി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറുകയായിരുന്നു. ഇക്കഴിഞ്ഞ ബിഗ് ബോസ് തമിഴ് സീസൺ 8 ൽ അൻഷിതയും അർണവും മത്സരിച്ചിരുന്നു.

സീരിയലിൽ അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടി നിൽക്കുന്ന സമയത്താണ് അൻഷിതയ്ക്കും അർണവിനുമെതിരെ നടന്റെ ഭാര്യയും നടിയുമായ ദിവ്യ രംഗത്ത് വരുന്നത്. ഗർഭിണിയായ തന്നെ ചതിച്ച് അർണവ് മറ്റൊരു പ്രണയത്തിലേക്ക് പോയെന്നും തന്റെ ജീവിതം തകർത്തത് അൻഷിതയുമായിട്ടുള്ള ബന്ധമാണെന്നുമൊക്കെ നടി വെളിപ്പെടുത്തി. ഇതോടെ താരങ്ങൾക്ക് വലിയ തോതിൽ വിമർശനം നേരിടേണ്ടതായിട്ടും വന്നു.

ഭാര്യയുമായിട്ടുള്ള ബന്ധം പൂർണമായും അവസാനിപ്പിച്ച അർണവ് പിന്നീട് അൻഷിതയുടെ കൂടെയാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ഇരുവരും ബിഗ് ബോസിലേക്ക് പോകുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്ത മത്സരാർത്ഥികളായിരുന്നു ഇരുവരും. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് താരങ്ങൾ യഥാർഥ ജീവിതത്തിലും പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അതെല്ലാം അവസാനിപ്പിച്ച് ഇരുവരും വേർപിരിഞ്ഞെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

സീസണിന്റെ തുടക്കത്തിൽ പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് പിണക്കത്തിലേക്ക് നീങ്ങി. അർണവ് മൂന്നാമത്തെ ആഴ്ച ബിഗ് ബോസിൽ നിന്നും പുറത്താവുകയും അൻഷിത അവസാനഘട്ടത്തിലേക്ക് പോവുകയും ചെയ്തു. മത്സരത്തിന് ശേഷം താരങ്ങൾക്കിടയിൽ പ്രശ്‌നമുണ്ടെന്നും കാര്യങ്ങൾ നല്ല രീതിയിലല്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെ, അർണവിനൊപ്പം എടുത്ത ഫോട്ടോകൾ അൻഷിത തന്റെ ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് ഡിലീറ്റ് ചെയ്തുവെന്നാണ് പുതിയ വാർത്തകൾ.

എന്നാൽ ഇതിൽ താരങ്ങൾ വ്യക്തത വരുത്തിയിട്ടില്ല. ഇതിനിടെ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ തന്റെ പ്രണയം അവസാനിച്ചതിനെ കുറിച്ച് അൻഷിത സംസാരിച്ചിരുന്നു. ‘ഞാൻ ഈ സീസണിലേക്ക് വരുന്നത് വളരെ പ്രതീക്ഷയോടെയാണ്. എന്നാൽ ഈ സീസണിന്റെ മൂന്നാം ആഴ്ച മുതൽ എന്റെ ജീവിതം ചെറുതായി മാറാൻ തുടങ്ങി. അത് എനിക്ക് മനസ്സിലായി.

ബിഗ് ബോസ് ഹൗസിൽ കയറുന്നതിന് മുമ്പ്, ഞാൻ എപ്പോഴും ആരോടാണോ യാചിക്കുകയും കരയുകയും ചെയ്തത്, അവൻ ഇപ്പോൾ തന്റെ പുതിയ കാമുകിയുമായി ഉല്ലസിക്കുകയാണ് എന്നാണ് നടി പറഞ്ഞത്. നടി ഉദ്ദേശിച്ചത് അർണവിനെയാണെന്ന് ആരാധകർ പറഞ്ഞെങ്കിലും അത് വ്യക്തമാക്കാൻ നടി മുതിർന്നില്ല.

അൻഷിത സൂചിപ്പിച്ചത് പ്രകാരം ബിഗ് ബോസിന്റെ മൂന്നാം ആഴ്ചയിൽ നിന്നും അർണവാണ് മത്സരത്തിൽ നിന്നും പുറത്തായത്. അത് മുതൽ അദ്ദേഹം മറ്റൊരാളുമായി പ്രണയത്തിലായെന്നാണോ നടി പറയാതെ പറഞ്ഞതെന്ന് ആണ് ആരാധകരും തിരിച്ച് ചോദിക്കുന്നത്. അർണവിനൊപ്പം എടുത്ത ഫോട്ടോകൾ അൻഷിത തന്റെ ഇൻസ്റ്റാഗ്രാം പേജിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.

എന്നാൽ മറ്റ് സുഹൃത്തുക്കൾക്കൊപ്പം എടുത്ത ഫോട്ടോകളിലും വീഡിയോകളിലും അർണവ് ഉണ്ട്. ഈ വാർത്ത വ്യാപകമായതോടെ നടിയെ വിമർശിച്ചും ചിലരെത്തി. സ്വന്തം ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ അവളെ ചതിച്ചവനാണ്. അങ്ങനൊരാൾ നിന്നെയും ചതിക്കുമെന്ന് ചിന്തിക്കണമായിരുന്നു എന്നാണ് വിമർശനത്തോടെ ചിലർ നടിയോട് പറയുന്നത്.

രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുന്ന സമയത്ത് അർണവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിവ്യ രംഗത്തെത്തിയിരുന്നു. ഗാർഹിക പീഡനം, ഗർഭഛിദ്രത്തിനുള്ള ശ്രമം, അവിഹിത ബന്ധം എന്നിവയെല്ലാമായിരുന്നു ദിവ്യ അർണവിനെതിരേ ഉന്നയിച്ച ആരോപണങ്ങൾ. സീരിയയിൽ കൂടെ അഭിനയിക്കുന്ന അൻഷിത അക്ബർ ഷായുമായി അർണവ് പ്രണയത്തിലാണെന്നും തന്നെ ഒഴിവാക്കി അൻഷിതയെ വിവാഹം ചെയ്യാൻ അർണവ് പദ്ധതിയിടുന്നുണ്ടെന്നും ദിവ്യ ആരോപിച്ചിരുന്നു.

More in Actress

Trending

Recent

To Top