Connect with us

കേരളത്തിൽ ബിജെപിക്ക് അനുകൂലമായ തരംഗം; നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും; കൃഷ്ണകുമാര്‍

Malayalam

കേരളത്തിൽ ബിജെപിക്ക് അനുകൂലമായ തരംഗം; നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും; കൃഷ്ണകുമാര്‍

കേരളത്തിൽ ബിജെപിക്ക് അനുകൂലമായ തരംഗം; നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും; കൃഷ്ണകുമാര്‍

മലയാളികളുടെ പ്രിയ നടനാണ് കൃഷ്ണകുമാർ. യൂട്യൂബ് ചാനലുകളുമായി എത്തുന്ന കുടുംബത്തിലെ എല്ലാവരെയും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ എന്‍ഡിഎയ്ക്ക് വേണ്ടി വോട്ട് തേടിയുള്ള പല പരിപാടികളിലും കൃഷ്ണകുമാര്‍ പങ്കെടുക്കുന്നുണ്ട്. ഒരോ ദിവസവും പ്രചരണത്തിന്റെ വിവരങ്ങള്‍ അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കാറുണ്ട്.

ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ കാര്യം കൃഷ്ണകുമാര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. കേരളം ആകെ ബിജെപിക്ക് അനുകൂലമായ ഒരു തരംഗമുണ്ടെന്ന് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെ സുരേന്ദ്രനും ഒത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്

‘ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രി കെ. സുരേന്ദ്രന്റെ ഓഫീസ് സന്ദർശിച്ചു. ഇലക്ഷൻ പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. കേരളമാകെ ബിജെപിക്ക് അനുകൂലമായ ഒരു തരംഗം ഉണ്ട്. പ്രചാരണത്തിൽ എല്ലാം കൊണ്ടും തിരുവനന്തപുരത്തു ബിജെപി തന്നെ മുന്നിൽ. നമ്മൾ ജയിക്കും നമ്മൾ ഭരിക്കുമെന്ന് കൃഷ്ണകുമാർ കുറിച്ചു

രാഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട് കൃഷ്ണകുമാറിന്. താന്‍ ബിജെപി അനുഭാവിയും നരേന്ദ്ര മോദി തനിക്ക് പ്രിയപ്പെട്ട നേതാവ് ആണെന്നും കൃഷ്ണകുമാര്‍ തന്നെ പലപോഴും വ്യക്തമാക്കിയതാണ്. കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി തിരുവനന്തപുരത്തു വരുമ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നത് ബിജെപി യുടെ മേയർ ആയിരിക്കുമെന്നാണ് കൃഷ്ണകുമാര്‍ കുറിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top