Malayalam
പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു! സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു… പക്ഷെ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല… ഇന്നേക്ക് 15വര്‍ഷം; മഞ്ജു പറയുന്നു
പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു! സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു… പക്ഷെ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല… ഇന്നേക്ക് 15വര്‍ഷം; മഞ്ജു പറയുന്നു
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയെത്തിയ മഞ്ജു ഇന്ന് സ്ക്രീനിലെ സജീവ താരമാണ്. മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
ഏറെ പ്രേക്ഷക പ്രീതിയുള്ള ഷോ ആയ ബിഗ് ബോസ് സീസണ് 2വില്‍ മഞ്ജു പങ്കെടുത്തിരുന്നു. എന്നാല്‍ താരം 49 ദിവസങ്ങള്‍ നിന്ന ശേഷം പുറത്താകുകയായിരുന്നു.
ഇപ്പോഴിതാ വിവാഹ ജീവിതം 16ാം വര്‍ഷത്തിലേക്ക് കടന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മഞ്ജു. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് മഞ്ജു വിവാഹവാര്‍ഷികത്തെക്കുറിച്ച് പറഞ്ഞത്.
അങ്ങനെ 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ചു തുടങ്ങിയ യാത്ര ഇനിയും മുന്നോട്ട്. ഒരുപാട് കാതങ്ങള്‍ മുന്നോട്ട് എന്നായിരുന്നു മഞ്ജു കുറിച്ചത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് മഞ്ജുവിനും സുനിച്ചനും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.
ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ്. ഇതിനിടയില്‍ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു. സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു. പക്ഷെ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല. ഇന്നേക്ക് 15വര്‍ഷം. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്. സ്നേഹിച്ചവരോട്, തിരിച്ചു സ്നേഹം മാത്രമേ തരാനുള്ളൂ. ഇനിയും പ്രാര്‍ഥനയും കരുതലും കൂടെ വേണം കഴിഞ്ഞ വര്‍ഷത്തെ വിവാഹ വാര്‍ഷിക ദിനത്തില്‍ മഞ്ജു കുറിച്ച വാക്കുകളിങ്ങനെയാണ്.
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല മഞ്ജു കടന്നുപോയത്. ഭര്‍ത്താവായ സുനിച്ചന്റെ പിന്തുണയെക്കുറിച്ച് മഞ്ജു അഭിമുഖങ്ങളിലെല്ലാം വാചാലയാവാറുണ്ട്. അദ്ദേഹത്തിന്റെ പൂര്‍ണ്ണപിന്തുണയോടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. മഞ്ജുവിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായ സമയത്ത് പ്രതികരണവുമായി മഞ്ജു നേരിട്ടെത്തിയിരുന്നു.
