ചീരു പറഞ്ഞത് സത്യമായി തീർന്നു; ആ കാര്യങ്ങളെല്ലാം അതെ പോലെ സംഭവിച്ചു; തുറന്ന് പറഞ്ഞ് മേഘ്ന രാജ്
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ചിരഞ്ജീവി സര്‍ജയുടേത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു മേഘ്നയ്ക്ക്ചിരഞ്ജീവിയെ നഷ്ടമായത്. അമ്മയായതിന് ശേഷമുള്ള അനുഭവങ്ങളെക്കുറിച്ച് പറഞ്ഞ് മേഘ്ന എത്തിയിരുന്നു.
ചിരുവിനെക്കുറിച്ച് പറഞ്ഞും ചിരുവിന്റെ സിനിമകളിലെ ഗാനങ്ങളുമൊക്കെയാണ് താരാട്ടുപാട്ടായി മേഘ്ന പാടുന്നതെന്നുള്ള വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മകനെ ഉറക്കാനായി പാടുന്ന പാട്ടുകളില്‍ മിക്കതും ചിരുവിന്റെ സിനിമകളില്‍ നിന്നുള്ളതായിരുന്നു
കുഞ്ഞിനായി തൊട്ടിലൊരുക്കിയതിന് ശേഷമായാണ് മേഘ്ന രാജ് മാധ്യമങ്ങളോട് സംസാരിച്ചത്. ഇനിയുള്ള ജീവിതം മകന് വേണ്ടിയാണെന്നും അഭിനയ രംഗത്തേക്ക് താന്‍ തിരിച്ചുവരുമെന്നും പറഞ്ഞു. തനിക്ക് പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നും ചിരു നല്‍കിയിരുന്നു. തന്റെ സന്തോഷത്തിന് വേണ്ടിയാണ് എന്നും അദ്ദേഹം പ്രാധാന്യം നല്‍കിയത്.
ജനിക്കാന്‍ പോവുന്ന കുഞ്ഞ് പെണ്‍കുഞ്ഞായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ ആണായിരിക്കുമെന്നാണ് ചീരു പറഞ്ഞത്. അത് അതേ പോലെ സംഭവിക്കുകയായിരുന്നുവെന്ന് മേഘ്ന പറയുന്നു. നാളുകള്‍ക്ക് ശേഷമായി കുടുംബത്തില്‍ എല്ലാവരുടേയും മുഖം തെളിഞ്ഞത് കുഞ്ഞിനെ കണ്ടപ്പോഴായിരുന്നു.
