Connect with us

ഡാൻസ് ക്ലാസും അഭിനയവും എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ്, ആദ്യം നോ പറഞ്ഞതാണ്.. എന്നാൽ പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു; എല്ലാം തുറന്ന് പറഞ്ഞ് അമ്പിളി ദേവി

Malayalam

ഡാൻസ് ക്ലാസും അഭിനയവും എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ്, ആദ്യം നോ പറഞ്ഞതാണ്.. എന്നാൽ പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു; എല്ലാം തുറന്ന് പറഞ്ഞ് അമ്പിളി ദേവി

ഡാൻസ് ക്ലാസും അഭിനയവും എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ്, ആദ്യം നോ പറഞ്ഞതാണ്.. എന്നാൽ പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു; എല്ലാം തുറന്ന് പറഞ്ഞ് അമ്പിളി ദേവി

രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സീരിയലിൽ അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷം നടി അമ്പിളിദേവി പ്രേക്ഷകരുമായി പങ്കിട്ടിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള വരവില്‍ അമ്പിളിയും സന്തുഷ്ടയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അമ്പിളി ദേവി ആ സന്തോഷം പങ്കുവെച്ചത്.

തുമ്പപ്പൂ സീരിയലിന്റെ പ്രമോ വീഡിയോ ഷെയര്‍ ചെയ്താണ് അമ്പിളി തന്റെ രണ്ടാം വരവിനെക്കുറിച്ച് പ്രിയപ്പെട്ടവരെ അറിയിച്ചത്. അമ്പിളിദേവിയുടെ ഈ തിരിച്ചുവരവിൽ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ തിരിച്ചുവരവിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഇടക്ക് വന്ന വർക്കുകകൾ വേണ്ടെന്നു വെച്ചെന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ അമ്പിളി പറയുകയാണ്

തുമ്പപ്പൂവിൽ നിന്നും അവസരം വന്നപ്പോഴും ആദ്യം നോ പറഞ്ഞതാണ്. പക്ഷേ ക്യാരക്ടർ ഇഷ്ടപ്പെട്ടതിനാലും കംഫർട്ടായി വർക്ക് ചെയ്യാനുള്ള ഒരു സാഹചര്യം ഉറപ്പായതിനാലുമാണ് ‘തുമ്പപ്പൂ’വില്‍ അഭിനയിക്കാം എന്നു സമ്മതിക്കുന്നത് എന്നും അമ്പിളി പറയുന്നു.

അച്ഛനും അമ്മയ്ക്കും രണ്ടുമക്കൾക്കും ഒപ്പമാണ് ഷൂട്ടിങ്ങിന് പോകുന്നത്. അതിനുള്ള സൗകര്യം സീരിയലിന്റെ ടീം ഒരുക്കിത്തന്നിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ മക്കളെ ഒറ്റയ്ക്കാക്കി മാറി നിൽക്കാനാകില്ല. താൻ ലൊക്കേഷനിലേക്ക് പോകുമ്പോൾ അവർ റൂമിലിരിക്കും. ബ്രേക്ക് ടൈമിൽ അവരുടെ അടുത്ത് പോയി വരാമല്ലോ..

രണ്ടരവർഷം മാറി നിന്നിട്ടു തിരികെ വരുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. കുറച്ച് സീരിയസായ അപ്പിയറൻസിലും അതിന്റെതായ വ്യത്യാസമുണ്ട്. നേരത്തെ ചെയ്തതിൽ പലതും ദുഖപുത്രി ഇമേജുള്ള വേഷങ്ങളായിരുന്നല്ലോ. അതിൽ നിന്ന് മാറ്റമുണ്ടാകും എന്നു പ്രതീക്ഷിക്കാം. ഡാൻസ് ക്‌ളാസും അഭിനയവും എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ്. സാമ്പത്തികമായി ആവശ്യങ്ങളുണ്ടല്ലോ. കുഞ്ഞുങ്ങൾ വളർന്നു വരുകയല്ലേ. അച്ഛനും അമ്മയ്ക്കും ജോലി ഉണ്ടെങ്കിലും ഒരു കുടുംബം മുൻപോട്ട് കൊണ്ട് പോകാൻ പ്രയാസമാണ്. അപ്പോൾ ഒരു സിങ്കിൽ പേരന്റാകുമ്പോൾ കുറച്ചു കൂടി സാമ്പത്തിക ഭദ്രത ആവശ്യമാണ്.- അമ്പിളി പറഞ്ഞു.

2019 ല്‍ ആയിരുന്നു സീരിയല്‍ താരം ആദിത്യന്‍ ജയനും അമ്പിളി ദേവിയും വിവാഹിതരാവുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയായിരുന്നു. ഫ്ളവേഴ്സിലെ സീത എന്ന സീരിയലില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിക്കുന്നതിനിടയിലായിരുന്നു ആദിത്യനും അമ്പിളിയും വിവാഹിതരാവാന്‍ തീരുമാനിക്കുന്നത്. ശേഷം രണ്ടാള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അര്‍ജുന്‍ എന്നൊരു മകന്‍ ജനിച്ചു. അമ്പിളിയുടെ ആദ്യ ബന്ധത്തിലെ മകനും ഇവര്‍ക്കൊപ്പമായിരുന്നു.

രണ്ട് ആണ്‍മക്കള്‍ക്കൊപ്പം സന്തുഷ്ടരായി കഴിയുന്നതിനിടയിലാണ് അമ്പിളിയും ആദിത്യനും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്. അമ്പിളിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആധാരമാക്കി വാര്‍ത്തകള്‍ വന്നു. വൈകാതെ അത് സത്യമാണെന്നും ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അമ്പിളി വെളിപ്പെടുത്തി.

അമ്പിളിയ്ക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ആദിത്യന്‍ പുറത്ത് വിട്ടത്. ഇതോടെ മാസങ്ങളോളം കേസും വിവാദങ്ങളുമായി കഴിയുകയായിരുന്നു. ആദിത്യനുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് അഭിനയ ജീവിതത്തില്‍ നിന്നും അമ്പിളി ദേവി മാറി നില്‍ക്കുന്നത്. ഇരുവരും ബന്ധം പിരിഞ്ഞതോട് കൂടി അമ്പിളി അഭിനയത്തിലേക്ക് തന്നെ തിരിച്ച് വരണമെന്നാണ് ആരാധകരും ആവശ്യപ്പെട്ടത്. ഒടുവിൽ ആരാധകരുടെ അഭ്യർത്ഥ പ്രകാരം അത് തന്നെ നടന്നിരിക്കുകയാണ്.

More in Malayalam

Trending

Recent

To Top