പരിഹാരം ഒന്നേയുള്ളു,മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ലകള്‍ തമിഴ്‌നാടിന് വിട്ടു കൊടുക്കുക, അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവര്‍ പുതിയ ഡാമും പണിയും,തമിഴ് നാട്ടിലെ അഞ്ചു ജില്ലകള്‍ സമ്പുഷ്ടം ആകുകയും ചെയ്യും; സന്തോഷ് പണ്ഡിറ്റ്

മുല്ലപ്പെരിയാര്‍ വിഷയത്തെകുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. നടന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള നിരവധിയാളുകള്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും, തമിഴ്‌നാടിനു വെള്ളവും കിട്ടുവാന്‍ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണംമുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് ഞാന്‍ കരുതുന്നില്ല .സ്‌കൂള്‍ ബസ് അപകടത്തില്‍ പെടുമ്പോള്‍ വണ്ടിയുടെ ഫിറ്റ്‌നസ് ഉറപ്പാക്കുക. എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയ ഒരാഴ്ച ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉറപ്പാക്കുക. സ്ത്രീധനത്തിന് പേരില്‍ ഏതെങ്കിലും പെണ്‍കുട്ടി ആത്മഹത്യ ചെയ്താല്‍ ഒരാഴ്ച സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക. പ്രളയം വന്നതിനു ശേഷം Gadgill report, Kasthuri Rangan report ചര്‍ച്ച ചെയ്യുക . അങ്ങനെ തുടങ്ങി കുറെ കലാപരിപാടികള്‍ ആണ് ഇവിടെ നടക്കുന്നത് .എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുന്‍പ് കുറെ യോഗം ചേരും , സംഭവിച്ചു കഴിയുമ്പോള്‍ ദുഃഖം ആദരാഞ്ജലികള്‍, പിന്നെ ഒരു അന്വേഷണ കമ്മീഷന്‍.( അതിന് കുറച്ചു കോടികള്‍ കത്തിക്കും . അത്രതന്നെ . )ഇതിന്റെ പരിഹാരം ഒന്നേയുള്ളു ,മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ലകള്‍ തമിഴ്‌നാടിന് വിട്ടു കൊടുക്കുക .
അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവര്‍ പുതിയ ഡാമും പണിയും ,തമിഴ് നാട്ടിലെ അഞ്ചു ജില്ലകള്‍ സമ്പുഷ്ടം ആകുകയും ചെയ്യും .ലോകത്തിന്റെ ഏതുകോണിലുള്ളവരെയും ‘save’ചെയ്യുവാന്‍ കഷ്ടപ്പെട്ട് നടക്കുന്നവര്‍ ഇനിയെങ്കിലും സ്വയം ‘save’ ചെയ്യാന്‍ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും , തമിഴ്‌നാടിനു വെള്ളവും കിട്ടുവാന്‍ പുതിയ Dam ഉടനെ പണിയും എന്ന് കരുതാം .(വാല്‍കഷ്ണം .. ഇനി പുതിയ ഡാം പണിയുകയാണെങ്കില്‍ ഒന്നുകില്‍ ആ ജോലി തമിഴ്‌നാടിനെയോ , കേന്ദ്രത്തെ കൊണ്ടോ ചെയ്യിക്കുക .
അല്ലെങ്കില്‍ പാലാരിവട്ടം പാലം, കോഴിക്കോട് ksrtc ടെര്‍മിനല്‍ന്റെ അവസ്ഥ ആകില്ല എന്ന് ഉറപ്പു വരുത്തുക .ഇപ്പോഴാണേല്‍ മഴക്കാലത്ത് പേടിച്ചാല്‍ മതി.. ‘ചിലര്‍’പുതിയ ഡാം കെട്ടിയാല്‍ ആജീവനാന്തം ആ ജില്ലക്കാര്‍ ഭയന്ന് ജീവിക്കേണ്ടി വരും .)By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...