Connect with us

ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ട്; അങ്ങനെ നടന്നാൽ അത് സംഭവിക്കുക തന്നെ ചെയ്യും; വിശേഷങ്ങള്‍ പങ്കുവെച്ച് മേഘ്‌ന വിന്‍സെൻ്റ്

Actress

ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ട്; അങ്ങനെ നടന്നാൽ അത് സംഭവിക്കുക തന്നെ ചെയ്യും; വിശേഷങ്ങള്‍ പങ്കുവെച്ച് മേഘ്‌ന വിന്‍സെൻ്റ്

ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ട്; അങ്ങനെ നടന്നാൽ അത് സംഭവിക്കുക തന്നെ ചെയ്യും; വിശേഷങ്ങള്‍ പങ്കുവെച്ച് മേഘ്‌ന വിന്‍സെൻ്റ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മേഘ്‌ന വിൻസെന്റ്. ചന്ദനമഴ എന്ന ഹിറ്റ് സീരിയയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നിൽക്കുകയായിരുന്നു താരം. കുറഞ്ഞ കാലത്തിനുള്ളില്‍ മേഘ്‌നയുടെ വിവാഹവും വിവാഹ മോചനവുമൊക്കെ നടന്നിരുന്നു

ചെന്നൈയിൽ സ്ഥിര താമസമാക്കിയ മേഘ്‌ന ഇപ്പോൾ തിരക്കിൻറെ ലോകത്ത് ആണ്. ലോക്ഡൗണ്‍ കാലത്ത് മേഘ്‌ന സ്റ്റുഡിയോ ബോക്‌സ് എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി നടി പങ്കുവെക്കാറുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലൂടെ നായികയായി മേഘ്‌ന മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയും ചെയ്തു

ഇപ്പോഴിതാ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിൽ സീരിയലിലെ തന്റെ വിശേഷങ്ങള്‍ മേഘ്‌നയും അനിയത്തിയായി അഭിനയിക്കുന്ന നടി ആലീസും ആരാധകരോട് പങ്കുവെക്കുകയാണ്

സീരിയലിലെ തന്റെ കഥാപാത്രമായ ജ്യോതി വളരെ നിഷ്‌കളങ്കയായൊരു പെണ്‍കുട്ടിയാണ്. മനസില്‍ എന്തൊക്കെ ഫീലിംഗ്‌സ് ഉണ്ടോ, അതെല്ലാം ഈ ജ്യോതിയിലുണ്ട്. ഇവള്‍ വളരെ സ്‌ട്രെയിറ്റ് ഫോര്‍വേഡാണ്. അവളുടെ മനസില്‍ തോന്നുന്ന ഏത് കാര്യവും ശക്തമായ ഭാഷയില്‍ തന്നെ തുറന്ന് പറയുന്ന പ്രകൃതമാണ്. സാധാരണ കണ്ട് വരുന്ന നായികമാരില്‍ നിന്നും ഏറെ വ്യത്യസ്തമായി നില്‍ക്കുന്നതാണ് ജ്യോതി എന്ന് പറയുകയാണ് മേഘ്‌ന.

ഒരു മാസത്തില്‍ പകുതി ദിവസം കേരളത്തിലും ബാക്കി തമിഴിലും അഭിനയിക്കും. രണ്ട് ഭാഷകളും ഒരുമിച്ച് ചെയ്യുന്നത് കൊണ്ട് വലിയ പ്രശ്‌നമൊന്നുമില്ലെന്നാണ് മേഘ്‌ന പറയുന്നത്. ‘ഭാഷ മാറുന്നത് കൊണ്ട് എനിക്കങ്ങനെ വ്യത്യാസം ഒന്നും തോന്നാറില്ല. ഭാഷ ഏതായാലും ഏത് ഇന്‍ഡസ്ട്രി ആണെങ്കിലും എന്റെ മുന്നില്‍ ക്യാമറയുണ്ട്. പിന്നില്‍ ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അഭിനയിക്കുന്നു എന്നേയുള്ളുവെന്നും മേഘ്‌ന പറയുന്നു. സീരിയലില്‍ മാത്രം സജീവമായി നില്‍ക്കാതെ നടി സിനിമയിലേക്ക് വരുമോ എന്നാണ് കൂടുതല്‍ ആരാധകരും ചോദിക്കാറുള്ളത്. ‘നല്ലൊരു കഥാപാത്രവും നല്ല പ്രൊജക്ടും എനിക്കായി വരട്ടേ എന്നാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാറുള്ളത്. അങ്ങനെ വന്നാല്‍ തീര്‍ച്ചയായും ഞാനത് ചെയ്യുമെന്നാണ് മേഘ്‌ന പറയുന്നത്.

സീരിയലില്‍ മേഘ്‌നയുടെ അനിയത്തിയായി അഭിനയിക്കുന്നത് ആലീസ് ക്രിസ്റ്റി ഗോമസ് ആണ്. തന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ആലീസും പങ്കുവെച്ചിരുന്നു. ‘മേഘ്‌ന അവതരിപ്പിക്കുന്ന ജ്യോതിര്‍മയി എന്ന നായിക കഥാപാത്രത്തിന്റെ അനുജത്തിയായിടട്ാണ് ഞാന്‍ അഭിനയിക്കുന്നത്. ചേച്ചിയും അനിയത്തിയും ഭയങ്കര സ്‌നേഹത്തില്‍ പോകുന്ന ഒരു ട്രാക്കാണ് ഞങ്ങളുടേത്. എന്റെ കഥാപാത്രമായ പ്രിയംവദയുടെ അച്ഛന്റെ ആദ്യത്തെ ഭാര്യയിലുള്ള മകളാണ് ജ്യോതി. രണ്ടാമത്തെ ഭാര്യയുടെ മകളാണ് ഞാന്‍ അവതരിപ്പിക്കുന്ന പ്രിയ.

ഞാനും ചേച്ചിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ കാണുമ്പോള്‍ ശരിക്കും ചേച്ചിയും അനുജത്തിയും പോലെ തോന്നുമെന്ന് എല്ലാവരും പറയാറുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെയും അല്ലാതെയും മെസേജ് അയക്കുന്നവരായാലും നേരിട്ട് കാണുമ്പോഴും അങ്ങനൊരു ഫീലുണ്ടെന്ന് പറയാറുണ്ട്. എനിക്കും മേഘ്‌ന ചേച്ചിയ്ക്കും തമ്മില്‍ അങ്ങനൊരു കെമിസ്ട്രി ഉണ്ടെന്നാണ് ആലീസ് പറയുന്നത്. ഇതുവരെ താന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് പ്രിയ. നല്ലൊരു എക്‌സ്പീരിയന്‍സാണ് സീരിയലലൂടെ ലഭിക്കുന്നതെന്നും നടി പറഞ്ഞ് വെക്കുന്നു.

More in Actress

Trending