Actress
എട്ട് വയസുള്ളപ്പോൾ ശരീരത്തിന്റെ ഒരുഭാഗം ഭാഗികമായി തളർന്നു, അനാഥാലയത്തിലാണ് ഞാൻ വളർന്നത്; പ്രേക്ഷകരെ ഞെട്ടിച്ച് അൻഷിത
എട്ട് വയസുള്ളപ്പോൾ ശരീരത്തിന്റെ ഒരുഭാഗം ഭാഗികമായി തളർന്നു, അനാഥാലയത്തിലാണ് ഞാൻ വളർന്നത്; പ്രേക്ഷകരെ ഞെട്ടിച്ച് അൻഷിത
മലയാളം, തമിഴ് ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് അൻഷിത. കൂടെവിടെ എന്ന പരമ്പരയിലൂടേയാണ് അൻഷിത മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ഇപ്പോൾ ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിലും മത്സരാർത്ഥിയായി അൻഷിത എത്തുന്നുണ്ട്. ഒരു മാസത്തോളമായി തമിഴ് ബിഗ് ബോസ് സീസൺ 8 ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഷോയിൽ സ്വന്തം ജീവിത കഥ പറഞ്ഞ അൻഷിതയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
എനിക്ക് എട്ട് വയസുള്ളപ്പോൾ എന്റെ ശരീരത്തിന്റെ ഒരുഭാഗം ഭാഗികമായി തളർന്നു പോയി. ആ സമയത്ത് എന്നെ നോക്കാൻ ആരും ഉണ്ടായിരുന്നില്ല. മാതാപിതാക്കൾ പിരിഞ്ഞിരുന്നു. അനാഥാലയത്തിലാണ് ഞാൻ വളർന്നത്. ദൈവാനുഗ്രഹത്താൽ ഒരുപാട് പ്രതിസന്ധികൾക്കിടയിലും ഞാൻ തിരിച്ചുവന്നു. പീന്നീട് മീഡിയിയൽ വന്നതോടെയാണ് എനിക്ക് സാധാരണ ജീവിതം സാധ്യമായത് എന്നാണ് അൻഷിത പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ സാേഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. അതേസമയം നേരത്തെ താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതിനെക്കുറിച്ചും അൻഷിത തുറന്ന് പറഞ്ഞിരുന്നു. തന്റെ സുഹൃത്തുക്കളാണ് അന്ന് തന്നെ തിരികെ കൊണ്ടു വന്നതെന്നായിരുന്നു അൻഷിത പറഞ്ഞത്.
ഞാൻ ജനിച്ചതും വളർന്നതുമെല്ലാം കേരളത്തിലാണ്. നിങ്ങൾക്ക് എല്ലാവർക്കും എന്നെ ചെല്ലമ്മയായിട്ടാകും അറിയുക. എന്നാൽ അൻഷിതയെ പലർക്കും അറിയില്ല. അൻഷിതയെ നിങ്ങൾക്ക് എങ്ങനെ ഇഷ്ടപ്പെടും എന്ന് അറിയാൻ ആഗ്രഹമുണ്ട്. എന്റെ ജീവിതത്തിലെ എല്ലാ യാത്രയും പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്ന വ്യക്തിയാണ് ഞാൻ. അതുപോലെ ജീവിതത്തിൽ ഒരു പുതിയ യാത്ര ആരംഭിക്കുകയാണ്.
എന്റെ അമ്മയാണ് എന്റെ എല്ലാം. അവർ കാരണമാണ് കുറച്ചു പേരെങ്കിലും അൻഷിതയെ അറിയുന്നത്. എന്റെ ചെറിയ പ്രായത്തിൽതന്നെ മാതാപിതാക്കൾ വിവാഹമോചിതരായിരുന്നു. അന്ന് മുതൽ എന്നെ വളർത്തിയത് അമ്മയാണ്. ചേട്ടനും അമ്മയും ഞാനും അമ്മമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം.
അവരും സുഹൃത്തുക്കളുമാണ് എന്റെ ലോകം. ഞാൻ ഇന്ന് ജീവനോടെയിരിക്കാൻ കാരണം സുഹൃത്തുക്കളാണ്. എനിക്കിപ്പോൾ 27 വയസ്സായി. ഇതിനിടയിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. ആ സമയത്ത് ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം പുറത്തുകടന്നത് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് എന്നും അൻഷിത പറഞ്ഞിരുന്നു.
അതേസമയം, ഓൺ സ്‌ക്രീൻ പ്രകടനങ്ങളിലൂടെ മാത്രമല്ല അൻഷിത വാർത്തകളിൽ ഇടം നേടിയിട്ടുള്ളത്. നേരത്തെ അൻഷിതയേയും സീരിയിൽ ഒപ്പം അഭിനയിക്കുന്ന നടനേയും ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. നടന്റെ ഭാര്യ ദിവ്യ അൻഷിതയ്‌ക്കെതിരെ രംഗത്തെത്തിയതെല്ലാം വലിയ വിവാദമായി മാറിയിരുന്നു.
രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുന്ന സമയത്ത് അർണവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിവ്യ രംഗത്തെത്തിയിരുന്നു. ഗാർഹിക പീഡനം, ഗർഭഛിദ്രത്തിനുള്ള ശ്രമം, അവിഹിത ബന്ധം എന്നിവയെല്ലാമായിരുന്നു ദിവ്യ അർണവിനെതിരേ ഉന്നയിച്ച ആരോപണങ്ങൾ.
സീരിയയിൽ കൂടെ അഭിനയിക്കുന്ന അൻഷിത അക്ബർ ഷായുമായി അർണവ് പ്രണയത്തിലാണെന്നും തന്നെ ഒഴിവാക്കി അൻഷിതയെ വിവാഹം ചെയ്യാൻ അർണവ് പദ്ധതിയിടുന്നുണ്ടെന്നും ദിവ്യ ആരോപിച്ചിരുന്നു.
തന്റെ നിശബ്ദത വിഡ്ഢിത്തം തുടരാനുള്ള അനുവാദമല്ലെന്നും പ്രതികരിക്കുമ്പോൾ അത് വ്യക്തവും ശക്തവുമായിരിക്കണം എന്നും താനും അർണവും സുഹൃത്തുക്കൾ മാത്രമാണെന്നും അൻഷിത ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു. ചെല്ലമ്മ എന്ന തമിഴ് സീരിയലിലാണ് അൻഷിതയും അർണവും ഒന്നിച്ച് അഭിനയിച്ചത്. ചെല്ലമ്മയുടെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോകളും റീലുകളുമെല്ലാം ഇരുവരും പങ്കുവെയ്ക്കാറുണ്ട്.